Home പ്രധാന വാർത്തകൾ Bigg Boss Malayalam Season 7: മത്സരാര്‍ത്ഥികളെ ഞെട്ടിച്ച്‌ മിഡ്‌വീക്ക് എവിക്ഷൻ; ആദില പുറത്തേക്കെന്ന് സൂചന

Bigg Boss Malayalam Season 7: മത്സരാര്‍ത്ഥികളെ ഞെട്ടിച്ച്‌ മിഡ്‌വീക്ക് എവിക്ഷൻ; ആദില പുറത്തേക്കെന്ന് സൂചന

by admin

ബിഗ് ബോസില്‍ മിഡ്‌വീക്ക് എവിക്ഷൻ. എവിക്ഷനില്‍ ആദില പുറത്തുപോകുമെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലെ സൂചന.മുൻ സീസണുകളിലൊക്കെ മത്സരഗതിയെത്തന്നെ തകിടം മറിച്ച മിഡ്‌വീക്ക് എവിക്ഷനുകള്‍ നടന്നിരുന്നു. അത്തരം ഒരു പുറത്താവലാണ് ആദില പുറത്താകുമ്ബോള്‍ സംഭവിക്കുന്നത്.മത്സരാർത്ഥികളെ ലിവിങ് റൂമിലെ സോഫയില്‍ കൊണ്ടുവന്നിരുത്തിയിട്ട് ഇത് മിഡ്‌വീക്ക് എവിക്ഷനാണെന്ന് ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കുകയാണ്. തുടർന്ന് നടക്കുന്ന വോട്ടെടുപ്പില്‍ ആര് പുറത്താവണമെന്ന് മത്സരാർത്ഥികള്‍ പറയുന്നു. അനീഷ് ആര്യൻ്റെ പേര് പറയുന്നു. കാശുള്ളതിനാല്‍ തനിക്ക് വോട്ട് ലഭിക്കുമെന്നതാണ് ആര്യൻ വിചാരിക്കുന്നതെന്നാണ് അനീഷിൻ്റെ ആരോപണം. അനാവശ്യം പറയരുത് എന്ന് ആര്യൻ മുന്നറിയിപ്പ് നല്‍കുന്നു.പിന്നീട് ഷാനവാസ്, ലക്ഷ്മി, ആര്യൻ എന്നിവർ ആദില പുറത്തുപോകണമെന്ന് ആവശ്യപ്പെടുന്നു. തരത്തിനനുസരിച്ച്‌ നിറം മാറുന്ന സ്വഭാവമാണ് ആദിലയ്ക്കെന്നും അതുകൊണ്ട് ആദില പുറത്തുപോകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ഷാനവാസ് പറയുന്നു. സീരിയല്‍ കാണിക്കേണ്ട കാര്യമില്ലെന്നും ഷാനവാസ് പുറത്തുപോകണമെന്നും ആദില തിരിച്ചുപറയുന്നു. വോട്ടെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ച ആദിലയോട് ‘ബാക്കിയുള്ളവരോട് യാത്ര പറഞ്ഞിട്ട് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാം’ എന്ന് ബിഗ് ബോസ് പറയുന്നു. യാത്ര പറയുന്നതിനിടെ ആദില അക്ബറിനെ ആലിംഗനം ചെയ്ത്, കരഞ്ഞ് ക്ഷമ ചോദിക്കുന്നുണ്ട്. ഹസ്തദാനം ചെയ്യാൻ പോകുമ്ബോള്‍ ഷാനവാസ് അതിന് തയ്യാറാവുന്നില്ല.മിഡ്‌വീക്ക് എവിക്ഷനില്‍ ആദില പുറത്താവുമോ എന്നതില്‍ വ്യക്തതയില്ല. താരത്തെ സീക്രട്ട് റൂമില്‍ വച്ചിരിക്കുകയാവാമെന്ന് ആരാധകർ പറയുന്നു. ഇതൊരു പ്രാങ്ക് ആവാൻ സാധ്യതയുണ്ടെന്നും ആരാധകർ പ്രൊമോയുടെ കമൻ്റ് ബോക്സില്‍ പറയുന്നുണ്ട്. എന്നാല്‍, ആദിലയുടെ പുറത്താവല്‍ ആഘോഷിക്കുന്ന ആരാധകരും നിരവധിയാണ്. കുറച്ചുകാലമായി ആദിലയ്ക്ക് അഹങ്കാരമാണെന്നും പുറത്താവുന്നതാണ് നല്ലതെന്നും പ്രൊമോയില്‍ കമൻ്റുകള്‍ വരുന്നുണ്ട്. ഷാനവാസിൻ്റെ പ്രവൃത്തി അനുകൂലിച്ചും കമൻ്റുകള്‍ കാണാം.

You may also like

error: Content is protected !!
Join Our WhatsApp Group