Home Uncategorized സിദ്ധരാമയ്യയും ശിവകുമാറും ഭിക്ഷ യാചിക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

സിദ്ധരാമയ്യയും ശിവകുമാറും ഭിക്ഷ യാചിക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

by admin

ബെംഗളൂരുവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജിയുടെ സഹായം തേടിയ കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി.റോഡുകളിലെ കുഴികള്‍ അടയ്ക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഭിക്ഷ യാചിക്കുന്നതായി ബിജെപി പറഞ്ഞു. തന്റെ കമ്ബനിയുടെ കാമ്ബസ് പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള മുഖ്യമന്ത്രിയുടെ ആവശ്യം അസിം പ്രേംജി തള്ളിയതിനെ തുടർന്നാണ് ബിജെപിയുടെ വിമർശനം.

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒരു ഭിക്ഷാപാത്രവുമായി പുറപ്പെട്ടിരിക്കുന്നു. കുഴികള്‍ മൂടാൻ അവർക്ക് ഭിക്ഷ ആവശ്യമാണ്. സാഹചര്യം ഇങ്ങനെയായി. ജനങ്ങളുമായി സഹകരിക്കുന്നതിന് പകരം അവർ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ചാലുവടി നാരായണസ്വാമി പറഞ്ഞു. നഗരത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് സിദ്ധരാമയ്യ അസിം പ്രേജിയുടെ സഹകരണം തേടിയെങ്കിലും അദ്ദേഹം നിരസിച്ചു.കമ്ബനിയുടെ സർജാപൂർ കാമ്ബസിനുള്ളില്‍ പുറത്തുനിന്നുള്ള വാഹനങ്ങള്‍ അനുവദിക്കുന്നക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കമ്ബനിയുടെ സ്വത്ത് ആക്‌സസ് ചെയ്യാനുള്ള അഭ്യർത്ഥന കാലിയായ ഖജനാവിന്റെ പ്രതിഫലനമാണെന്നും ബിജെപി വിമർശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group