Home Featured ബെംഗളുരു :നമ്മ മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് ചാർജിങ് സംവിധാനം നടപ്പിലാക്കി ബിഎംആർസി

ബെംഗളുരു :നമ്മ മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് ചാർജിങ് സംവിധാനം നടപ്പിലാക്കി ബിഎംആർസി

ബെംഗളുരു :വ്യാപകമായ ആവശ്യം മുൻനിർത്തി നമ്മ മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് ചാർജിങ് സംവിധാനം നടപ്പിലാക്കി ബിഎംആർസി. കബൺ പാർക്ക് മെട്രോ സ്റ്റേഷനിലും മറ്റും ജോലി തുടങ്ങി. ബിഎസ്എൻഎൽ ഓഫിസിന് സമീപത്താണ് ചാർജിങ് സ്റ്റേഷന്റെ നിർമാണം പൂർത്തിയായത്. കൂടുതൽ സ്റ്റേഷനുകളിൽ ചാർജിങ് സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുകയാണ്.

പരിസ്ഥിതി സൗഹാർദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. നേരത്തെ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് CT സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ ഷെയറിങ് പദ്ധതി ആരംഭിച്ചിരുന്നു.

നേരത്തെ കെഎസ്ആർടി സി, ബിഎംടിസി ബസ് ടെർമിനലുകളുടെ പാർക്കിങ് ഏരിയകളിൽ ബെസ്കോമിന്റെ നിയന്ത്രണത്തിൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചത് വിജയകരമായിരുന്നു.

പൂന്തോട്ട നിർമാണം ആരംഭിച്ചു

കബൺ പാർക്ക് മെട്രോ സ്റ്റേഷന് മുകളിൽ പൂന്തോട്ട നിർമാണം ആരംഭിച്ചു. ഭൂഗർഭ സ്റ്റേഷന് മുകളിലുള്ള മിൻസ് സ്ക്വയറിലാണ് പൂന്തോട്ടം നിർമിക്കുന്നത്. നേരത്തെ സ്ക്വയറിൽ പുതോട്ടം ഉണ്ടായിരുന്ന മെട്രോ നിർമാണത്തിന്റെ ഭാഗമായി നീക്കം ചെയ്തിരുന്നു.

ആദ്യമായാണ് ഭൂഗർഭ സ്റ്റേഷന് മുകളിൽ പൂന്തോട്ടം നിർമിക്കുന്നത്.വെള്ളം താഴേക്ക് ഇറങ്ങാതിരിക്കാൻ പ്ലാസ്റ്റിക് മാറ്റുകൾക്ക്മുകളിൽ മണ്ണ് നിറച്ചാണു ചെടികൾ നടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group