Home Featured ബെംഗളൂരു : നഗരത്തിൽ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ കൂടിവരുന്നു; മൂന്നു വർഷത്തിനിടെ അറസ്റ്റിലായത് 683 പേർ

ബെംഗളൂരു : നഗരത്തിൽ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ കൂടിവരുന്നു; മൂന്നു വർഷത്തിനിടെ അറസ്റ്റിലായത് 683 പേർ

by admin

ബെംഗളൂരു : ബെംഗളൂരുവിൽ നിരത്തുകളിലെ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ കൂടിവരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 827 കേസുകളിലായി 683 പേരാണ് അറസ്റ്റിലായത്. ഇതിൽ 170 പേർ പ്രായപൂർത്തിയാകാത്തവരാണ്. 677 വാഹനങ്ങൾ പിടിച്ചെടുത്തു. ആകെ 40,27750 രൂപയാണ് പിഴയായി ഈടാക്കിയത്.ഈ മാസം ബെംഗളൂരു പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ബൈക്ക് അഭ്യാസം നടത്തിയ നാലു പേർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവരുടെ പേരിൽ എൻ.ഡി.പി.എസ്. നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. 2022-ൽ 283 കേസുകളിൽ നിന്ന് 185 പേരാണ് അറസ്റ്റിലായത്.

198 വാഹനങ്ങൾ പിടിച്ചെടുത്തു. 25 പേർ പ്രായപൂർത്തിയാകാത്തവരാണ്. 10,24,500 രൂപയാണ് പിഴയായി ഈടാക്കിയത്. 2023-ൽ 219 കേസുകളിൽനിന്ന് 214 പേർ അറസ്റ്റിലായി.209 വാഹനങ്ങൾ പിടിച്ചെടുത്തു. 70 പേർ പ്രായപൂർത്തിയാകാത്തവരാണ്. 17,81,500 രൂപയാണ് പിഴയായി ഈടാക്കിയത്. 2024-ൽ ഇതുവരെ 325 കേസുകളിൽനിന്ന് 283 പേർ അറസ്റ്റിലായി. 270 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 75 പേർ പ്രായപൂർത്തിയാകാത്തവരാണ്. 12,21750 രൂപയാണ് പിഴയായി ഈടാക്കിയത്.ഈ മാസം രണ്ടുമുതൽ 12 വരെ നടത്തിയ പരിശോധയിൽ മാത്രം 76 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 75 വാഹനങ്ങൾ പിടിച്ചെടുത്തു.

56 പേരാണ് അറസ്റ്റിലായത്. ഇതിൽ 15 പേർ പ്രായപൂർത്തിയാകാത്തവരാണ്. നഗരത്തിലെ നിരത്തുകളിൽ മറ്റു വാഹനയാത്രക്കാർക്കുൾപ്പെടെ അപകടഭീതി സൃഷ്ടിച്ചാണ് ബൈക്ക് വീലി നടത്തുന്നത്.രാത്രികളിലാണ് ഇത്തരം അഭ്യാസങ്ങൾ കൂടുതൽ. ഇതിനെതിരേ ദിവസേന ഒട്ടേറെ യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തുന്നത്.നൈസ് റോഡ്, ഓസ്റ്റിൻ ടൗൺ, മാഗഡി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബൈക്ക് അഭ്യാസം നടത്തുന്നവരെ കാണാം. ഹെൽമറ്റില്ലാതെയാണ് കൂടുതൽ ആളുകളും ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നത്.

പ്രണയബന്ധത്തില്‍നിന്നു പിന്മാറി, അധ്യാപകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു

പ്രണയ ബന്ധത്തില്‍നിന്നു പിന്മാറിയതിന്റെ പകയില്‍ അധ്യാപകനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു വിവാഹം നടത്തി യുവതിയുടെ ബന്ധുക്കള്‍.ബിഹാറിലാണ്‌ സംഭവം. ബേഗുസരായ്‌ ജില്ലയിലെ രാജൗര സ്വദേശിയായ അവ്‌നിഷ്‌ കുമാറിനെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. അധ്യാപകനായ അവ്‌നിഷ സ്‌കൂളിലേക്ക്‌ പോകുംവഴി തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം ബലം പ്രയോഗിച്ച്‌ വിവാഹം നടത്തുകയായിരുന്നു. നാലു വര്‍ഷമായുള്ള പ്രണയം ബന്ധം ഉപേക്ഷിച്ചതോടെയാണ്‌ യുവതിയുടെ ബന്ധുക്കള്‍ കൃത്യത്തിലേക്ക്‌ നീങ്ങിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌:

ലഖിസരായ്‌ സ്വദേശിയായ ഗുഞ്ചന്‍ എന്ന യുവതിയുമായി അവ്‌നിഷ്‌ കുമാര്‍ പ്രണയത്തിലായിരുന്നു. പക്ഷേ, സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായതോടെ വര്‍ഷങ്ങളായുള്ള പ്രണയ ബന്ധം ഉപേക്ഷിച്ചെന്നാണ്‌ യുവതിയുടെ ആരോപണം. ഇടയ്‌ക്കിടെ ഹോട്ടലുകളിലും കതിഹാറിലെ അവ്‌നിഷിന്റെ വസതിയിലും ഒന്നിച്ചു കഴിഞ്ഞിരുന്നതായും ഗുഞ്ചന്‍ പറയുന്നു. എന്നാല്‍ യുവാവ്‌ ഇത്‌ നിഷേധിച്ചു. തുടര്‍ന്നാണ്‌ യുവതിയുടെ ബന്ധുക്കള്‍ അവ്‌നിഷിനെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ വച്ച്‌ ബലം പ്രയോഗിച്ച്‌ വിവാഹം കഴിപ്പിക്കുന്നത്‌. വിവാഹ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.

അവ്‌നിഷിനെ നിരവധിപേര്‍ ബലമായി പിടിച്ചുനിര്‍ത്തിയിരിക്കുന്നത്‌ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന്‌ നിര്‍ബന്ധിതമായി വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാക്കിക്കുകയും ചെയ്‌തു. പെണ്‍കുട്ടിയോട്‌ ഒരു സ്‌നേഹവും ഉണ്ടായിരുന്നില്ലെന്നും തന്നെ പെണ്‍കുട്ടി നിരന്തരം വിളിച്ച്‌ ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ്‌ യുവാവിന്റെ ആരോപണം. സംഭവദിവസം സ്‌കൂളിലേക്ക്‌ പോകുമ്ബോള്‍ സ്‌കോര്‍പ്പിയോ വാഹനത്തില്‍ ചിലര്‍ തട്ടിക്കൊണ്ടുപോയി. നിര്‍ബന്ധിതമായി വിവാഹ ചടങ്ങുകള്‍ നടത്തിയെന്നും യുവാവ്‌ പറയുന്നു.വിവാഹശേഷം യുവതിയുമായി ബന്ധുക്കള്‍ അവ്‌നിഷിന്റെ വീട്ടിലേക്ക്‌ പുറപ്പെട്ടെങ്കിലും യുവാവ്‌ ഇവരില്‍ നിന്നും രക്ഷപ്പെട്ടുവെന്നാണ്‌ വിവരം. അവ്‌നിഷിന്റെ വീട്ടിലെത്തിയെങ്കിലും മാതാപിതാക്കള്‍ സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന്‌ ഗുഞ്ചന്‍ പോലീസില്‍ പരാതി നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group