Home Featured ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം ; ബിജെപി പ്രതിഷേധം നാളെ

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം ; ബിജെപി പ്രതിഷേധം നാളെ

by admin

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് ബിജെപി വെള്ളിയാഴ്ച സമരം നടത്തും. ഈ വിഷയത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണത്തിൻ്റെ ഭാഗമായിട്ടാണ് പ്രതിഷേധം. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടത്തുന്ന പ്രതിഷേധത്തിൽ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും പങ്കെടുപ്പിക്കും. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും രാജിവെയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കേസിലെ ഒന്നും രണ്ടും പ്രതികളായും ആഭ്യന്തരമന്ത്രി ജി.പരമേശ്വരയെ മൂന്നാം പ്രതിയുമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.

ഉഷ്ണതരംഗവും പേമാരിയും ഒന്നിച്ച്‌; 2030 ആകുമ്ബോഴേക്കും ഇന്ത്യയിലെ കാലാവസ്ഥ അടിമുടി മാറുമെന്ന് ശാസ്ത്രജ്ഞര്‍

2030 ആവുമ്ബോഴേക്കും ഇന്ത്യൻ നഗരങ്ങളില്‍ വലിയ കാലാവസ്ഥ വ്യതിയാനം സംഭവിക്കുമെന്ന് പഠനങ്ങള്‍. അതിശക്തമായ ചൂടും, ശക്തമായ മഴയും വരും വർഷങ്ങളില്‍ ഇന്ത്യൻ നഗരങ്ങളുടെ സ്ഥിതി വളരെ ഗുരുതരമാക്കുമെന്നാണ് ഐപിഎ ഗ്ലോബലും, എസ്രി ഇന്ത്യയും സംയുക്തമായി നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.ഡല്‍ഹി, മുംബൈ, ചെന്നൈ, സൂറത്ത്, താനെ, ഹൈദരബാദ്, പട്‌ന, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളിലാണ് ഉഷണതരംഗങ്ങള്‍ ഉയരുന്ന കൂടുതല്‍ ദിനങ്ങള്‍ ഉണ്ടാവുക എന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത് പോലെ ഉഷ്ണതരംഗം കൂടുന്നത് വലിയ മഴയ്ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

2030 ആകുമ്ബോഴേക്കും ഇന്ത്യയിലെ കാലാവസ്ഥ വ്യത്യാനം മൂലം മഴയുടെ തീവ്രത 43% വർധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ രാജ്യത്ത് ചൂടുകൂടാനുള്ള സാഹചര്യവും ഇതിനോടൊപ്പം വര്‍ധിക്കും. കാലാവസ്ഥ പ്രവചിക്കുന്നതിനും, ദുരന്തങ്ങള്‍ മുൻകൂട്ടി അറിയുന്നതിനും ഐപിഎ ഗ്ലോബലും, എസ്രി ഇന്ത്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത കാലാവസ്ഥ അപകടസാധ്യതാ നിരീക്ഷണ ഉപകരണം വ്യക്തമാക്കുന്നത്.

വരും കാലങ്ങളില്‍ ഇന്ത്യൻ നഗരങ്ങളില്‍ തുടർച്ചയായി ക്രമരഹിതമായി ശക്തമായ മഴ പെയ്യാനുള്ള സാധ്യതകളാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കും

You may also like

error: Content is protected !!
Join Our WhatsApp Group