Home Featured അനുമതിയില്ലാതെ ഷൂട്ടിങ്; അപകടം; നടന്മാരായ സംഗീതിന്റെയും അർജുൻ അശോകന്റെയും മൊഴി എടുത്തു

അനുമതിയില്ലാതെ ഷൂട്ടിങ്; അപകടം; നടന്മാരായ സംഗീതിന്റെയും അർജുൻ അശോകന്റെയും മൊഴി എടുത്തു

by admin

കൊച്ചി: അർദ്ധ രാത്രിയിൽ അനുമതി ഇല്ലാതെ കൊച്ചി എം.ജി. റോഡിൽ നടത്തിയ സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ കേസ് എടുത്തു പോലീസ്. പിന്നാലെ എം വി ഡി യും നടപടി എടുത്തിരിക്കുകയാണ്.ഇപ്പോഴിതാ സ്റ്റണ്ട് മാസ്റ്റർ നടന്മാരെ പിന്നിലിരുത്തി നടത്തിയ അഭ്യാസ പ്രകടനതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റവരുടെയും വാഹനമോടിച്ചയാളുടെയും മൊഴിയെടുത്തിരിക്കുകയാണ് പോലീസ്.

അപകടത്തിൽ നടൻമാരുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ നടൻ സംഗീത് പ്രതാപ്, അർജുൻ അശോകൻ, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരൻ എന്നിവരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി.വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവർത്തകന്റെ മൊഴിയും രേഖപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group