മൈസൂരു : ബെംഗളൂരു-മൈസൂരു എക്സ്പ്രസ്‌വേയില്‍ ബൈക്ക് ലോറിയിലിടിച്ച് രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. നിലമ്ബൂര്‍ സ്വദേശി നിഥിൻ (21), നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്. മൈസൂരു ഫിഷ് ലാൻഡിന് സമീപമാണ് അപകടം. ഇരുവരും മൈസൂരു കാവേരി കോളജിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.
ഞായറാഴ്ച രാവിലെ 8 മണിയോടെ മൈസൂരു ഫിഷ് ലാൻഡിന് സമീപമാണ് അപകടം ഉണ്ടായത്. ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന ബൈക്ക് മുന്നില്‍പോവുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ രണ്ടു വിദ്യാര്‍ഥികളും മരിച്ചു. മൃതദേഹങ്ങള്‍ മൈസൂരു കെആര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം: 75 രൂപ നാണയവും പ്രത്യേക സ്റ്റാമ്ബും പുറത്തിറക്കി
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിന്റെ സ്മരണയ്ക്കായി പ്രത്യേക തപാല്‍ സ്റ്റാമ്ബും 75 രൂപയുടെ നാണയവും പുറത്തിറക്കി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭാചേംബറില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സ്റ്റാമ്ബും നാണയവും പുറത്തിറക്കിയത്.34.65-35.35 ഗ്രാം ഭാരം 75 രൂപ നാണയത്തിന് വരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്ബത്തിക കാര്യവകുപ്പ് നോട്ടീസില്‍ വ്യക്തമാക്കി.
നാണയത്തിന്റെ ഒരുവശത്ത് മധ്യഭാഗത്തായി അശോകസ്തംഭത്തിന്റെ മുകള്‍ വശത്തെ സിംഹചിഹ്നമാണ് പതിച്ചിട്ടുള്ളത്, ഭാരത് എന്ന് ദേവനാഗരി ലിപിയിലും ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രൂപയുടെ ചിഹ്നവും 75 എന്ന അക്കവും രേഖപ്പെടുത്തിയിരിക്കുന്നു. പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിന്റെ ചിത്രം നാണയത്തിന്റെ മറുവശത്തും അതിന് താഴെയായി 2023 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പാര്‍ലമെന്റിന്റെ പുതിയ മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്റ് മന്ദിരം രാജ്യത്തിനായി സമര്‍പ്പിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. ഫലകം അനാച്ഛാദനം ചെയ്തു കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
:
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; ലീവ് എൻക്യാഷ്മെന്റിന്റെ നികുതി ഇളവ് പരിധി ഉയര്‍ത്തി
“നമുക്കെല്ലാവര്‍ക്കും അവിസ്മരണീയമായ ദിവസമാണ് ഇന്ന്. നാമേവരിലും പാര്‍ലമെന്റിന്റെ പുതിയ മന്ദിരം അഭിമാനവും പ്രതീക്ഷയും നിറയ്ക്കാൻ പോകുന്നു. ജനങ്ങളുടെ ശാക്തീകരണത്തോടൊപ്പം രാജ്യത്തിന്റെ ഐശ്വര്യത്തിനും ശക്തിക്കും ദിവ്യവും മഹത്തരവുമായ ഈ കെട്ടിടം പുതിയ ദിശയും ശക്തിയും നല്‍കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.” മോദി പറഞ്ഞു.
” നമ്മുടെ ഹൃദയങ്ങളും മനസ്സുകളും അഭിമാനവും പ്രതീക്ഷയും വാഗ്ദാനവും കൊണ്ട് നിറയുകയാണ് ഇന്ത്യൻ പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുമ്ബോള്‍. ശാക്തീകരണത്തിന്റെയും സ്വപ്നങ്ങളെ ജ്വലിപ്പിച്ച് അവയെ യാഥാര്‍ത്ഥ്യത്തിലേക്ക് പരിപോഷിപ്പിക്കുന്നതിന്റെയും തൊട്ടിലായിരിക്കട്ടെ ഈ ഐതിഹാസിക കെട്ടിടം. പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്കും അത് നമ്മുടെ മഹത്തായ രാഷ്ട്രത്തെ നയിക്കട്ടെ .” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.