Home Featured ബംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന, ബിജെപി നേതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ബംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന, ബിജെപി നേതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

by admin

ബംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച ബിജെപി നേതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.മാംസാഹാരം കഴിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഫെബ്രുവരി 19ന് ശിവജി ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സി ടി രവി കാര്‍വാര്‍ ജില്ലയിലെത്തിയപ്പോഴാണ് സംഭവം.

ശിവജി ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഭട്കലിലെ എംഎല്‍എ സുനില്‍ നായികിന്റെ വസതിയിലെത്തിയ സി ടി രവി മാംസാഹാരം കഴിക്കുകയും ശേഷം രാജാംഗന നാഗബന ക്ഷേത്രവും സമീപമുളള കരിബന്ത ക്ഷേത്രവും സന്ദര്‍ശിക്കുകയും ചെയ്തു.രാജാംഗന നാഗബന ക്ഷേത്രം അടച്ചതിനാല്‍ പുറത്തു നിന്നാണ് പ്രാര്‍ത്ഥിച്ചത്. എന്നാല്‍ കരിബന്ത ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് സി ടി രവി രംഗത്തെത്തി. പുറത്തുനിന്നാണ് പ്രാര്‍ത്ഥിച്ചതെന്നും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്നും സി ടി രവി പ്രതികരിച്ചു.

എന്നെ രോഗിയാക്കിയത് എന്റെ ഈ ദുശ്ശീലമാണ്; മരണത്തിന് മുൻപ് സുബി സുരേഷ് വെളിപ്പെടുത്തിയത് ഇങ്ങനെ

കൊച്ചി: സിനിമാ താരവും അവതാരകയുമായ സുബി സുരേഷിന്റെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് കലാലോകവും പ്രേക്ഷകരും. ചിരപരിചിതയായ സുബിയുടെ മരണം വീട്ടിലെ ഒരാളുടെ മരണത്തെ പോലെ വിഷമിപ്പിക്കുകയാണ് സകലരേയും. ചലച്ചിത്ര-കലാ രംഗത്തെ നിരവധി പ്രമുഖരാണ് സുബി സുരേഷിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയത്.

നിരവധി സ്റ്റേജുകളിൽ കോമഡി സ്‌കിറ്റുകൾ അവതരിപ്പിച്ചും അവതാരകയായും താരം സജീവമായി കലാരംഗത്തുണ്ടായിരുന്നു. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ടായിരുന്നു. അസുഖത്തെ തുടർന്ന് കുറേ ദിവസമായി യുട്യൂബ് വീഡിയോ ചെയ്യാതെ ആശുപത്രിയിൽ ചികിത്സായിലായിരുന്നു താരം.

ഇതിന് മുൻപ് അമ്മയുടെ പിറന്നാളാഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ തന്റെ അസുഖത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. തന്റെ അസുഖത്തിന്റെ പ്രധാന കാരണം തന്റെ തന്നെ ദുശീലമാണെന്നും തനിക്ക് കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്തതാണ് എല്ലാത്തിനും കാരണമെന്ന് സുബി പറഞ്ഞിരുന്നു.

രണ്ട് ദിവസം ആഹാരം കഴിക്കാതെ താൻ തളർന്നുപോയിരുന്നു. അതിന് കാരണം ഞാൻ തന്നെയാണ്.പ്രോഗ്രാമുകളും യാത്രകൾക്കിടിയിലുമുള്ള തിരക്കിൽ ആഹാരവും മരുന്നും ശരിയായ രീതിയിൽ കഴിച്ചിരുന്നില്ല. അങ്ങനെ ആയപ്പോൾ ഗ്യാസ്ട്രികും നെഞ്ചും പുറവുമൊക്കെ വേദന എടുക്കാൻ തുടങ്ങി. പേടി കാരണം ഇസിജി എടുത്തപ്പോൾ കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നിട്ടും മരുന്നൊക്കെ കൃത്യമായി കഴിക്കാൻ മറക്കുമായിരുന്നു.

അന്നും പരിപാടികൾക്കായി പോകുമായിരുന്നു. വയ്യാതിരുന്നിട്ടും പരിപാടിയ്ക്ക് പോകുന്നത് പണത്തോടുള്ള ആക്രാന്തം കൊണ്ടല്ല, ലോക്ഡൗൺ കാലത്ത് കുറേ നാളുകളായി പുറത്തൊന്നും പരിപാടിയിലൊന്നും പങ്കെടുക്കാതിരുന്നപ്പോൾ വീട്ടിൽ ഇരിക്കാൻ മടിയായിരുന്നു.

