ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുളള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇനിയും വൈകിയേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത തുടരുകയാണ് . പുതിയ പട്ടിക തയ്യാറാക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂറു മാറിയെത്തിയവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍, തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് പട്ടിക വൈകുന്നത്. അതേസമയം ജെഡിഎസ് സ്ഥാനാര്‍ഥി പട്ടിക, ഇന്നോ നാളെയോ പ്രഖ്യാപിക്കും. എച്ച്.ഡി രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയ്ക്ക് ഹാസനില്‍ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തുടരുകയാണ്.
രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശനത്തിനു മുന്‍പ്, അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍, കോണ്‍ഗ്രസും തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. കോണ്‍ഗ്രസ് ഇതിനോടകം ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളെലാം ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സിദ്ധരാമയ്യ നേരത്തെ കോലാറില്‍ നിന്നാണ് മത്സരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ മത്സരിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വരുണയിലേക്ക് കളംമാറ്റിയത്. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് വരുണ. 2008, 2013 വര്‍ഷങ്ങളില്‍ സിദ്ധരാമയ്യ വിജയം കണ്ട മണ്ഡലം കൂടിയാണ് വരുണ. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
മേയ് 10 നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മേയ് 13ന് നടക്കും. ഒറ്റഘട്ടമായിട്ടാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 20 ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 24 ഉം ആണ്.224 അംഗ നിയമസഭയുടെ കാലാവധി മെയ് 24നാണ് അവസാനിക്കുക.
സ്കൂളില്‍ കളിക്കുന്നതിനിടെ ഏഴു വയസ്സുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
ലഖ്നോ: സ്കൂളില്‍നിന്ന് വൈദ്യുതാഘാതമേറ്റ് എഴുവയസ്സുകാരന്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ സ്കൂളിലാണ് ദാരുണ സംഭവം. ആന്‍ഷു ദിവാകര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്.
മെയിന്‍പുരി ജില്ലയിലെ മനൗന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. കളിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.
സംഭവത്തില്‍ രോഷാകുലരായ ഗ്രാമീണര്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ കാര്‍ തകര്‍ത്തു. ജില്ലാ ഭരണകൂടത്തിനെതിരെയും പ്രതിഷേധമുയര്‍ന്നു.
വിദ്യാര്‍ഥിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പധികൃതരും സ്ഥലത്തെത്തി വകുപ്പുതല നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.