Home Featured വിമാനത്താവളത്തിൽ വാഹനത്തിനായി നെട്ടോട്ടം : ബ്ലൂ സ്മാർട്ട് വെബ്ടാക്സി പ്രവർത്തനം നിർത്തി

വിമാനത്താവളത്തിൽ വാഹനത്തിനായി നെട്ടോട്ടം : ബ്ലൂ സ്മാർട്ട് വെബ്ടാക്സി പ്രവർത്തനം നിർത്തി

by admin

ബെംഗളൂരു∙ബ്ലൂ സ്മാർട്ട് വെബ്ടാക്സി കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതോടെ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടത്ര വാഹനം ലഭിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ടെർമിനലിന് പുറത്ത് യാത്രക്കാർ മണിക്കൂറുകളോളമാണ് വാഹനം കാത്തുനിന്നത്. പണമിടപാടിൽ ക്രമക്കേട് കണ്ടെത്തിയതോടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ബ്ലൂ സ്മാർട്ട് വിവിധ നഗരങ്ങളിലെ വെബ്ടാക്സി സർവീസ് നിർത്തിയത്.

2023 മാർച്ചിലാണ് ബെംഗളൂരു വിമാനത്താവള യാത്രക്കാർക്കായി ബ്ലൂ സ്മാർട്ട് ഇലക്ട്രിക് കാർ സർവീസ് ആരംഭിച്ചത്. പരിസ്ഥിതി സൗഹാർദ കാറുകൾക്ക് ടെർമിനലിൽ പ്രത്യേക പിക്കപ് പോയിന്റ് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. ഊബർ, ഓല, റാപ്പിഡോ ഉൾപ്പെടെയുള്ള വെബ്ടാക്സി കമ്പനികളുടെ പിക്കപ് പോയിന്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലും ഇപ്പോൾ തിരക്കേറി.

ടിക്കറ്റ് പരിശോധന കർശനമാക്കാൻ ബിഎംടിസി വരുമാനച്ചോർച്ച കൂടിയതോടെ വിജിലൻസ് സ്ക്വാഡുകളുടെ പരിശോധന ശക്തമാക്കാൻ ബിഎംടിസി.‍ ഡിജിറ്റൽ ടിക്കറ്റ് സംവിധാനം എല്ലാ ബസുകളിലും നടപ്പിലാക്കിയിട്ടും കഴിഞ്ഞ മാസങ്ങളിൽ വരുമാനത്തിൽ കാര്യമായ ഇടിവ് നേരിട്ടിരുന്നു. ടിക്കറ്റ് ക്രമക്കേട് കണ്ടെത്താൻ യൂണിറ്റ് അടിസ്ഥാനത്തിലാണ് വിജിലൻസ് സ്ക്വാഡുകൾ പരിശോധന നടത്തുന്നത്.

കോട്ടയത്തെ ഇരട്ടക്കൊല; മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയില്‍; വാതില്‍ തകര്‍ത്തത് അമ്മിക്കല്ല് ഉപയോഗിച്ച്‌, കോടാലി കണ്ടെത്തി

കോട്ടയം തിരുവാതുക്കല്‍ ദമ്ബതികളുടേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും അതിക്രൂരമായി അക്രമിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് കണ്ടെത്തി. വീടിന്റെ പിന്നിലെ വാതില്‍ തകർത്ത നിലയിലായിരുന്നു. അമ്മിക്കല്ല് ഉപയോഗിച്ചാണ് വാതില്‍ തകർത്തത്.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. രക്തം വാർന്ന നിലയിലാണ് വ്യവസായിയായ വിജയകുമാറിന്റെയും, ഭാര്യ മീരയുടെയും മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തിയത്. മുഖത്ത് ആയുധം കൊണ്ടുള്ള മുറിവുകളുണ്ട്.

വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ പിന്നിലെ വാതില്‍ അമ്മിക്കല്ല് കൊണ്ട് തകർത്ത നിലയിലാണ്. ആക്രമിക്കാൻ ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് കണ്ടെത്തി. കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മോഷണശ്രമം നടന്നിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊല്ലപ്പെട്ട രണ്ട് പേരുടെയും ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളില്‍ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നതായും സൂചനയില്ല. വിജയകുമാറിന്റെ മകൻ്റെ മരണത്തിലും ദുരൂഹത ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഏഴ് വർഷം മുമ്ബാണ് വിജയകുമാറിന്റെ മകൻ ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ കേസില്‍ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. മകൻ്റെ മരണവും ഇപ്പോഴത്തെ സംഭവവും തമ്മില്‍ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദമ്ബതികള്‍ കൊല്ലപ്പെടുന്നത്. മകൻ്റെ മരണത്തില്‍ സിബിഐ കഴിഞ്ഞ മാസം 21 നാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആര്‍ ഇട്ട് കൃത്യം ഒരു മാസം പിന്നിടുമ്ബോഴാണ് ദമ്ബതികളുടെ കൊലപാതകം.

You may also like

error: Content is protected !!
Join Our WhatsApp Group