തന്റെ ഫാമിലി തന്റെ എല്ലാ കാര്യത്തിലും പിന്തുണ നകുന്നത് കൊണ്ട് ഒന്നിനും പേടിയില്ലായിരുന്നു. യാത്രയിൽ ആണെങ്കിലും വിശന്നാൽ മാത്രം എന്തെങ്കിലും കുറച്ച് കഴിക്കും അത് തന്റെ ഒരു ദുശീലമായിരുന്നു. വീട്ടുകാർ ഇഷ്ടമുള്ളത് വാങ്ങിത്തരും പക്ഷെ കഴിക്കാൻ തോന്നാറില്ലെന്നും സുബി അന്ന് വീഡിയോയിൽ പറഞ്ഞിരുന്നു.

ഷൂട്ടിന് പോകേണ്ടതിന്റെ തലേദിവസം തനിക്ക് ഒട്ടും വയ്യാതായി. നിർത്താതെയുള്ള ഛർദി, ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥ, ഗ്യാസ്ട്രിക്,നെഞ്ചുവേദന എല്ലാം ഒരുമിച്ചു വന്നു. ഒരു ഗ്യാസ്ട്രോളജിസ്റ്റിനെ കണ്ടപ്പോൾ പാൻക്രിയാസിൽ സ്റ്റോൺ ഉണ്ടെന്നു പറഞ്ഞ് പത്തുദിവസം മരുന്നുമായി അവിടെ കിടന്നു. സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യമൊക്കെ കുറവായിരുന്നു. ഷുഗറും പ്രഷറുമില്ല. കൈ കാലുകൾ കോച്ചിപ്പിടുത്തമുണ്ടായി. മഗ്നീഷ്യം കുറവായതുകൊണ്ടായിരുന്നു. അവസാനം എല്ലാം കൂടി ട്രിപ്പിട്ടു കിടക്കേണ്ടി വന്നെന്നും താരം ചിത്രങ്ങൾ സഹിതം അന്ന് പങ്കിട്ടിരുന്നു.

കൂടാതെ, മുൻപ് തൊട്ടെ തൈറോയ്ഡ് പ്രശ്‌നമുള്ള താൻ അതിന്റെ മരുന്നും കൃത്യമായി കഴിക്കാറില്ലായിരുന്നു. അതിന്റെ ഗുളിക കഴിച്ചുതുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ലായിരുന്നു. ഇടയ്ക്ക് ഡോക്ടർ അത് നിർത്തിക്കോളാൻ തന്നോട് പറഞ്ഞു. എന്നാൽ തൈറോയ്ഡ് പിന്നെയും വന്നു. അതുകൊണ്ട് അതിന്റെയൊക്കെ മരുന്ന് കഴിക്കുന്നവർ കൃത്യമായി കഴിക്കണം.

ഒരു ദിവസം ഒരു നേരം മാത്രമാണ് ആഹാരം കഴിക്കുന്നത്. എന്നെപോലെ ആകാതെ കൃത്യസമയത്ത് ആഹാരമൊക്കെ കഴിച്ചു ആരോഗ്യം സംരക്ഷിക്കുക. ഫ്രൂഡ്‌സ്, നട്‌സ്, ഇലക്കറികൾ തുടങ്ങി ഇഷ്ടമുള്ളത് കഴിക്കുക. താനും ഇപ്പോൾ കുറച്ചൊക്കെ ബെറ്റർ ആയി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ രണ്ടുകിലോ കൂടി. ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചെന്നും സുബി സുരേഷ് അന്ന് അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.

തന്റേതായ കാരണംകൊണ്ട് അസുഖം വന്ന് വിഡിയോ പോലും ചെയ്യാൻ പറ്റാതെ ആശുപത്രിയിൽ കുറേ ദിവസം കിടക്കേണ്ടി വന്നു. എല്ലാവരും നല്ലരീതിയിൽ എല്ലാം കൃത്യസമയത്ത് കഴിക്കുകയും ഉറങ്ങുകയും ചെയ്താൽ ആർക്കും ഒന്നും സംഭവിക്കില്ലെന്നും സുബി സുരേഷ് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group