ബെംഗളൂരു :ശ്രീനാരായണ ഗുരുവിനെ പോലുള്ള സാമൂഹിക പരിഷ്കർത്താക്കളെ പാഠപുസ്തകത്തിൽ നിന്നൊഴിവാക്കിയ കർണാടക സർക്കാരിന്റെ നടപടി പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. വിദ്യാഭ്യാസ രംഗത്തെ കിരാത നടപടിയെ എതിർക്കുന്ന എല്ലാ വരുമായും കൈകോർത്ത് ഈ നീക്കത്തെ ചോദ്യം ചെയ്യും.
വർഗീയത പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ രംഗത്തെ കൂടി ദുരുപയോഗപ്പെടുത്തുന്നതിനുള്ള ആർഎസ്എസ് അജൻഡയുടെ പരീക്ഷണ ശാലയായാണ് ബിജെപി കർണാടകയെ കാണുന്നത്. പാഠപുസ്തക സമിതിക്കു നേതൃത്വം നൽകുന്ന രോഹിത് ചക്രതീർഥയ്ക്ക് എന്തു ബന്ധമാണ് വിദ്യാഭ്യാസ മേഖലയുമായുള്ളത്.
ഈ സമിതിയുടെ നിർദേശങ്ങൾ പിൻവലിച്ച് മത നിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കും വിധമുള്ള പുതിയ സമിതിയെ നിയോഗിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
‘ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം’- ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ കേന്ദ്രസര്‍ക്കാരിനോട് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി ദിപു മോനി.കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ബി.ജെ.പി അനുകൂല സംഘടനയുടെ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മോനി രാജ്യത്തെ ന്യൂനപക്ഷ പീഡന വിഷയം ഉന്നയിച്ചത്.
രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുകയും സംരക്ഷിക്കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.ബി.ജെ.പി, ആര്‍.എസ്.എസ് ബന്ധമുള്ള ഗവേഷക സംഘമായ ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘ഇന്ത്യ@2047’ ഇന്ത്യ ഐഡിയാസ് കോംക്ലേവില്‍ സംസാരിക്കുകയായിരുന്നു ദിപു മോനി.
”ആദരണീയമായ ആഗോള ശക്തികളിലൊന്നായി ഇന്ത്യ ഉയര്‍ന്നുവരണമെങ്കില്‍, ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതുപോലെ സ്ഥാപക പിതാക്കന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കേണ്ടതുണ്ട്.
പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയും ഉറപ്പുനല്‍കുകയും ചെയ്യുന്നത് ഇന്ത്യയ്ക്ക് അതിന്റെ പൗരന്മാരുടെ, പ്രത്യേകിച്ച് പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള സ്ത്രീകളുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനുള്ള അവസരമാണ് സൃഷ്ടിക്കുക.”- മോനി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലേതുപോലെയുള്ള സാമൂഹിക വിഭജനങ്ങള്‍ ദുര്‍ബല വിഭാഗങ്ങളെ ഇല്ലാതാക്കുക മാത്രമല്ല, വിഭാഗീയ നയങ്ങള്‍ക്കും സമീപനങ്ങള്‍ക്കും അവസരമൊരുക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദുര്‍ബല വിഭാഗങ്ങളുടെ അന്തസ്സ് വീണ്ടെടുക്കുന്നതും ചൂഷണത്തില്‍നിന്ന് അവരെ രക്ഷിക്കുന്നതുമെല്ലാം സമൂഹത്തില്‍ പുതിയൊരു ശക്തിയായി ഉയര്‍ന്നുവരാനും രാഷ്ട്രപുരോഗതിയില്‍ തുല്യപങ്കാളികളാകാനും അവരെ സഹായിച്ചേക്കും.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകള്‍ നിഷ്പക്ഷമായി നടപ്പാക്കിയാല്‍ രാജ്യത്തെ സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്താനും സമാധാനം നിലനിര്‍ത്താനും കഴിയും. ന്യൂനപക്ഷ സംരക്ഷണം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ദിപു മോനി വ്യക്തമാക്കി.