Home Featured ഓപ്പറേഷൻ സിന്ദൂർ : ആവേശമായി ബിജെപിയുടെ തിരംഗ യാത്ര

ഓപ്പറേഷൻ സിന്ദൂർ : ആവേശമായി ബിജെപിയുടെ തിരംഗ യാത്ര

by admin

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പകർന്ന് കർണാടക ബിജെപി സംഘടിപ്പിച്ച തിരംഗ യാത്ര ആവേശകരമായി. ബെംഗളൂരു നഗരത്തിൽ നൂറുകണക്കിനാളുകൾ ത്രിവർണപതാകകളേന്തി അണിനിരന്നു. രാജ്യസ്നേഹം അലയടിക്കുന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് യാത്ര നീങ്ങിയത്. പാർട്ടിനേതാക്കളും പ്രവർത്തകരും വിദ്യാർഥികളും അണിനിരന്നു. മല്ലേശ്വരം സാംപിഗെ റോഡിലെ ശിരൂർ സ്‌പോർട്‌സ് മൈതാനത്തുനിന്നാണ് യാത്ര ആരംഭിച്ചത്.

ഭാരത് മാതാ കീ ജയ്, പാകിസ്താനെ പാഠംപഠിപ്പിച്ച ദേശസ്നേഹികളായ സൈനികർ വിജയിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ യാത്രയിലുയർന്നു. കർണാടകത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാ: സ് അഗർവാൾ, സഹചുമതലയുള്ള സുധാകർ റെഡ്ഡി, നിയമസഭാ പ്രതിപക്ഷനേതാവ് ആർ. അശോക, നിയമനിർമാണ കൗൺസിൽ പ്രതിപക്ഷനേതാവ് നാരായണസ്വാമി, മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ, കൗൺസിൽ പ്രതിപക്ഷ ചീഫ് വിപ്പ് എൻ. രവികുമാർ, പി.സി. മോഹൻ എംപി, സി.ടി. രവി എംഎൽസി, എംഎൽഎമാരായ എൻ. മുനിരത്ന, എസ്. മുനിരാജു, മുൻ എംപി മുനിസ്വാമി തുടങ്ങിയവർ സംബന്ധിച്ചു.

മല്ലേശ്വരം s18-ാം ക്രോസിൽ സമാപിച്ചു. ബിജെപി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന തിരംഗ യാത്രകൾക്ക് തുടക്കംകുറിച്ചാണ് ബെംഗളൂരുവിൽ യാത്ര സംഘടിപ്പിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ ജില്ലാ ആസ്ഥാനങ്ങളിലും ഞായർമുതൽ വെള്ളിവരെ താലൂക്ക് കേന്ദ്രങ്ങളിലും യാത്ര സംഘടിപ്പിക്കാനാണ് തീരുമാനം.

വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കരികില്‍ പുലി, ഒടുവില്‍ സംഭവിച്ചത്

: രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത് പുലി പാഞ്ഞു. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള പുലി കട്ടിലിലില്‍ നിന്ന് തട്ടി താഴെയിട്ടതിന്റെ ഞെട്ടലിലാണ് മൂന്നര വയസുകാരി അവനിക.കുഞ്ഞിന്റെ ജീവന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികില്‍ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി ഒരു നാടിന്റെ മുഴുവന്‍ ഉറക്കംകെടുത്തുകയാണ്.

മലമ്ബുഴ അകമലവാരത്ത് എലിവാല്‍ സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതില്‍ മാന്തിപ്പൊളിച്ചു പുലി കയറിയത്. മുറിക്കുള്ളില്‍ കെട്ടിയിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു ലക്ഷ്യം. നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലി ദേഹത്തുതട്ടി മൂന്നരവയസ്സുകാരി അവനിക കട്ടിലില്‍നിന്നു താഴെ വീണത്. നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചില്‍കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് നായയെ കടിച്ചുപിടിച്ചുനില്‍ക്കുന്ന പുലിയെ. കട്ടിലിലുണ്ടായിരുന്ന പൗര്‍ണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയുംകൂടി ചേര്‍ത്തുപിടിച്ച്‌ ലത നിലവിളിച്ചു. വീടിനുപുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണന്‍ കരച്ചില്‍കേട്ടു വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്.

അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച ‘റോക്കി’ എന്ന നായയെയാണു പുലി പിടിച്ചത്. മുമ്ബും ഇതേ നായയെ പുലി പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് രാത്രി വീടിനകത്തു കെട്ടിയിട്ടത്. തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടിലാണ് കുടുംബം കഴിയുന്നത്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങള്‍കൂടി ഇവിടെയുണ്ട്. 2017 ല്‍ ഇവിടെ സൗരോര്‍ജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു പോയിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group