Home covid19 പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട വാക്‌സിന്‍ എത്തിച്ചത് സ്വന്തം സ്ഥാപനത്തില്‍; നല്‍കുന്നത് ബിജെപിക്കാര്‍ക്ക് മാത്രവും; എംഎല്‍എക്കെതിരെ ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം

പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട വാക്‌സിന്‍ എത്തിച്ചത് സ്വന്തം സ്ഥാപനത്തില്‍; നല്‍കുന്നത് ബിജെപിക്കാര്‍ക്ക് മാത്രവും; എംഎല്‍എക്കെതിരെ ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം

by admin

ബംഗളുരു: പൊതുജനങ്ങള്‍ക്കായുള്ള വാക്സിന്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെത്തിച്ച്‌ വിതരണം നടത്തിയ കര്‍ണാടകയിലെ ബിജെപി എംഎല്‍എക്കെതിരെ കടുത്ത വിമര്‍ശനം. ബംഗളൂരുവിലെ സിവി രാമന്‍ നഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ എസ് രഘുവാണ് വിവാദത്തിലായത്. പൊതുജനങ്ങള്‍ക്കുള്ള വാക്സിന്‍ വിതരണം തന്റെ ഉടമസ്ഥതയിലുള്ള വിവാഹ ഓഡിറ്റോറിയത്തിലേക്ക് രഘു സ്വന്തം നിലയ്ക്ക് മാറ്റിയെന്നാണ് ആരോപണം. വാക്സിനായി എത്തിയ പൊതുജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും വാക്സില്‍ ലഭിക്കാതെ മടങ്ങുകയായിരുന്നു. രഘുവിന്റെ സ്വന്തക്കാര്‍ക്കും ബിജെപി അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമേ അവിടെ നിന്ന് വാക്സിന്‍ ലഭിച്ചുള്ളൂവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

രാജ്യം പൂര്‍ണ്ണമായും അണ്‍ലോക്കിലേക്ക് പ്രവേശിക്കുന്നതിന് ഇനിയും ആറ് മാസം : ലോക്ഡൗണ്‍ സംബന്ധിച്ച്‌ കേന്ദ്രം

തങ്ങള്‍ക്ക് ലഭിച്ച ടോക്കണ്‍ പ്രകാരം ഭുവനേശ്വരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെത്തിയവരോടാണ് അവിടുത്തെ സ്റ്റാഫ് വാക്സിന്‍ കേന്ദ്രം മാറ്റിയതായി അറിയിച്ചിരുന്നത്. വാക്സിനുവേണ്ടി നാട്ടുകാര്‍ കൂട്ടത്തോടെ രഘുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ശക്തി ഗണപതി കല്യാണ മണ്ഡപത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. എന്നാല്‍ പൊതുജനങ്ങള്‍ക്കായുള്ള വാക്സിന്‍ അവിടെ ആകെ വിതരണം ചെയ്തത് ബിജെപിക്കാര്‍ക്ക് മാത്രമായിരുന്നുവെന്നാണ് അവിടെയെത്തിയ നാട്ടുകാര്‍ പറയുന്നത്.

ഇ.ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാക്കാന്‍ നീക്കം, ദ്വീപ് ഘടകം അമിത് ഷായ്ക്ക് മുന്നില്‍; മുഖം രക്ഷിക്കാന്‍ ബിജെപി

വാക്സിനുവേണ്ടി മണിക്കൂറുകളോളം കാത്തിരുന്ന ജനങ്ങള്‍ രോഷാകുലരായി പ്രതിഷേധിച്ചുതുടങ്ങിയതോടെ വിഷയം കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. പൊതുവിടത്തില്‍ വെച്ച്‌ നടക്കുമെന്ന് അറിയിച്ചിരുന്ന വാക്സിന്‍ വിതരണം പെട്ടെന്ന് യാതൊരുമുന്നറിയിപ്പും കൂടാതെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് മാറ്റിയതെന്തിനാണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എസ് രഘുവിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് വ്യാപകമായി പ്രതിഷേധിച്ചുവരികയാണ്.

മദ്യക്കടത്തും അറസ്റ്റും നിത്യ സംഭവം; മൂന്നാഴ്ചയ്ക്കിടെ കർണാടകയിൽ നിന്നും കടത്തുന്നതിനിടിയിൽ മക്കൂട്ടത്തു പിടിച്ചത് 900 ലിറ്റർ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group