Home Featured ബംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു

ബംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു

by admin

ബംഗളൂരു: മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ബംഗളൂരു മഞ്ജുനാഥ് നഗറിലുണ്ടായ അപകടത്തില്‍ ബിദാറില്‍നിന്നുള്ള ശ്രീനിവാസാണ് (24) മരിച്ചത്.

കമ്ബ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. പെയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. ചാർജ് ചെയ്ത സമയം ശ്രീനിവാസിന്റെ കൈ നനഞ്ഞിരുന്നുവെന്നാണ് സൂചന. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബസവേശ്വര പൊലീസ് അന്വേഷണം ആരംഭിച്ചു. ചാർജർ കേബിളിന്റെയോ ഇലക്‌ട്രിക് സോക്കറ്റിന്റെയോ തകരാറാകും അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാർജർ പൊലീസ് പരിശോധനക്കായി കൊണ്ടുപോയി.

You may also like

error: Content is protected !!
Join Our WhatsApp Group