കര്‍ണാടകയിലെ ധാര്‍വാഡ് താലൂക്കിലെ കോട്ടൂരില്‍ യുവമോര്‍ച്ച നേതാവ് കുത്തേറ്റ് മരിച്ചു.കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായ പ്രവീണ്‍ കമ്മാറിനെ(36)യാണ് ചൊവ്വാഴ്ച രാത്രി 10.30 ഓടെ ഒരു സംഘം യുവാക്കള്‍ കുത്തിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ജില്ലാ സിവില്‍ ആശുപത്രിയിലേക്കും പിന്നീട് എസ്ഡിഎം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണപ്പെട്ടു.
ഗ്രാമം ഉടച്ചമ്മ ദേവീ മേളം ആഘോഷത്തിനിടെ പ്രസാദം വിതരണം ചെയ്യുന്നതിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പ്രവീണ്‍ ഇടപെട്ട് സംഘങ്ങളെ വേര്‍പെടുത്തിയതായി പറയുന്നു.എന്നാല്‍ മിനിറ്റുകള്‍ക്കകം ഒരു സംഘം പ്രവീണിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും കുത്തേറ്റാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. പ്രവീണിന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗരാഗ് പോലിസ് കേസെടുത്ത് ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്ന് വ്യക്തമായിട്ടില്ല. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ധാര്‍വാഡ് റൂറല്‍ എംഎല്‍എ അമൃത് ദേശായി തുടങ്ങിയവര്‍ എസ്ഡിഎം ആശുപത്രി സന്ദര്‍ശിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് പറഞ്ഞു. പ്രവീണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു
ടിക്കറ്റെടുക്കാന്‍ പോയി കെണിയിലാകരുത്; വ്യാജ ഐആര്‍സിടിസി ആപ്പുകളും വെബ്സൈറ്റും
ട്രൈയിന്‍ ടിക്കറ്റുകള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമായി നമ്മള്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് IRCTC വെബ്സൈറ്റും ആപ്ലിക്കേഷനും.ഐആര്‍സിടിസി വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ഉപയോഗിച്ച് നടക്കുന്ന ഒരു തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍.കെട്ടിലും മട്ടിലും യഥാര്‍ഥ ആപ്ലിക്കേഷനോടും വെബ്സൈറ്റിനോടും സാമ്യം പുലര്‍ത്തുന്നവയാണ് വ്യാജ ആപ്ലിക്കേഷനും വെബ്സൈറ്റും.
ഒര്‍ജിനല്‍ ഏതാണെന്ന് തിരിച്ചറിയാന്‍ പ്രയാസമാണെന്ന് സാരം. ചതി തിരിച്ചറിയാതെ വ്യാജ വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന യൂസേഴ്സില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ‘irctcconnect.apk’ എന്ന പേരിലാണ് വ്യാജ ഐആര്‍സിടിസി ആപ്ലിക്കേഷന്‍ അറിയപ്പെടുന്നത്. വാട്സ്‌ആപ്പിലൂടെയുപം ടെലഗ്രാമിലൂടെയുമാണ് പ്രധാനമായും ഈ ആപ്ലിക്കേഷന്‍ പ്രചരിപ്പിക്കുന്നതും.ലിങ്ക് രൂപത്തിലും എപികെ ഫയല്‍ രൂപത്തിലുമാണ് വ്യാജ ആപ്പും വെബ്സൈറ്റും തട്ടിപ്പുകാര്‍ ജനങ്ങളിലേക്കെത്തിക്കുന്നത്.
ഐആര്‍സിടിസിയുടെ യഥാര്‍ഥ വൈബ്സൈറ്റും ആപ്ലിക്കേഷനുമാണെന്നുള്ള സന്ദേശവും ഇതിന് ഒപ്പമുണ്ടാകും. തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത സാധാരണക്കാര്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അല്ലെങ്കില്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുകയുമൊക്കെ ചെയ്യും. പിന്നീട് യുപിഐ ഡീറ്റെയില്‍സും ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഡീറ്റെയില്‍സുമടക്കമുള്ള ബാങ്ക് ക്രെഡന്‍ഷ്യല്‍സ് തട്ടിയെടുക്കും. ഈ സാഹചര്യത്തിലാണ് യൂസേഴ്സ് ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വെബ്സൈറ്റുകള്‍ വിസിറ്റ് ചെയ്യരുതെന്നുമുള്ള നിര്‍ദേശങ്ങള്‍ സ്ഥാപനം നല്‍കിയിരിക്കുന്നത്.
