മൈസൂരു : കർണാടകത്തിൽ കോൺഗ്രസ് സർക്കാരിനെതിരേയുള്ള ബിജെപിയുടെ ജനാക്രോശയാത്രയ്ക്ക് മൈസൂരുവിൽ തുടക്കമായി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി യാത്ര ഉദ്ഘാടനംചെയ്‌തു. കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും ചാമുണ്ഡിക്ഷേത്രത്തിലെത്തി പൂജ നടത്തിയാണ് യാത്രതുടങ്ങിയത്. വിലക്കയറ്റത്തിനും മുസ്‌ലിം കരാറുകാർക്ക് സംവരണമനുവദിക്കുന്നതിനും എതിരേയാണ് 16 ദിവസത്തെ പ്രതിഷേധ പദയാത്ര.
ആദ്യഘട്ടത്തിൽ മൈസൂരു, മാണ്ഡ്യ, ഹാസൻ, കുടക്, മംഗളൂരു, ഉഡുപ്പി, ചിക്കമഗളുരു, ശിവമോഗ, ഉത്തര കന്നഡ ജില്ലകളിലായിരിക്കും പര്യടനം. തുടർന്ന് മധ്യ കർണാടകത്തിലും വടക്കൻ കർണാടകത്തിലും പര്യടനം നടത്തും. അവസാനഘട്ടത്തിലാണ് ബെംഗളൂരു മേഖലയിലെ ജില്ലകളിലെത്തുക.ആദ്യദിവസത്തെ യാത്ര എംഡിസിസി ബാങ്ക് സർക്കിളിൽനിന്ന് (ലാസ്‌കർ പോലീസ് സ്റ്റേഷൻ സർക്കിൾ) ആരംഭിച്ച് അശോക റോഡിൽ സമാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ബി.വൈ. വിജയേന്ദ്ര അധ്യക്ഷതവഹിച്ചു.
മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, പ്രതിപക്ഷ നേതാവ് ആർ. അശോക്, മൈസൂരു എംപി യദുവീർ കൃഷ്‌ണദത്ത, ചലവാധി നാരായണസ്വാമി, ഗാവിന്ദ കരജോള, നളിൻ കുമാർ കട്ടീൽ, ഡോ. സി.എൻ. അശ്വത് നാരായണൻ, എൻ. രവികുമാർ, സി.ടി. രവി, ശ്രീരാമുലു, മുരുഗേഷ് നിരാണി, രാജേന്ദ്ര, എൻ. മഹേഷ് തുടങ്ങിയ നേതാക്കൾ ജാഥയിൽ പങ്കെടുത്തു.
കെ എസ് ആര്‍ ടി സിയെ ഹിറ്റാക്കാൻ ഗണേഷ് കുമാറിന്റെ പുതിയ പരിഷ്കാരങ്ങള്‍ , പ്രഖ്യാപനം നടത്തി മന്ത്രി
സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകർഷിക്കുക എന്നത് ലക്ഷ്യമാക്കി കെ.എസ്.ആർ.ടി.സിയില്‍ കൂടുതല്‍ പരിഷ്കാരള്‍ ഏർപ്പെടുത്താൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ, പാലക്കാട് കെഎസ്‌ആർടിസിയിലെ ശീതീകരിച്ച വിശ്രമ കേന്ദ്രത്തിന്റെയും പുതുതായി ആരംഭിക്കുന്ന സർവീസുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.യാത്രക്കാർക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആർടിസിയുടെ ബാംഗ്ലൂരിലേക്കുള്ള 48 പെർമിറ്റുകളിലും ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള ബസുകള്‍ ഇറക്കും.
ക്രിസ്മസ്, ഓണം സമയങ്ങളില്‍ സ്വകാര്യ ബസുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കും. ഗ്രാമീണ മേഖലയിലേക്കുള്ള ചെറിയ ബസുകള്‍ ഓർഡർ ചെയ്തു കഴിഞ്ഞു. ഗതാഗത മേഖലയിലെ 80 ശതമാനം വിപണി കയ്യിലാക്കുക എന്നതാണ് കെ.എസ്.ആർ.ടിസി ലക്ഷ്യമിടുന്നത്. ബഡ്ജറ്റ് ടൂറിസത്തിലൂടെ 185 ശതമാനം വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. തമിഴ്നാട്ടിലേക്ക് പുതിയ 50 ബസുകള്‍ ഇറക്കും. ബസ് റൂട്ട്കളില്‍ കളക്ഷൻ ഉറപ്പിക്കാൻ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സർവീസുകള്‍ ക്രമീകരിക്കും. പാലക്കാട് ജില്ലയിലെ കെ.എസ്.ആർ.ടി.സി ടെർമിനലിലുള്ള ടോയ്ലറ്റ് പരിപാലിക്കുന്നതിന് കോപ്പറേറ്റീവ് സൊസൈറ്റിയായ സുലഭിനെ ഏല്‍പ്പിക്കും.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും യാർഡുകളും ക്ലീൻ ചെയ്യുന്നതിന് കോണ്‍ട്രാക്‌ട് നല്‍കാനാണ് തീരുമാനം. ഇതിനായി ടെൻഡർ വിളിച്ചു കഴിഞ്ഞു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും വൃത്തിയും ഉറപ്പുവരുത്തേണ്ടതുണ്ട്. പാലക്കാട് കെ.എസ്.ആർ.ടി.സിയിലെ പഴയ ടോയ്ലറ്റ് മാറ്റി സ്ഥാപിച്ചതിനു ശേഷം മാത്രമേ അവിടെ ഇന്ധന പമ്ബിന്റെ പണി തുടങ്ങു. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം മെച്ചപ്പെടുത്തും. വരുമാനം വർദ്ധിപ്പിക്കാനാണ് ജീവനക്കാരുടെയും സർക്കാരിന്റെയും ലക്ഷ്യം. കെഎസ്‌ആർടിസിയുടെ കൊറിയർ സർവീസ് വഴി അയക്കുന്ന സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാൻ പദ്ധതിയുണ്ട്. ഇതിന് സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കും.
ബസ്സുകളില്‍ നിന്നുള്ള പരസ്യ വരുമാനം 9 കോടിയില്‍ നിന്ന് 18 കോടി രൂപയായി ഉയർത്താൻ കഴിഞ്ഞു. കെഎസ്‌ആർടിസിയുടെ കോംപ്ലക്സുകളില്‍ നിന്ന് വരുമാനം ഉറപ്പാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ജീവനക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനും വലിയ പരിഗണനയാണ് നല്‍കുന്നത്. സംസ്ഥാനത്ത് ജീവനക്കാർക്ക് എസി താമസ സൗകര്യം ഒരുക്കിയ ആദ്യ ജില്ല പാലക്കാടാണ് എന്നും മന്ത്രി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വി കെ ശ്രീകണ്ഠൻ എംപി പരിപാടിയില്‍ മുഖ്യാതിഥിയായി. കെഎസ്‌ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രമോദ് ശങ്കർ, ആർടിഒ സി യു മുജീബ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ എ സി പ്രീമിയം സൂപ്പർഫാസ്റ്റും മൈസൂർ റൂട്ടില്‍ സൂപ്പർ ഡീലക്സുമാണ് ഇന്നുമുതല്‍ പാലക്കാട് നിന്നും സർവീസ് തുടങ്ങിയത്.