ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിന് ഐക്യദാർഢ്യം പകർന്ന് സംസ്ഥാനവ്യാപകമായി തിരംഗയാത്ര സംഘടിപ്പിക്കാൻ കർണാടക ബിജെപി.വ്യാഴാഴ്ച ബെംഗളൂരുവിൽ ഇതിന് തുടക്കം കുറിക്കും. രാവിലെ 11-ന് സാംപിഗെ റോഡിലെ ശിരൂരു പാർക്കിൽനിന്ന് ആരംഭിക്കുന്ന യാത്ര മല്ലേശ്വരത്ത് സമാപിക്കും.ദേശീയപതാകയുമേന്തിയായിരിക്കും യാത്ര. പാർട്ടിപതാകയും പാർട്ടി ബാനറുകളും ഒഴിവാക്കുമെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക പറഞ്ഞു.
ഡോക്ടർമാർ, എൻജിനിയർമാർ, വിദ്യാർഥികൾ, കർഷകർ, മറ്റ് ജോലിക്കാർ തുടങ്ങിയവർ യാത്രയിൽ അണിനിരക്കുമെന്നും പറഞ്ഞു.വെള്ളി, ശനി തീയതികളിൽ ജില്ലാ ആസ്ഥാനങ്ങളിൽ യാത്ര നടക്കും.ഞായർ മുതൽ വെള്ളിവരെ താലൂക്ക് കേന്ദ്രങ്ങളിൽ യാത്ര സംഘടിപ്പിക്കുമെന്നും അറിയിച്ചു.
ട്രെയിനുകളില്‍ പഴകിയ ഭക്ഷണം; കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴയിട്ട് റെയില്‍വേ
വന്ദേഭാരത് ഉള്‍പ്പടെയുള്ള ട്രെയിനുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തില്‍ നടപടിയെടുത്ത് റെയില്‍വേ.പഴകിയ ഭക്ഷണം വിതരണം ചെയ്ത ബൃന്ദാവന്‍ ഫുഡ് പ്രൊഡക്ട്സിന് റെയില്‍വേ ഒരു ലക്ഷം രൂപ പിഴ ചുമത്തി.അന്വേഷണത്തിനായി റെയില്‍വേ ഉന്നതതല സമിതി രൂപവത്കരിച്ചു. തിരുവനന്തപുരം ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജര്‍, ഹെല്‍ത്ത് ഓഫീസര്‍, ഐആര്‍സിടിസി ഏരിയാ മാനേജര്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഐആര്‍സിടിസിക്ക് റെയില്‍വേ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന് എഫ്എസ്എസ്എഐ രജിസ്ട്രേഷന് ഉണ്ടെങ്കിലും കൊമേഴ്സ്യല്‍ ലൈസന്‍സും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഇല്ലാതെയാണു പാചകശാല പ്രവര്‍ത്തിച്ചിരുന്നത്.ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.