ബിഗ് ബോസിന്റെ പുതിയ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍. നാലാമത്തെ സീസണിന്റെ ചര്‍ച്ചകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം അവസാനിച്ചിട്ടില്ല. സീസണ്‍ 4ലെ മത്സരാര്‍ത്ഥികളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതിനിടെയാണ് അഞ്ചാം സീസണിനായി ഈ റിയാലിറ്റി ഷോ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ തന്നെയാകും ഇത്തവണയും ബിഗ് ബോസിന്റെ അവതാരകന്‍. കേരളക്കരയാകെ കാത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5നായി.
കഴിഞ്ഞ ദിവസങ്ങളിലായി പുതിയ സീസണിന്റെ പ്രമോഷന്‍ വീഡിയോകള്‍ പുറത്തുവിട്ടിരുന്നു ഏഷ്യാനെറ്റ്. ഇവയ്ക്ക് വന്‍ പ്രേക്ഷക സ്വീകര്യതയും ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രമോയില്‍ ആരൊക്കെയാകും പുതിയ സീസണിലെ മത്സരാര്‍ത്ഥി, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാകുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ചെറിയ സൂചനകള്‍ നല്‍കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സീസണ്‍ 5ന്റെ പുതിയ പ്രോമോയില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ഇരിക്കുന്ന മോഹന്‍ലാലിനോട് മൂന്ന് പെണ്‍കുട്ടികള്‍ വന്ന് ബിഗ് ബോസിനെ കുറിച്ച് ചോദിക്കുന്നതാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എത്ര ജിമ്മന്‍മാര്‍ കാണും, ഏതെങ്കിലും കലിപ്പന്‍ ഡോക്ടര്‍ ഇത്തവണയും കാണുമോ? എന്നൊക്കെയാണ് സീസണ്‍ 5നെ കുറിച്ച് പെണ്‍കുട്ടികള്‍ ചോദിക്കുന്നത്. ഒറിജിനല്‍ ആള്‍ക്കാരാണ് വരാന്‍ പോകുന്നതെന്നാണ് ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി.
തീ പാറും… വെയ്റ്റ് ആന്‍ഡ് സീ എന്നും മോഹന്‍ലാല്‍ പെണ്‍കുട്ടികളോട് പറയുന്നു. ഓരോ സീസണുകള്‍ കഴിയുന്തോറും കൂടുതല്‍ എക്സൈറ്റിങ്ങും ചലഞ്ചിങ്ങും ആകുകയാണ് ബിഗ് ബോസെന്നും മോഹന്‍ലാല്‍ പുതിയ പ്രമോയില്‍ പറയുന്നുണ്ട്.
ഇപ്പോഴിത നാലാം സീസണില്‍ മത്സരാര്‍ഥിയായി പങ്കെടുത്ത ശാലിനി അഞ്ചാം സീസണില്‍ മത്സരിക്കാന്‍ സാധ്യതയുള്ളവരെ കുറിച്ചും ഒരിക്കലും വരാന്‍ സാധ്യതയില്ലാത്തവരെ കുറിച്ചും വിശദീകരിച്ച് എത്തിയിരിക്കുകയാണ്.
തത്സമയം ശാലിനി എന്ന തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ശാലിനി മത്സരാര്‍ഥികളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെക്കുന്നത്. ‘സ്മാര്‍ട്ട് ഫോണ്‍ യൂസ് ചെയ്യാത്തവര്‍ക്ക് കോമണര്‍ എന്‍ട്രിക്ക് വേണ്ടി മിസ്ഡ് കോള്‍ ചെയ്താല്‍ റിവേര്‍ട്ട് മെസേജ് വരില്ല.’
‘എല്ലാവരും തുടര്‍ച്ചയായി മിസ്ഡ് കോള്‍ ചെയ്യുന്നതുകൊണ്ട് ചിലപ്പോള്‍ സര്‍വര്‍ ഡൗണാകുന്ന പ്രശ്നം വരും അത്രമാത്രം. അല്ലാതെ മറ്റ് പ്രശ്നങ്ങളില്ല. ഇതിന്റെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നുണ്ട്. ശ്രീനാഥ് ഭാസിയും നടന്‍ ബാലയും സീസണ്‍ 5ല്‍ ഇല്ല. ശ്രീനാഥ് ഭാസി ഷൂട്ടിങ് തിരക്കിലാണ്.’
‘നിരവധി സിനിമകളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. നടന്‍ ബാലയും പങ്കെടുക്കുന്നില്ല സീസണ്‍ 5ല്‍. അദ്ദേഹം തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. സീരിയല്‍ താരം അമ്ബിളി ദേവിയും പുതിയ സീരിയല്‍ ചെയ്യുന്നതിനാല്‍ സീസണ്‍ 5ല്‍ ഇല്ല. ഇത്തവണത്തെ ബിഗ് ബോസില്‍ ഒരു റൈഡര്‍ ഗേളുണ്ട്.’
‘അതാരാണെന്ന് വെളിപ്പെടുത്താന്‍ പറ്റില്ല. അതുപോലെ തന്നെ ഒരു ജിമ്മനും സീസണ്‍ 5ലേക്ക് സെലക്ടായിട്ടുണ്ട്. കൂടാതെ സ്മാര്‍ട്ടായ ഒരു ലേഡി അഡ്വക്കേറ്റും ഒന്നോ ഒന്നില്‍ അധികമോ ട്രാന്‍സ് പേഴ്സണ്‍സും സീസണ്‍ 5ലുണ്ടാകും. മാര്‍ച്ച് 26 ഓടുകൂടി സീസണ്‍ 5ന്റെ ഗ്രാന്റ് ലോഞ്ച് ഉണ്ടായേക്കും.’
എന്നാണ് ശാലിനി പുതിയ വീഡിയോയില്‍ പറയുന്നത്. ഫെബ്രുവരി 15ന് ഏഷ്യാനെറ്റില്‍ വൈകിട്ടത്തെ പരിപാടികള്‍ക്കിടെയാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ ഉടന്‍ വരുന്നുവെന്ന് അറിയിച്ചുകൊണ്ട് ഷോയുടെ ലോഗോ അവതരിപ്പിച്ചത്.
ഭാരതി എയര്‍ടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോണ്‍സര്‍ ഒപ്പം സ്വയംവര സില്‍ക്സും ഇന്ത്യ ഗേറ്റും ഡാസ്ലര്‍ എറ്റേണലും സഹസ്പോണ്‍സര്‍മാരായി പങ്കുചേരും.
മാര്‍ച്ച് 26ന് പുതിയ സീസണിന്റെ ഗ്രാന്‍ഡ് ലോഞ്ച് നടത്തി പുതിയ മത്സരാര്‍ഥികളെ പരിചയപ്പെടുത്താനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇത്തവണ സര്‍പ്രൈസായി ബിഗ് ബോസ് നല്‍കുന്നത് മത്സരാര്‍ഥികളുടെ കൂട്ടത്തില്‍ പൊതുജനത്തില്‍ നിന്നും ഒരാളെ പങ്കെടുപ്പിക്കുന്നുവെന്നതാണ്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണില്‍ അവതരിപ്പിച്ച 24 മണിക്കൂര്‍ ലൈവ് സ്ട്രീമിങ്ങ് ഇത്തവണയുമുണ്ടാകും.