മലയാളം സ്റ്റാൻഡപ്പ് കോമഡിയുടെ തല തൊട്ടപ്പന്മാർ ആദ്യമായി ബാംഗ്ലൂരിലേക്ക് എത്തുന്നു. മഴവിൽ മനോരമയിലെ ബമ്പർ ചിരി എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സിൽ കുടിയേറിയ ജോൺ ജോ, മഹാദേവൻ, അനീസ്, ദീപക് എന്നിവരടങ്ങുന്ന കളക്റ്റീവ് ആണ് WIT.
ഇവർ നാലു പേരും നിരയായി വരുന്ന, കേരളത്തിലുടനീളം വിജയകരമായ നടത്തിയ “ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ” എന്ന ലൈനപ്പ് സ്റ്റാൻഡപ്പ് കോമഡി ഷോയാണ് ഇതിലെ പ്രധാന ആകർഷണം.
ഒപ്പം അനീസും ദീപക്കും അവരുടെ സോളോ സ്റ്റാൻഡപ്പ് സ്പെഷ്യലും, മഹാദേവനും അനീസും ചേർന്ന് ചെയ്യുന്ന ഇന്ററാക്ഷൻ crowdwork ഷോയും അടങ്ങുന്ന ഒരു വീക്കെൻഡ് പാക്കേജുമായാണ് ഇവർ വരുന്നത്.
ഒക്ടോബർ 18 വെള്ളിയാഴ്ച്ച 7.30ന് Just BLR Comedy Club ൽ ” A 4 Aneez ” എന്ന അഡൾട് സ്റ്റാൻഡപ്പ് സ്പെഷ്യൽ ഷോയോട് കൂടിയാണ് WIT ന്റെ കോമഡി മാമാങ്കം ആരംഭിക്കുന്നത്.
തുടർന്ന് 19ന് ശനിയാഴ്ച്ച 4.30യ്ക്ക് ഇന്ദിരാനഗറിലുള്ള YUCK Comedy Club ൽ ദീപക്കിന്റെ സ്റ്റാൻഡപ്പ് സെപ്ഷ്യൽ “IRONY MAN”, അന്നേ ദിവസം തന്നെ 7.30യ്ക്ക് വൈറ്റ് ഫീൽഡിലുള്ള Comedy Garage ഇൽ എല്ലാവരും ഒന്നിച്ചുള്ള ലൈനപ്പ് ഷോ “ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് “.
ഒക്ടോബർ 20 ഞായറാഴ്ച്ച 4.30യ്ക്ക് crowdwork ഷോ “അങ്ങോട്ടും ഇങ്ങോട്ടും തമാശ ” Just BLR Comedy Club ലും, കോറമംഗല Ministry of Comedy ഇൽ 7.30യ്ക്ക്
വീണ്ടും “ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ” ഷോ ഉണ്ടായിരിക്കുന്നതുമാണ്.
അപ്രതീക്ഷിത മഴ ബാംഗ്ലൂർ സിറ്റിയെ നനച്ചിരിക്കുമ്പോൾ ചിരി മഴയിൽ കുതിർക്കാൻ എത്തുകയാണ് ടീം WIT
ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ഷോ പോസ്റ്ററുകളിൽ ക്ലിക്ക് ചെയ്യുക
 





