Home Featured ‘ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരും’; കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.സി എച്ച്‌. വിശ്വനാഥ്

‘ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരും’; കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.സി എച്ച്‌. വിശ്വനാഥ്

by admin

മൈസൂരു: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.സിയും മുതിര്‍ന്ന നേതാവുമായ എച്ച്‌. വിശ്വനാഥ്. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരോട് സംസാരിച്ച ശേഷമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019ല്‍ സഖ്യസര്‍ക്കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് ജനതാദള്‍ എസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്‍റായ ഇദ്ദേഹം.

തെരഞ്ഞെടുപ്പിന് മുമ്ബേ ശേഷമോ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയോട് തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കി. ‘വ്യക്തിപരമായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. നിയമപഠനം ഒന്നിച്ച്‌ നടത്തിയ ഞങ്ങള്‍ സുഹൃത്തുക്കളാണ്’ അദ്ദേഹം പറഞ്ഞു.

’40 വര്‍ഷം ഞാന്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഞാനൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. കോണ്‍ഗ്രസിനെ ഞാനെന്റെ അമ്മയെ പോലെയാണ് എന്നും കണ്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കില്ല. എന്റെ കുട്ടികളും തെരഞ്ഞെടുപ്പിനിറങ്ങില്ല’ വിശ്വനാഥ് വ്യക്തമാക്കി.

‘ഒരു കുടുംബത്തിലെ അംഗങ്ങളുടെ പാര്‍ട്ടിയായ ജെ.ഡി.എസിനൊപ്പമായിരുന്നു ഞാന്‍. സഖ്യസര്‍ക്കാറിന്റെ കാബിനറ്റില്‍ മുന്‍മുഖ്യമന്ത്രി കുമാരസ്വാമിയുടെ കുടുംബത്തിലെ ഏഴംഗങ്ങളുണ്ടായിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ബി.ജെ.പിയുടെ ഭരണം ഒട്ടും മികച്ചതായിരുന്നില്ല. നാളിതുവരെയായി സംസ്ഥാനത്ത് അഴിമതി തുടരുകയാണ് യെഡ്യൂരപ്പ’ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇക്കാരണങ്ങളാല്‍ ഞാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ്. ജനപക്ഷ സര്‍ക്കാറാണ് പ്രധാനം. കോണ്‍ഗ്രസില്‍ ചേരുന്നതിനേക്കാള്‍ പ്രധാനം ഞാന്‍ പാര്‍ട്ടിയെ പിന്തുണക്കുന്നുതാണ്’ വിശ്വനാഥ് ചൂണ്ടിക്കാട്ടി. ഓപ്പറേഷന്‍ ലോട്ടസില്‍ വിമതനിരയില്‍ മുമ്ബില്‍ നിന്നയാളാണ് വിശ്വനാഥ്.

സിനിമ നിര്‍മ്മാണത്തിലേക്ക് കടന്ന് ധോണി; ആദ്യ ചിത്രത്തിന് കഥയെഴുതി സാക്ഷി; തമിഴ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. മഹേന്ദ്രസിംഗ് ധോണിയും ഭാര്യ സാക്ഷിയുമാണ് ധോണി എന്റര്‍ടെയ്‌മെന്റ് എന്നപേരില്‍ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്.

നിര്‍മ്മാണ കമ്ബിനിയുടെ ആദ്യ ചിത്രത്തിന്റം പൂജ ചെന്നൈയില്‍ നടന്നു. എല്‍ ജിഎം( ലെറ്റ്‌സ് ഗെറ്റ് മാരിഡ്) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് സാക്ഷി തന്നെയാണ്.

നവാഗത സംവിധായകനായ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കല്യണ്‍, നദിയ, യോഗി ബാബു, ഇവാന എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ധോണി പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമയില്‍ ഇളയ ദളപതി വിജയ് അഭിനയിക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

പൂജയുടെ ചിത്രങ്ങള്‍ ധോണി തന്റെ ട്വീറ്റര്‍ ഹാന്‍ഡില്‍ പങ്ക്‌വെച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ് ക്യാപ്റ്റനായി തമിഴ് ജനതയുമായി അടുത്ത ബന്ധമാണ് ധോണിയ്‌ക്കുള്ളത്. ഈ ബന്ധമാണ് ആദ്യ സിനിമ തമിഴില്‍ ആകാന്‍ കാരണമെന്ന് സിനിമ മേഖലയിലുള്ളവര്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group