ബെംഗളൂരു∙ മെട്രോ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തുന്നതിൽ സിംഗപ്പൂർ, ഹോങ്കോങ് മെട്രോകളെ മാതൃകയാക്കാൻ ബിഎംആർസി. നിരക്ക് പരിഷ്കരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ബിഎംആർസി നിയോഗിച്ച സമിതി ഉടൻ ഇരുനഗരങ്ങളും സന്ദർശിക്കും. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ.തരണിയുടെ നേതൃത്വത്തിലുള്ള സമിതി ഡിസംബർ 15നു ബിഎംആർസിക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമാണ് പുതിയ നിരക്ക് നിലവിൽ വരിക.നേരത്തേ ഡൽഹി മെട്രോ സന്ദർശിച്ച സമിതി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. 2011ൽ നമ്മ മെട്രോ സർവീസ് ആരംഭിച്ചതിനു ശേഷം നിരക്ക് കൂട്ടിയിട്ടില്ല.
അതിനാൽ നിശ്ചിത കാലയളവിൽ നിരക്ക് കൂട്ടുന്നതിന് മാനദണ്ഡങ്ങൾ രൂപീകരിക്കും. നിലവിൽ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്. ഇത് 20% വരെ വർധിപ്പിക്കും. നിർമാണച്ചെലവ് ഉയർന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി.
തുമക്കൂരു റോഡിൽനിന്ന് മെട്രോയിലേക്ക് നടപ്പാലം തുറന്നു ബെംഗളൂരു∙ തിരക്കേറിയ തുമക്കൂരു റോഡിൽനിന്ന് ദാസറഹള്ളി, നാഗസന്ദ്ര മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാർക്ക് നടപ്പാലം വഴി പ്രവേശിക്കാം. റോഡ് കടക്കുന്നതിനിടെ അപകടം പതിവായ ഇവിടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് മേൽപാല നിർമാണം പൂർത്തിയായത്. നാഗസന്ദ്ര മെട്രോ സ്റ്റേഷനെയും ഐകിയ മാളിനെയും ബന്ധിപ്പിച്ചുള്ള നടപ്പാലം കഴിഞ്ഞ വർഷം തുറന്നിരുന്നു.
ഭാര്യയെ സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു, പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭര്‍ത്താവ്; പണം ആവശ്യപ്പെട്ട് ഭീഷണിയും
ഭാര്യയെ സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച ക്രൂരനായ ഭർത്താവിനെ കുറിച്ചുള്ള വാർത്തയാണ് ആഗ്രയില്‍ നിന്നും പുറത്ത് വരുന്നത്.ഭാര്യയെ ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷം സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിക്കുകയായിരുന്നു ഇയാള്‍. കൂടാതെ പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തു. ആഗ്രയിലെ സീതാ നഗര്‍ ഏരിയയിലെ എത്മദൗള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു . ഇവരെ ചോദ്യം ചെയ്തു വരികയാണ്.
12 വയസ്സുകാരന്റെ അമ്മകൂടിയായ യുവതിക്കാണ് ഭർത്താവില്‍ നിന്നും ഈ ദുരനുഭവം ഉണ്ടായത്. യുവതിയുടെ ഭര്‍ത്താവ് എല്ലാ മാസവും ഏതാനും ദിവസങ്ങള്‍ മാത്രമാണ് വീട്ടിലേക്ക് വരാറുള്ളതെന്നു പോലീസ് പറയുന്നു. ഇത്തരത്തില്‍ സെപ്റ്റംബറില്‍ ഒരുദിവസം ഇയാള്‍ വീട്ടില്‍ എത്തിയപ്പോള്‍ ആഗ്രയിലെ അച്നേരയില്‍ താമസിക്കുന്ന സുഹൃത്തും ഒപ്പമുണ്ടായിരുന്നു. പുറത്തു നിന്ന് ഭക്ഷണം വാങ്ങി അവര്‍ ഒന്നിച്ച് അത്താഴം കഴിക്കുകയും ചെയ്തു.
തുടർന്ന് യുവതി മകനൊപ്പം ഉറങ്ങാന്‍ പോയി. അടുത്ത ദിവസം ഭര്‍ത്താവ് യുവതിയോട് 5000 രൂപ ആവശ്യപ്പെട്ടു. യുവതി അത് നല്‍കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ഭാര്യയെ വിളിച്ച് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ പണമില്ലെന്ന് യുവതി പറഞ്ഞതോടെയാണ് ഇയാള്‍ യുവതിയുടെ ഫോണിലേക്ക് സുഹൃത്ത് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അയച്ചുകൊടുത്തത്. ഇതോടെയാണ് , താന്‍ ബലാത്സംഗത്തിന് ഇരയായതായി യുവതി മനസിലാക്കുന്നത്. ഭര്‍ത്താവ് ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പോലീസില്‍ പരാതിപ്പെടുന്നത്.