https://irctc.creditmobile.site എന്ന പേരിലാണ് വ്യജ വെബ്സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഈ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ റെയ്ല്‍വേയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ തന്നെയും എപികെ ഇന്‍സ്റ്റാള്‍ ചെയ്ത് അപകടത്തില്‍പ്പെടുന്നതില്‍ നിന്നും യൂസേഴ്സിനെ നേരിട്ട് തടയാന്‍ ഐആര്‍സിടിസിയ്ക്ക് സാധിക്കില്ല. സ്വയം തട്ടിപ്പില്‍ച്ചെന്ന് ചാടാതിരിക്കാന്‍ യൂസേഴ്സിനെ ബോധവല്‍ക്കരിക്കുക എന്നത് മാത്രമാണ് ഇതില്‍ സ്ഥാപനത്തിന് സാധിക്കുന്നത്.
ഭാവിയിലും സമാനമായ തട്ടിപ്പുകളും വെബ്സൈറ്റുകളും ആപ്പുകളുമൊക്കെ വരാം. അതിനാല്‍ എപ്പോഴും ജാഗ്രത പാലിക്കുകയെന്നത് മാത്രമാണ് യൂസേഴ്സിന് ചെയ്യാനുള്ളത്.ഇന്ത്യയില്‍ തട്ടിപ്പുകാര്‍ വലിയ സ്ഥാപനങ്ങളുടെ വ്യാജ വെബ്സൈറ്റും ആപ്പുകളും ഉണ്ടാക്കുന്നത് ഇതാദ്യമല്ലെന്നതും മനസിലാക്കണം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ വ്യാജഡ വെബ്സൈറ്റും ആപ്ലിക്കേഷനുമുണ്ടാക്കി തട്ടിപ്പ് നടന്നിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട സമയത്ത് തന്നെ സമാനമായ ജാഗ്രത നിര്‍ദേശവും ബാങ്ക് നല്‍കിയിരുന്നു. വേറെ നിരവധി തട്ടിപ്പു കഥകളും അടുത്തിടെയായി പുറത്ത് വരുന്നുണ്ട്. യുപിഐ മുതല്‍ എസ്‌എംഎസ് വരെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.മുംബൈയില്‍ ഓണ്‍ലൈനില്‍ തുണി ഓര്‍ഡര്‍ ചെയ്ത 70 വയസുകാരിക്ക് 8.3 ലക്ഷം രൂപ നഷ്ടപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവങ്ങളില്‍ ഒന്ന്. ഇ കൊമേഴ്‌സ് വെബ്സൈറ്റില്‍ നിന്ന് 1,160 രൂപയ്ക്ക് ആറ് ടവലുകള്‍ ആണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്.
പേയ്‌മെന്റ് നടത്തുന്നതിനിടെ അക്കൗണ്ടില്‍നിന്ന് 1,169 രൂപയ്ക്ക് പകരം 19,005 രൂപ ഡിഡക്റ്റ് ചെയ്യപ്പെട്ടു. തെറ്റായ ഇടപാട് റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്ക് ഹെല്‍പ്പ് ലൈന്‍ നമ്ബറിലേക്ക് വിളിച്ചെങ്കിലും കോള്‍ കണക്റ്റ് ആവുന്നുണ്ടായിരുന്നില്ല.പിന്നാലെ പണം നഷ്ടമായ ഫോണിലേക്ക് ഒരു അജ്ഞാത നമ്ബറില്‍ നിന്നും ബാങ്കില്‍ നിന്നെന്ന രീതിയില്‍ കോള്‍ എത്തി. ഓണ്‍ലൈന്‍ ഇടപാടിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനും റീഫണ്ടിനായും ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് വിളിച്ചയാള്‍ ആവശ്യപ്പെട്ടു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ അക്കൌണ്ടില്‍ നിന്നും പണം നഷ്ടമാകാനും തുടങ്ങി.
ആദ്യം ഒരു ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ പിന്‍വലിച്ചത്. തട്ടിപ്പ് മനസിലാക്കിയ വയോധിക പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴേക്കും അക്കൌണ്ടില്‍ നിന്ന് ഏകദേശം 8.3 ലക്ഷം രൂപ നഷ്ടമായിക്കഴിഞ്ഞിരുന്നു