മംഗളൂരു: കർണാടകയില്‍ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്നുപർ മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്കടിയിലാണ് അപകടം. മലയാളികളായ എ.സ്വാമി (55), എം.വർഗീസ്(68), ഹാസൻ അർസിക്കരയിലെ ചേതൻ(25) എന്നിവരാണ് മരിച്ചത്.
ഹാസൻ സ്വദേശികളായ സി.ദിനേശ്(32), കെ.കിരണ്‍(30), അർസികരെയിലെ യു. കുമാർ(33), ചിക്കമരഹള്ളിയിലെ എം.കലേശ(29), മലയാളികളായ കെ.പ്രേം (27), സി.കേശവ് (34) എന്നിവർക്കാണ് പരിക്കേറ്റത്. കൊച്ചോടിയില്‍ ബഷീർ എന്നയാളുടെ തോട്ടത്തിലെ പടക്കനിർമ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് ഒമ്ബതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്. അപകടത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു.