ധർമസ്ഥല : ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ധർമസ്ഥലയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രഭാരവാഹികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കളുടെ ‘ധർമസ്ഥല ചലോ’ യാത്ര. ബിജെപി ബെംഗളൂരു യെലഹങ്ക എംഎൽഎ എസ്. ആർ. വിശ്വനാഥും മറ്റ് നേതാക്കളുമാണ് യാത്ര നയിക്കുന്നത്. ശനിയാഴ്ച രാവിലെ ബെംഗളൂരു നെലമംഗല ടോളിൽനിന്ന് വാഹനപൂജ നടത്തി യാത്ര ആരംഭിച്ചു. 300 ഓളം വാഹനങ്ങൾ അകമ്പടിയേകി.
വൈകീട്ടോടെ യാത്ര ധർമസ്ഥലയിലെത്തി. വൈകിട്ട് ക്ഷേത്രദർശനം നടത്തിയ സംഘം ക്ഷേത്ര ധർമാധികാരിയും എംപിയുമായ വീരേന്ദ്ര ഹെഗ്ഡെയെ കണ്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര എംഎൽഎ, നിയമസഭാ കൗൺസിൽ പ്രതിപക്ഷനേതാവ് ചാലവാദി നാരായണസ്വാമി, എസ്.ആർ. വിശ്വനാഥ് എംഎൽഎ തുടങ്ങിയവർ ഞായറാഴ്ച്‌ച രാവിലെ ഏഴിന് ക്ഷേത്രം സന്ദർശിക്കും.അതേസമയം പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന നിർത്തിവെക്കുമെന്ന് സൂചനയുണ്ട്. തിങ്കളാഴ്‌ച തീരുമാനമുണ്ടായേക്കും. പരിശോധന ശനിയാഴ്ച നടന്നില്ല
ശ്വേത മേനോന് എതിരായ പരാതി; പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തും: ബാബുരാജ്
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിര്‍ത്തുമെന്ന് നടന്‍ ബാബുരാജ്. അമ്മ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേത മേനോന് എതിരായ കേസനേഷിക്കണമെന്ന് ബാബുരാജ് വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങള്‍ അകത്ത് പറയേണ്ടതാണ്, അത് പറയും. സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും ആരോപണങ്ങള്‍ വരുമ്ബോള്‍ മത്സരിക്കുന്നത് ശരിയല്ല എന്നും തോന്നിയത് കൊണ്ടാണ് മാറി നിന്നത്. ശ്വേതയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളത്.ശ്വേതയുടെ കേസിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തതു കൊണ്ടല്ല നിശബ്ദമായി നിന്നതെന്നും ബാബുരാജ് കൊച്ചിയില്‍ പറഞ്ഞു.