കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യത്തിന് ഒരുങ്ങി ബിജെപി.കല്‍ബുര്‍ഗി സിറ്റി കോര്‍പറേഷനിലാണ് ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന സൂചന ബിജെപി നേതൃത്വം നല്‍കിയത്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിങ്കളാഴ്ച ഫലം പുറത്തുവന്ന കല്‍ബുര്‍ഗി കോര്‍പറേഷനില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ആകെയുള്ള 55 സീറ്റില്‍ 27ലും കോണ്‍ഗ്രസാണ് ജയിച്ചത്. ബിജെപി 23, ജെഡിഎസ് നാല്, ഒരു സ്വതന്ത്രന് എന്നിങ്ങനെയാണ് മറ്റ് സീറ്റുകളിലെ കക്ഷി നില. പ്രാദേശിക നേതൃത്വത്തിനോട് ഉചിതമായ തീരുമാനമെടുക്കാനാണ് ജെഡിഎസ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്