Home Featured ബംഗളൂരുവില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

ബംഗളൂരുവില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

by admin

വെള്ളിയാഴ്ച കര്‍ണാടകയിലെ ബംഗളൂരുവില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ പുറത്തുവന്നു.ഗോവിന്ദരാജ് നഗര്‍ മണ്ഡലത്തിലെ ഒരു ഗ്രൗണ്ടില്‍ മഹിളാ കണ്‍വെന്‍ഷന്‍ പരിപാടിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബാനറിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഇരുകൂട്ടര്‍ക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു.

ബിജെപി കണ്‍വന്‍ഷനില്‍ ബ്ലൗസ് തുണിക്കായി വനിതകളുടെ പിടിവലി

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വനിതാ കണ്‍വന്‍ഷനില്‍ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും.വിജയപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് ഇത്തരത്തില്‍ അലങ്കോലമായത്. വോട്ടര്‍മാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമാണ് ബിജെപി ബ്ലൗസ് തുണികള്‍ വിതരണം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചടങ്ങില്‍ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജനാണ് മുഖ്യാതിഥി ആയി എത്തിയിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group