ബംഗളുരു: വിമാനത്താവള ത്തിലേക്കു മെട്രോ ട്രെയിൻ യാത്ര യാഥാർഥ്യമാകാൻ 3 വർഷം കൂടി കാത്തിരുന്നാൽ മതി. 2024 ഡിസംബറോടെ കെആർ പുരം മുതൽ വിമാനത്താവളം വരെയുള്ള 37 കിലോമീറ്റർ മെട്രോപാത വാണിജ്യ സർവീസിനു സജ്ജമാക്കു മെന്നു മെട്രോ റെയിൽ കോർപ റേഷൻ (ബിഎംആർസി) എംഡി അഞ്ജും പർവേശ് പറഞ്ഞു.
ടെൻഡർ നടപടികൾ പൂർത്തിയാ ക്കി അടുത്തമാസം അവസാനത്തോടെ പാതയുടെ നിർമാണം ആരംഭിക്കും. ഇതിനോട് അനുബ ന്ധമായുള്ള സിൽക് ബോർഡ് ജം ക്ഷൻ-കെആർ പുരം പാതയുടെ പൈലിങ് ജോലികൾ ആരംഭിച്ചി ട്ടുണ്ട്.
ചെറുവിമാനങ്ങൾ ഇറങ്ങുന്ന ജർ എയ്റോഡോമിനു സമീപത്തുകൂടി മെട്രോ മേൽപാത നിർമിക്കുന്നതിനു ള്ള നിയമതടസ്സം നീങ്ങിയ തായി അഞ്ജും പർവേശ് പറഞ്ഞു. ഇവിടെ നിർമാണം നടത്താൻ ഹൈക്കോടതി നിർദേശമനുസരിച്ച് ജർ ഗവ. ഫ്ലൈയിങ് സ്കൂളിന്റെ എൻഒസി ലഭിച്ചിട്ടുണ്ട്.
മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മെട്രോ നിർമാണത്തെ ബാ ധിക്കില്ല. മെട്രോ രണ്ടാംഘട്ട ത്തിലെ പാതകൾക്കായി മര ങ്ങൾ മുറിക്കുകയോ, മാറ്റി നടുകയോ ചെയ്യുന്നതു സം ബന്ധിച്ച വിഷയങ്ങളെല്ലാം ഹൈക്കോടതി ഇടപെട്ടു പരിഹരിച്ചിട്ടുണ്ട്.