ബെംഗളൂരു : അർധനഗ്നയായി പോലീസ് വാഹനത്തിൽ പ്രതിഷേധിക്കുന്ന ബിജെപി പ്രവർത്തകയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് വിവാദം. ഹുബ്ബള്ളിയിൽ നടന്ന സംഭവമാണ് പോലീസിനെതിരേ ബിജെപിയുടെ പ്രതിഷേധത്തിനു കാരണം. പാർ ട്ടിപ്രവർത്തകയായ സുജാതയെ അറസ്റ്റിനിടെ പോലീസ് നഗ്നയാക്കി മർദിച്ചെന്നാണ് ബിജെപി യുടെ ആരോപണം. എന്നാൽ, സുജാത സ്വയം വസ്ത്രം ഊരിക്കള യുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം.ഹുബ്ബള്ളിയിലെ കേശവ പുർപോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോയാ ണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. വനിതാ കോൺസ്റ്റബിൾമാർ നഗ്നയാക്കി മർദിച്ചെന്നാണ് ആരോപിക്കുന്നത്.
എന്നാൽ, വനിതാ പോലീസു കാരെ സുജാത ആക്രമിക്കുകയാ യിരുന്നെന്ന് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. വസ്ത്രം ഊരിയ സുജാതയുടെ ശരീരംവേറെ തുണി ഉപയോഗിച്ച് മറയ്ക്കാനാണ് വനിതാ പോലീസ് ശ്രമിച്ചതെന്നും കമ്മിഷണർ വിശ ദീകരിച്ചു.വോട്ടർപ്പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കത്തെ ത്തുടർന്ന് കഴിഞ്ഞിടയ്ക്ക് കോൺ ഗ്രസ്-ബിജെപി പ്രവർത്തകർക്കി ടയിൽ സംഘർഷമുണ്ടായി. ഇതു മായി ബന്ധപ്പെട്ട് കോൺഗ്രസ്.നഗരസഭാ കൗൺസിലർ നൽ കിയ പരാതിയുടെ അടിസ്ഥാ നത്തിലാണ് വനിതാ പോലീസ് അടങ്ങുന്ന സംഘം സുജാതയെ അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ ഡ് ചെയ്തു. അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ ബഹ ളമുണ്ടാക്കുകയും സ്വയം വസ്ത്രം ഊരുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സ്ഥിരമായി ക്രമസമാധാനപ്ര ശ്നമുണ്ടാക്കുന്ന സുജാതയുടെ പേരിൽ വേറെ അഞ്ച് കേസു കൾകൂടിയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, പോലീ സിന്റെ ഭാഗത്തുനിന്നുണ്ടായത് അതിഹീനമായ നടപടിയാണെ ന്നാരോപിച്ച് ബിജെപി ഹുബ്ബള്ളി യിൽ സമരം നടത്തി. ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സംഭവത്തിൽ പ്രതി ഷേധിച്ചു. കോൺഗ്രസിന്റെ ഏജ ന്റായി പോലീസ് പ്രവർത്തിക്കുക യാണ്. ഉത്തരവാദികളായ പോ ലീസുകാർക്കുനേരേ കർശനന ടപടി വേണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു.