ബെംഗളൂരുവില്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിന് ബിഹാർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.രാമമൂർത്തിനഗർ ഹൊയ്സാല നഗറില്‍ നിർമാണത്തൊഴിലാളിയായി ജോലി ചെയ്തുവന്ന അഭിഷേക് കുമാറിനെയാണ്(24) രാമമൂർത്തിനഗർ പോലീസ് അറസ്റ്റുചെയ്തത്.ഇയാള്‍ ജോലി ചെയ്തുകൊണ്ടിരുന്ന നിർമാണത്തിലിരിക്കുന്ന വീടിനടുത്ത് താമസിക്കുന്ന ഇതരസംസ്ഥാനക്കാരായ ദമ്ബതിമാരുടെ കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വീടിനുമുൻപില്‍ കളിക്കുകയായിരുന്ന കുട്ടിയെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കാണാതായതിനെത്തുടർന്ന് രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലില്‍ അഭിഷേക് കുമാറിനൊപ്പം കണ്ടെത്തുകയായിരുന്നു. കുട്ടി അപ്പോഴേക്കും മരിച്ചിരുന്നതായും പോലീസ് പറഞ്ഞു. തുടർന്ന് രക്ഷിതാക്കളും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. പോക്സോ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.
തടവുകാരുടെ വക്കാലത്ത് എടുക്കേണ്ട, അറസ്റ്റ് ചെയ്യാൻപോലും നിര്‍ദേശംനല്‍കും’; ബോബിയെ കുടഞ്ഞ് ഹൈക്കോടതി
ഹണി റോസിന്റെ പരാതിയില്‍ എടുത്ത കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയുണ്ടായ നാടകീയ സംഭവങ്ങളില്‍ ബോബി ചെമ്മണൂരിനെതിരെ കോടതി നടത്തിയത് രൂക്ഷപരാമർശങ്ങള്‍.4.45-ന് ഉത്തരവ് പുറത്തുവിട്ടിട്ടും എന്തുകൊണ്ട് ബോബി ജയില്‍ മോചിതനായില്ലെന്ന് കോടതി ചോദിച്ചു. റിമാൻഡ് പ്രതികളുടെ സംരക്ഷകനായി ചമഞ്ഞ് മോചനം വൈകിപ്പിക്കുന്നതിലൂടെ ബോബി മാധ്യമശ്രദ്ധ നേടാൻ ശ്രമം നടത്തുകയാണെന്നും കോടതി നിരീക്ഷിച്ചു.
കോടതിയോട് നാടകം കളിക്കരുത്. ജാമ്യം നല്‍കിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാം. റിമാൻഡ് തടവുകാരുടെ വക്കാലത്ത് നിങ്ങള്‍ എടുക്കരുത്. റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ഹൈക്കോടതിയും ജുഡീഷ്യറിയുമുണ്ട്. അയാള്‍ ഹൈക്കോടതിയോടാണ് കളിക്കുന്നത്. ഉത്തരവ് മാധ്യമശ്രദ്ധയ്ക്കുവേണ്ടി പോക്കറ്റില്‍വെച്ച് കഥമെനയുന്നു. അയാള്‍ക്ക് മുകളില്‍ ആരെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ അത് കോടതി കാണിച്ചുകൊടുക്കാം. അറസ്റ്റ് ചെയ്യാൻ പോലും നിർദേശം നല്‍കും. പ്രതികള്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്?’, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാല്‍ നിരീക്ഷിച്ചു. ബോബിയുടെ നിലപാട് ബുധനാഴ്ച 12 മണിയോടെ അറിയിക്കാൻ കോടതി നിർദേശിച്ചു.
കർശന ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞദിവസം ബോബിക്ക് ജാമ്യം അനുവദിച്ചിരുന്നു. വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയില്‍മോചിതനാകാൻ തയ്യാറായിരുന്നില്ല. പിന്നാലെ കേസ് വീണ്ടും കോടതി സ്വമേധയാ പരിഗണനയ്ക്കെടുത്തു. ബോബിയുടെ അഭിഭാഷകരോട് ഹാജരാവാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെ പ്രതിഭാഗം അഭിഭാഷകർ ചടുലനീക്കങ്ങളിലൂടെ ബോബിയെ ജയിലിന് പുറത്തെത്തിച്ചിരുന്നു.