Home കർണാടക റോഡില്‍ ചോരപ്പുഴ! നായയുടെ ആക്രമണം; കര്‍ണാടകയില്‍ യുവതിയെ കടിച്ചു കൊന്നു

റോഡില്‍ ചോരപ്പുഴ! നായയുടെ ആക്രമണം; കര്‍ണാടകയില്‍ യുവതിയെ കടിച്ചു കൊന്നു

by admin

ബെംഗളൂരു: കർണാടകയില്‍ നായയുടെ ക്രൂരമായ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. ബെംഗളൂരുവിലെ ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിയായ അനിതയാണ് ദാരുണമായ ആക്രമണത്തിന് ഇരയായത്.അനിതയുടെ കൈമുട്ടുകള്‍, കാലുകള്‍, നെഞ്ച്, തല എന്നിവിടങ്ങളിലാണ് നായ്ക്കള്‍ കടിച്ചത്. ഇതില്‍ തലയ്ക്കേറ്റ ഗുരുതര പരുക്കുകളാണ് മരണകാരണം.

സംഭവത്തിനിടയാക്കിയത്പ്രദേശത്തെ റെയില്‍വേ ക്രോസിനു സമീപം ഒരു ഓട്ടോറിക്ഷയില്‍ എത്തിയ വ്യക്തിയാണ് ഈ നായ്ക്കളെ ഉപേക്ഷിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.രക്ഷാപ്രവർത്തനംരാത്രി വൈകി നായ്ക്കള്‍ അസാധാരണമായി കുരയ്ക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് പരിക്കുകളോടെയുള്ള അനിതയെ കണ്ടെത്തുന്നത്. ഉടൻ തന്നെ അനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നായ്ക്കള്‍ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതായി രക്ഷാപ്രവർത്തനത്തിനെത്തിയ ദൃക്‌സാക്ഷി മല്ലികാർജുൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group