Home Featured ബെംഗളൂരു : ഒൻപത് പുതിയ സർവകലാശാലകൾ അടച്ചു പൂട്ടൽ ; പ്രതിഷേധവുമായി ബി.ജെ.പി

ബെംഗളൂരു : ഒൻപത് പുതിയ സർവകലാശാലകൾ അടച്ചു പൂട്ടൽ ; പ്രതിഷേധവുമായി ബി.ജെ.പി

by admin

ബെംഗളൂരു : ഒൻപത് പുതിയ സർവകലാശാലകൾ പൂട്ടാനുള്ള സർക്കാർ നീക്കം പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരം നടത്തുമെന്ന് മുന്നറിയിപ്പുനൽകി ബി.ജെ.പി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയമുന്നയിക്കാനും ചർച്ചചെയ്യാനും തീരുമാനിച്ചതായി സംസ്ഥാനപ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.സർവകലാശാലകൾ പൂട്ടാനുള്ള തീരുമാനം വിഡ്ഢിത്തമാണെന്നും പറഞ്ഞു.

കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് പിന്നാക്കമേഖലകളിൽ ഉന്നതവിദ്യാഭ്യാസത്തിന് അവസരം നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഹാസൻ, ചാമരാജനഗർ, ഹാവേരി, കുടക്, കൊപ്പാൾ, ബാഗൽകോട്ട്, മഹാറാണി ക്ലസ്റ്റർ, മാണ്ഡ്യ, നൃപതുംഗ സർവകലാശാലകളാണ് പൂട്ടാൻ സർക്കാർ ആലോചിക്കുന്നത്.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു.ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. ഭാരിച്ച സാമ്പത്തികച്ചെലവ് ചൂണ്ടിക്കാട്ടിയാണ് സർവകലാശാലകൾ നിർത്താൻ സർക്കാർ ആലോചിക്കുന്നത്. സർക്കാരിന്റേത് രാഷ്ട്രീയനീക്കമാണെന്ന് ബി.ജെ.പി. ആരോപിക്കുന്നു.

സ്കൂളില്‍ പോകാതെ വീട്ടിലിരുന്ന് പരീക്ഷക്ക് തയ്യാറാകാം; വിദ്യാര്‍ത്ഥികളോട് യൂട്യൂബ് ചാനലിലൂടെ ആഹ്വാനം

സ്കൂളില്‍ പോകാതെ വീട്ടിലിരുന്ന് പരീക്ഷക്ക് തയ്യാറാകാൻ വിദ്യാർത്ഥികളോട് യൂട്യൂബ് ചാനലിലൂടെ ആഹ്വാനം.യൂട്യൂബ് ചാനലിനും യൂടൂബർക്കുമെതിരെ അധ്യാപക സംഘടന നടപടി ആവശ്യപ്പെട്ടു. എഡ്യൂപ്പോർട്ട് യൂട്യൂബ് ചാനലിനെതിരെയാണ് ഫെഡറേഷന് ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. ഹയർ സെക്കണ്ടറി വിദ്യാർത്ഥികള്‍ സ്കൂളില്‍ പോവേണ്ടതില്ലെന്നും സി.ഇ.ഒമാർക്ക് അധ്യാപകർ വജ്രായുധമായി ഉപയോഗിക്കുകയാണെന്നും വിദ്യാർത്ഥികള്‍ അധ്യാപകരുടെ നിർദ്ദേശങ്ങള്‍ ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും ഹാജർ കുറഞ്ഞാലും പരീക്ഷയെഴുതുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് എഡ്യൂപോർട്ട് യൂട്യൂബ് ചാനല്‍ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നത്.

ഇത് നിലവിലെ പൊതുവിദ്യാഭ്യാസ രീതികളെയും അധ്യാപകരേയും അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതാനെന്നാണ് അധ്യാപകർ പറയുന്നത്.യൂട്യൂബ് ചാനലിനെതിരെ നടപടികള്‍ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അധ്യാപക സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group