ബംഗളൂരു: മെട്രോ യാത്രക്കാർക്ക് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കാൻ ഓട്ടോറിക്ഷ സർവിസുകള്‍ക്കായി നമ്മ യാത്രി ബംഗളൂരു മെട്രോ റെയില്‍ കോർപറേഷനുമായി കൈ കോർക്കുന്നു.
ധാരണപത്രം ഉടൻ ഒപ്പിടും. മേയ് അവസാനത്തോടുകൂടി ഇന്ദിരാനഗർ മെട്രോ സ്റ്റേഷനില്‍ കിയോസ്കുകള്‍ സ്ഥാപിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ സർവിസ് തുടങ്ങാനുള്ള താല്പര്യം നമ്മ യാത്രി ബി.എം.ആർ.സി.എല്ലിനെ അറിയിച്ചു.
മെട്രോ യാത്രക്കാർക്കായി ഓട്ടോറിക്ഷ ബുക്കിങ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ബി.എം.ആർ.സി.എല്‍ ബംഗളൂരു ട്രാഫിക് പൊലീസും നമ്മ യാത്രിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവും താങ്ങാനാവുന്നതുമായ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മെട്രോ അധികൃതർ പറഞ്ഞു.