ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് 100 വീട് വെച്ചുകൊടുക്കാനുള്ള കർണാടക സർക്കാരിൻ്റെ പദ്ധതിയെ വീണ്ടും വിമർശിച്ച് ബി.ജെ.പി. രാഹുലിനെയും പ്രിയങ്കയെയും പ്രീണിപ്പിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രമമാണിതെന്നാണ് ആരോപണം.സിദ്ധരാമയ്യ കർണാടകത്തിലെ ജനങ്ങൾക്കുവേണ്ടിയാണോ അതോ ഗാന്ധികുടുംബത്തിനുവേണ്ടിയാണോ പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ചോദിച്ചു. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കേരളസർക്കാർ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
വീടുനിർമിക്കാനും അതിനുവേണ്ടി സ്ഥലംവാങ്ങാനും തയ്യാറാണെന്ന് കത്തിൽ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി. പ്രതിഷേധം കടുപ്പിച്ചത്.സിദ്ധരാമയ്യ പദ്ധതി പ്രഖ്യാപിച്ചപ്പോൾത്തന്നെ ബി.ജെ.പി. വിമർശനമുയർത്തിയിരുന്നു. നേരത്തേ കേരളത്തിൽ വീടുനിർമിക്കുമെന്ന് വാഗ്ദാനംചെയ്തത സിദ്ധരാമയ്യ ഇപ്പോൾ അതിന് സ്ഥലം വാങ്ങുകകൂടി ചെയ്‌ത് വീണ്ടും താഴാൻ തയ്യാറാവുകയാണോയെന്ന് വിജയേന്ദ്ര ചോദിച്ചു.ബി.ജെ.പി. മുൻ ദേശീയ ജനറൽസെക്രട്ടറിയും എം.എൽ.സി.യുമായ സി.ടി. രവിയും വിമർശനവുമായി രംഗത്തുവന്നു. അടിമത്തത്തിന്റെ ലക്ഷണമാണിതെന്നും ആരോപിച്ചു.
വിവാഹ വേദിയില്‍ വച്ച് ആദ്യമായി വരനെ കണ്ട് പൊട്ടിക്കരയുന്ന വധു; വീഡിയോ വൈറല്‍
ജീവിതപങ്കാളിയാകാൻ പോകുന്ന വ്യക്തികളെക്കുറിച്ച് എല്ലാവർക്കും ചില സങ്കല്പങ്ങളൊക്കെ ഉണ്ടാകും. തങ്ങളുടെ സങ്കല്പങ്ങളുമായി യോജിച്ച് പോകുന്ന വ്യക്തിയാണോയെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഇന്ന് ഭൂരിഭാഗം ആളുകളും പരസ്പരം വിവാഹിതരാകാൻ തീരുമാനിക്കുന്നത്.എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് വിവാഹ വേദിയില്‍ വെച്ചാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു യുവതിയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്ബ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഒരു കോടിയിലേറെ പേരാണ് കണ്ടത്.ടിവി 1 ഇൻഡ്യ ലൈവ് എന്ന ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ വേദിയില്‍ വരനോടും മറ്റ് രണ്ട് യുവതികളോടും ഒപ്പം ഇരിക്കുന്ന നവവധു, സങ്കടം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഈ സമയം സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.