ബെംഗളൂരു∙ മെട്രോയെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാൻ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ സ്ഥാപിക്കാൻ ബിഎംആർസി. നിർമിതബുദ്ധിയും (എഐ) മെഷീൻ ലേണിങ്ങും ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെ ചെറുക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് മെട്രോയിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിനായി ബയ്യപ്പനഹള്ളിയിൽ കൺട്രോൾ റൂം സ്ഥാപിക്കാൻ ബിഎംആർസി കരാർ ക്ഷണിച്ചു.ഹാക്കിങ് ഉൾപ്പെടെ തടയാൻ നിരന്തര നിരീക്ഷണം നടത്തും.
വിവിധ സംവിധാനങ്ങളിലെ പാസ്‌വേഡ് ഉൾപ്പെടെ ചോരാതിരിക്കാനും നടപടി സ്വീകരിക്കും. സുരക്ഷ ഉറപ്പാക്കാൻ 66 സ്റ്റേഷനുകളിലും 200 ക്യാമറകൾ വീതം സ്ഥാപിച്ചു. 57 ട്രെയിനുകളിലെ ഓരോ കോച്ചുകളിലും 4 ക്യാമറ വീതവുമുണ്ട്. ഇവയുടെ സംരക്ഷണം ഉറപ്പാക്കാനും നടപടിയിലൂടെ ലക്ഷ്യമിടുന്നു.
വേണം കർശന ജാഗ്രത: മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തോട് അടുക്കുന്നതിനിടെയാണു സൈബർ ഭീഷണികൾക്കെതിരെ ബിഎംആർസി ജാഗ്രത കർശനമാക്കുന്നത്. അടുത്ത വർഷം തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന, ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ സർവീസ് നടത്തുന്നത് ഉൾപ്പെടെ പരിഗണിച്ചാണ് നീക്കം. ജർമനിയിൽ 2022 ജനുവരിയിലും സാൻഫ്രാൻസിസ്കോയിൽ 2019 നവംബറിലും സൈബർ ആക്രമണം മെട്രോ സർവീസിനെ ബാധിച്ചിരുന്നു
ആമസോണില്‍ നിന്നെത്തിയ പാഴ്സല്‍ തുറന്നുനോക്കി; ഛര്‍ദ്ദിച്ച് അവശയായി യുവതി; ക്ഷമ ചോദിച്ച് ആമസോണ്‍
ഏറ്റവും സൗകര്യപ്രദമായ ഒന്നാണ് ഓണ്‍ലൈൻ ഷോപ്പിംഗ്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് നിരവധി ഉപഭോക്താക്കള്‍ വലിയ തോതില്‍ ആശ്രയിക്കുന്നതും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയാണ്.ഓർഡർ ചെയ്ത് വരുന്ന സാധനം തുറന്നുനോക്കാൻ പൊതുവെ വലിയ ആകാംക്ഷയായിരിക്കും ഉപഭോക്താവിന്. ഒരുപാട് പ്രതീക്ഷയോടെയാണ് ഓരോ ഉപഭോക്താവും തങ്ങളെ തേടിയെത്തുന്ന ഓണ്‍ലൈൻ പാഴ്സല്‍ പൊളിച്ചുനോക്കുക. അങ്ങനെ ആമസോണില്‍ നിന്നെത്തിയ പാഴ്സല്‍ തുറന്നുനോക്കിയ യുവതി ഛർദ്ദിച്ച് അവശയായ സംഭവമാണ് വാർത്തകളില്‍ ഇപ്പോള്‍ ഇടംപിടിക്കുന്നത്.
ഒരു ബൈസിക്കിള്‍ ഹെല്‍മെറ്റായിരുന്നു യുവതി ആമസോണില്‍ നിന്ന് ഓർഡർ ചെയ്തത്. ആമസോണില്‍ നിന്ന് സ്ഥിരമായി സാധനങ്ങള്‍ വാങ്ങാറുള്ള റേച്ചല്‍ മെക്‌ആദത്തിനെ ഇത്തവണ കാത്തിരുന്നത് ഹെല്‍മെറ്റായിരുന്നില്ല. സന്തോഷത്തോടെ പാഴ്സല്‍ തുറന്നുനോക്കിയ റേച്ചല്‍ ഞെട്ടി. അതിരൂക്ഷ ദുർഗന്ധത്തിന് പിന്നാലെ അവള്‍ കണ്ടകാഴ്ച ആരെയും ഓക്കാനിപ്പിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ റേച്ചല്‍ നേരെ പോയി ഛർദ്ദിച്ചു.
ആമസോണില്‍ നിന്നെത്തിയ ബോക്സില്‍ ഹെല്‍മെറ്റിന് പകരം കുറെ ബ്രഡ്ക്രംപ്സ് ഉണ്ടായിരുന്നു, ഒപ്പം കുറേ എലിക്കാഷ്ടവും. ഒന്നുകൂടി ബോക്സ് തുറന്നപ്പോള്‍ റേച്ചല്‍ കണ്ടതാകട്ടെ, പാതി അഴുകിയ എലിയുടെ ജഡം. ബോക്സ് താഴെയിട്ട് റേച്ചല്‍ ഓടി, കുറേ ഛർദ്ദിച്ചു. ആമസോണില്‍ നിന്ന് നേരിട്ട ദുരനുഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാൻ പോലും അവള്‍ക്ക് സമയമെടുത്തു.ചത്ത എലി അഴുകാൻ തുടങ്ങിയാല്‍ ആ പ്രദേശത്ത് പോലും ആളുകള്‍ക്ക് നില്‍ക്കാൻ കഴിയില്ലെന്നിരിക്കെ ആണ് റേച്ചലിന് ദുരനുഭവം നേരിട്ടത്.
അന്നേദിവസം തനിക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റിയില്ലെന്നും റേച്ചല്‍ പറയുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ അവർ ആമസോണ്‍ കസ്റ്റമർ സർവീസില്‍ ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചു. ഖേദം രേഖപ്പെടുത്തിയ ആമസോണ്‍ ഫുള്‍ റീഫണ്ട് നല്‍കുകയും ചെയ്തു.