
ബെംഗളൂരു: അഴിമതി ആരോപണങ്ങള്‍ നിരവധി ഉണ്ടായിട്ടും ഒരിക്കല്‍ ബിജെപി വിട്ടു പോയ യെദ്യൂരപ്പയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്നത് നരേന്ദ്ര മോദിയുടെ താല്‍പ്പര്യം കൊണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ചു തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചപ്പോള്‍ ബിജെപിക്ക് അധികാര നഷ്ടവും കോണ്‍ഗ്രസിന് നേട്ടവുമായി മാറി അത്. അതുകൊണ്ട് തന്നെ കര്‍ണാടകത്തിലെ ഏറ്റവും ജനകീയനായ നേതാവ് പരിവേഷം യെദ്യൂരപ്പക്ക് തന്നെയാണുള്ളത്.
സമുദായത്തിന്റെ പിന്തുണയുമുള്ള യെദ്യൂരപ്പയെ മുഖ്യമന്ത്രി കസേരയില്‍ നിന്നും മാറ്റുക എന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിനും എളുപ്പം നടക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ അദ്ദേഹം മുന്നോട്ടു വെക്കുന്ന ഡിമാന്‍ഡുകള്‍ എല്ലാം അനുവദിച്ചു കൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം കൊണ്ടുവരാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറാന്‍ ബിജെപി. ദേശീയനേതൃത്വത്തിന് മുന്നില്‍ ഉപാധികള്‍ യെദ്യൂരപ്പ മുന്നില്‍ വെച്ചിട്ടുണ്ട്. ഇത് ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചേക്കുമെന്ന സൂചനകളാണുള്ളത് താനും.
പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികളില്‍ ഒന്നെന്നാണ് വിവരം. വെള്ളിയാഴ്‌ച്ചയാണ് യെദ്യൂരപ്പയും മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയും ഡല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര തിരിച്ചത്. പ്രധാനമന്ത്രിയെ കാണുക, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ചകള്‍ നടത്തുക എന്നീ അജണ്ടകളുമായാണ് യെദ്യൂരപ്പ ഡല്‍ഹിക്ക് പോയത്. ഇന്നലെ് നഡ്ഡയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയത്. ആ ചര്‍ച്ചയിലാണ് യെദ്യൂരപ്പ ഉപാധികള്‍ മുന്നോട്ടുവെച്ചത്.
കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചു. രണ്ടുമക്കള്‍ക്കും ഉചിതമായ സ്ഥാനം പാര്‍ട്ടിയിലോ അല്ലെങ്കില്‍ സര്‍ക്കാരിലോ നല്‍കുക എന്ന ഉപാധിയാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം.
നേരത്തെ യെദ്യൂരപ്പ ആവശ്യപ്പെട്ടതു പ്രകാരം, കര്‍ണാടകയിലെ എംപിയായിരുന്ന ശോഭ കരന്ദലജയെ കേന്ദ്രമന്ത്രിയാക്കിയിരുന്നു. മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്ന ഉപാധി അംഗീകരിക്കുന്ന പക്ഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.
യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍സ്ഥാനം കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 2019 ജൂലൈ 24-നാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ഈ ജൂലൈ 24 ആകുമ്ബോള്‍ സ്ഥാനത്തെത്തിയിട്ട് രണ്ടുവര്‍ഷം തികയും. അന്ന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച് മറ്റൊരാള്‍ക്കു വേണ്ടി അദ്ദേഹം വഴിമാറുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം താന്‍ രാജിവെക്കാന്‍ തയ്യാറല്ലെന്ന നിലപാടുമായാണ് യെദ്യൂരപ്പ ഇന്നലെ കര്‍ണാടകയില്‍നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ യെദ്യൂരപ്പ സന്നദ്ധനായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍നിന്ന് വരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജി വെച്ചുവെന്നാണ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. താന്‍ രാജി വെച്ചിട്ടില്ലെന്നും സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടായിട്ടില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞിരുന്നു
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയില്‍ അപ്പര്‍ ഭദ്ര പദ്ധതി ദേശീയ പദ്ധതിയായി പ്രഖ്യാപിക്കണമെന്നും ബെംഗളൂരു പെരിഫറല്‍ റിങ് റോഡ് പദ്ധതിക്ക് 6,000 കോടി രൂപ ധനസഹായം നല്‍കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതുകൂടാതെ മെകെഡാറ്റ് പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും യുഎസ് കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനെ കുറിച്ചതും ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 10 നിമിഷങ്ങള്‍ മാത്രമായിരുന്നു നീണ്ട് നിന്നിരുന്നത്.
ഇതുകൂടാതെ യെദ്യൂരപ്പയ്ക്ക് ഒപ്പം ഡല്‍ഹിയിലെത്തിയ ഉദ്യോഗസ്ഥനും ഈ അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു. കൂടാതെ സംസ്ഥാനത്തിന്റെ കൂടുതല്‍ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടുത്ത മാസം വീണ്ടും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

Note: Price starting from 250/-
കൂടാതെ കേരളത്തിന്റെ തനിമയാർന്ന കായവറുത്തത്, ശർക്കരുപ്പേരി,പപ്പടം എന്നീ മലയാളിയുടെ വിശേഷപ്പെട്ടതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നതാണ്.
Murali Textiles : Radhakrishnan
9497063299 , 9747147928