Home Featured ബൈക്ക് അപകടം, കര്‍ണാടകയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ബൈക്ക് അപകടം, കര്‍ണാടകയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

by admin

മാനന്തവാടി: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാാന്ത്യം. എടവക പുതിയിടംകുന്ന് സ്വദേശി അജിഷ് ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. കൂടെയുണ്ടായ ആള്‍ക്ക് പരിക്ക് പറ്റി.കര്‍ണാടയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അജിഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്നലെ വൈകിട്ട് ഏഴരയ്ക്കാണ് അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജീഷിനെ ആദ്യം അന്തര്‍സന്തയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി മൈസൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ യാത്രാമധ്യേ മരിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group