സ്വർണക്കടത്തു കേസില്‍ പിടിയിലായ തെലുങ്കു നടി രന്യ റാവുവിനെതിരെ അസഭ്യപരാമർശം നടത്തി പുലിവാലു പിടിച്ച് കർണാടക ബി.ജെ.പി എം.എല്‍.എ.ബീജാപൂർ സിറ്റി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍ ആണ് രന്യക്കെതിരെ അസഭ്യ പരാമർശം നടത്തിയത്. ”കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് സ്വർണക്കടത്തില്‍ കണ്ടത്. അവർക്കെതിരെ ശക്തമായ നടപടി വേണം. നടിയുടെ ശരീരം മുഴുവൻ സ്വർണമുണ്ടായിരുന്നു. എവിടെയൊക്കെ ദ്വാരങ്ങളുണ്ടോ അവിടെയൊക്കെ അവർ സ്വർണം ഒളിച്ചുവെച്ചു.
എന്നിട്ട് സ്വർണം കടത്തി.”-എന്നായിരുന്നു എം.എല്‍.എ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.സ്വർണക്കടത്തില്‍ പങ്കാളികളായ മന്ത്രിമാരെ തനിക്കറിയാമെന്നും ബി.ജെ.പി എം.എല്‍.എ അവകാശപ്പെട്ടു. ഇവരെയും ശിക്ഷിക്കണം. ഒരു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനും സ്വർണക്കടത്തില്‍ പങ്കുണ്ടെന്നും ഇദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും രന്യയുടെ രണ്ടാനച്ഛനും ഡി.ജി.പിയുമായി രാമചന്ദ്രറാവുവിനെ പരാമർശിച്ച് എം.എല്‍.എ പറഞ്ഞു.
എന്നാല്‍ സ്വർണക്കടത്തില്‍ യാതൊരു പങ്കുമില്ലെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു. രന്യ റാവു സ്വർണക്കടത്ത് കേസില്‍ കസ്റ്റഡിയിലായതോടെ രാമചന്ദ്രറാവു നിർബന്ധിത അവധിയില്‍ പ്രവേശിക്കുകയായിരുന്നു.”നടിയുടെ ബന്ധങ്ങളെ കുറിച്ച് എല്ലാവിവരങ്ങളും ഞാൻ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ പരിശോധനയില്‍ ആരൊക്കെ അവരെ സഹായിച്ചു എന്നതടക്കം വ്യക്തമായിട്ടുണ്ട്. എല്ലാം നിയമസഭ സമ്മേളനത്തില്‍ പറയും. എവിടെയാണ് അവർ സ്വർണം ഒളിപ്പിച്ചത് എന്നതടക്കം.”-എം.എല്‍.എ തുടർന്നു. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാർക്ക് സ്വർണക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിരുന്നു. ഇതെല്ലാം വെറും രാഷ്ട്രീയ ഗോസിപ്പുകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതാദ്യമായല്ല, യത്നാല്‍ വിവാദ പരാമർശം നടത്തുന്നത്. 2023ല്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വിഷകന്യക എന്ന് വിളിച്ചതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇയാള്‍ക്കെതിരെ നോട്ടീസയച്ചിരുന്നു.2020ല്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ട പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിവന്ന വിവാഹധനസഹായം അവസാനിപ്പിച്ചതിനെ അഭിനന്ദിച്ച യത്നാല്‍ ഈ പദ്ധതി വേണമെന്ന് ആഗ്രഹിക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. 103ാം വയസില്‍ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയെ പാകിസ്താനി ഏജന്റ് എന്ന് വിളിച്ചും യത്നാല്‍ വിവാദം സൃഷ്ടിച്ചിരുന്നു. നേരത്തേ യെദിയൂരപ്പക്കും മകനുമെതിരെയും യത്നാല്‍ രംഗത്തുവന്നിരുന്നു.
രണ്ടാഴ്ച മുമ്ബാണ് ദുബൈയില്‍ നിന്ന് സ്വർണവുമായെത്തിയ രന്യയെ ബംഗളൂരു വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്. 14 കിലോ സ്വർണക്കട്ടികളും നടിയില്‍ നിന്ന് കണ്ടെടുത്തത്. വിമാനത്താവളത്തിലെ ജീവനക്കാർക്കും സ്വർണക്കടത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
പേര് നിഷ, കോളേജ് വിദ്യാര്‍ത്ഥിനി?’ ഭക്ഷണത്തിനൊപ്പം വന്ന കുറിപ്പ് പങ്കുവച്ച് യുവതി, പരിഹസിച്ച് നെറ്റിസണ്‍സ്
കുടുംബത്തില്‍ നിന്നൊക്കെ മാറി, വളരെ ദൂരെ താമസിക്കുന്നവർക്ക് വലിയ വിഷമമുണ്ടാക്കുന്ന ദിവസങ്ങളാണ് വിശേഷദിവസങ്ങള്‍.അങ്ങനെ ഒരു ദിവസം, പ്രിയപ്പെട്ട ഭക്ഷണവും അതിനൊപ്പം സ്നേഹം ചാലിച്ച ഒരു കത്തും കിട്ടിയാല്‍ എങ്ങനെയിരിക്കും? വലിയ സന്തോഷമാവും അല്ലേ? അതുപോലെ തന്നെയാണ് ഈ പെണ്‍കുട്ടിക്കും സംഭവിച്ചത്. അങ്ങനെയൊരു പോസ്റ്റാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ വലിയ ചർച്ചയായി മാറുന്നത്.ഒരു കോളേജ് വിദ്യാർത്ഥിനിയാണ് റെഡ്ഡിറ്റില്‍ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതില്‍ പറയുന്നത് താൻ ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം തനിക്ക് കിട്ടിയ ഒരു കുറിപ്പിനെ കുറിച്ചാണ്.
താൻ കോളേജില്‍ ആയതുകൊണ്ട് തനിക്ക് കുടുംബത്തിനൊപ്പം ഹോളി ആഘോഷിക്കാൻ കഴിഞ്ഞില്ല. അതിന്റെ നിരാശ മാറ്റുന്നതിനായി ഒരു റൈസ് ബൗള്‍ ഓർഡർ ചെയ്തു എന്നാണ് യുവതി പറയുന്നത്.എന്തായാലും, ആ റൈസ് ബൗളിനൊപ്പം ഒരു ചെറിയ കുറിപ്പും ഉണ്ടായിരുന്നു. ആ കുറിപ്പ് വായിച്ചപ്പോള്‍ തനിക്ക് സന്തോഷവും അഭിമാനവും തോന്നി എന്നും യുവതി പറയുന്നുണ്ട്. കുറിപ്പില്‍ പറയുന്നത്, ഈ റെസ്റ്റോറന്റിലെ ഷെഫ് ആണ് നിഷ. ഷെഫായ നിഷയ്ക്ക് വേണ്ടി ഫൈവ് സ്റ്റാർ തരണം എന്നാണ്. ഒപ്പം നിഷയുടെ കഥയും അതില്‍ പറയുന്നുണ്ട്. നിഷ ഒരു കോളേജ് വിദ്യാർത്ഥിനിയാണ് എന്നും ‘അവന്റെ’ കുടുംബത്തെ പിന്തുണക്കുന്നതിന് വേണ്ടിയാണ് ഈ ജോലി കൂടി ചെയ്യുന്നത് എന്നും കുറിപ്പില്‍ പറയുന്നു.