മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. കഴിഞ്ഞ നാല് സീസണും വമ്ബന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന്റെ പുതിയൊരു അപ്പ്‌ഡേറ്റാണ് ആരാധകര്‍ക്കായി എത്തിയിരിക്കുന്നത്. സീസണ്‍ അഞ്ചിന്റെ ലോഗോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
കഴിഞ്ഞ സീസണിലെ ലോഗോയെക്കാളും ഏറെ വ്യത്യസ്തകളോടെയാണ് സീസണ്‍ അഞ്ചിന്റെ ലോഗോ എത്തിയിരിക്കുന്നത്. ഗോള്‍ഡന്‍ ഹൈലറ്റാണ് ലോഗോയ്ക്ക് നല്‍കിയിരിക്കുന്നത്. സ്വര്‍ണ കണ്ണുകളുടെ അകത്തായി ഗോള്‍ഡന്‍ ഫ്രെയിം കൊണ്ട് അഞ്ച് എന്ന ഡിസൈന്‍ നല്‍കിയിരിക്കുന്നു. കഴിഞ്ഞ തവണത്തെ നീല ബാക്ക് ഗ്രൗണ്ടിന് വ്യത്യസ്തമായി ഓറഞ്ച് ബാക്ക് ഗ്രൗണ്ടാണ് ലോഗോയ്ക്കുള്ളത്. ബിഗ് ബോസ് ഉടന്‍ എത്തുന്നു എന്ന് അറിയിച്ചുകൊണ്ടാണ് ലോഗോ എത്തിയത്.
പതിവില്‍ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങളില്‍ നിന്ന് ഒരു മത്സരാര്‍ത്ഥി എത്തുന്നു എന്ന പ്രത്യേകത സീസണ്‍ അഞ്ചിനുണ്ട്. മോഹന്‍ലാല്‍ തന്നെയാകും ഇത്തവണയും അവതാരകനായി എത്തുക. അതേസമയം, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരുകളാണ് അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികളായി ഉയര്‍ന്നുകേള്‍ക്കുന്നത്. ടിക് ടോക് താരം ധന്യ രാജേഷ്, ബിനു അടിമാലി, യുട്യൂബ് താരം സഞ്ജു ടെക്കി, നടി ഗായത്രി സുരേഷ്, ശാലു മേനോന്‍, പാല ഷാജി, രഞ്ജു രഞ്ജിമാര്‍, നടി ആലിസ് ക്രിസ്റ്റി, നടന്‍ രാജേഷ് ഹെബ്ബാര്‍, ദിയ കൃഷ്ണ, ആരതി പൊടി, ബിനിഷ് ബാസ്റ്റിന്‍, സന്തോഷ് വര്‍ക്കി തുടങ്ങിയവരുടെ പേരുകളാണ് കൂടുതലായി ഉയര്‍ന്നുവരുന്നത്. എന്നാല്‍ സീസണ്‍ അഞ്ച് എന്നാണ് ആരംഭിക്കുകയെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.
തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുഷ്ക ഷെട്ടി
ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് അനുഷ്ക ഷെട്ടി. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന അനുഷ്ക തിരിച്ചുവരവിനൊരുങ്ങുകയാണ്.
തെലുങ്കിലെ യുവസൂപ്പര്‍താരം പ്രഭാസുമായി ചേര്‍ത്ത് ഏറെ ഗോസിപ്പുകളും അനുഷ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് പ്രണയം തോന്നിയിട്ടുള്ള ഒരാളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിനിടെയാണ് പ്രണയം തോന്നിയിട്ടുള്ള ആളെക്കുറിച്ച് അനുഷ്ക പറഞ്ഞത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനുമായിട്ടുള്ള രാഹുല്‍ ദ്രാവിഡിനോട് തനിക്ക് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്കയുടെ വാക്കുകള്‍. ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ഒരാരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അനുഷ്ക ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുല്‍ ദ്രാവിഡാണ് എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ക്രിക്കറ്റര്‍. ക്രഷ് എന്ന രീതിയിലായിരുന്നു ആദ്യം. ഒരു പ്രത്യേകഘട്ടത്തില്‍ അത് പ്രണയമായി മാറി.