ബംഗളൂരു: ജനന-മരണ രജിസ്ട്രേഷൻ വൈകിയാല്‍ ജൂലൈ ഒന്നുമുതല്‍ പിഴ ഏർപ്പെടുത്താൻ തീരുമാനിച്ച് ഗ്രാമപഞ്ചായത്തുകള്‍. 21 ദിവസത്തിനകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കില്‍ രണ്ടുരൂപ മുതല്‍ 10 രൂപവരെയാണ് പിഴയീടാക്കുക.
ജനനമോ മരണമോ നടന്ന് 30 ദിവസത്തിനകമാണ് സർട്ടിഫിക്കറ്റ് നല്‍കുന്നതെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയാണ് നല്‍കുക. 30 ദിവസം കഴിഞ്ഞാല്‍ വില്ലേജ് അഡ്മിനിസ്ട്രേറ്റർക്കാണ് ചുമതല.