ബിഗ് ബോസ് വീട്ടില്‍ നെവിനെതിരെ നിലപാട് കടുപ്പിച്ച് മോഹൻലാല്‍. കിച്ചണിലുണ്ടായ വഴക്കിനെ തുടർന്ന് ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട് വാരാന്ത്യ എപ്പിസോഡില്‍ നെവിനെതിരെ രൂക്ഷനിലപാടാണ് മോഹൻലാല്‍ സ്വീകരിച്ചത്. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.

നെവിൻ, ഷാനവാസുമായി എന്താണ്?” എന്ന് മോഹൻലാല്‍ ചോദിക്കുന്നതില്‍ നിന്നാണ് പ്രൊമോയുടെ തുടക്കം. “ഇൻ്റൻഷണലി ചെയ്തതല്ല” എന്ന് നെവിൻ മറുപടി നല്‍കുമ്ബോള്‍ “ഇൻ്റൻഷണലി അല്ലാതെ പിന്നെ ഇതെങ്ങനെയാണ് ചെയ്യുന്നത്?” എന്ന് മോഹൻലാല്‍ ചോദിക്കുന്നു. “എന്തോ ഒരു ബാധ കേറിയതുപോലെയാണ് നെവിൻ പെരുമാറിയത്” എന്ന് അനീഷ് പറയുന്നു. “വെറുതെ ഒരു കാര്യത്തിന് കിച്ചണ്‍ ടീം, പ്രത്യേകിച്ച് നെവിൻ സ്ട്രെസ് ഓവർ കൊടുക്കുന്നുണ്ടായിരുന്നു” എന്ന് ആദില വെളിപ്പെടുത്തുന്നു. തുടർന്ന് മോഹൻലാല്‍ അനീഷിനോട് എന്ത് ചെയ്യണമെന്ന് ചോദിക്കുന്നു. ഇതിന് താനെന്ത് മറുപടി നല്‍കുമെന്നാണ് അനീഷ് തിരികെ ചോദിക്കുന്നത്. ഇതോടെ, “നെവിൻ എവിക്ഷനില്‍ പുറത്തുപോയില്ലെങ്കില്‍ ആ സമയത്ത് എന്ത് വേണമെന്ന് ഞാൻ തീരുമാനിക്കും” എന്ന് മോഹൻലാല്‍ പറയുന്നു.ഈ ആഴ്ച ആരൊക്കെ പുറത്തുപോകുമെന്ന് വ്യക്തമല്ല. ആദില, ഷാനവാസ് എന്നിവർ ഒഴികെ ബാക്കിയെല്ലാവരും നോമിനേഷനിലുണ്ട്. നൂറ, അക്ബർ, ആര്യൻ, അനുമോള്‍, നെവിൻ, അനീഷ് എന്നിവരാണ് നോമിനേഷനിലുള്ളത്. ടിക്കറ്റ് ടു ഫിനാലെ ടാസ്കില്‍ ഒന്നാം സ്ഥാനം നേടി നൂറ ഇതിനകം നൂറ ഫൈനല്‍ ഫൈവിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരില്‍ നിന്നാവും ഒന്നോ രണ്ടോ പേർ പുറത്താവുക.കഴുകിയ പാത്രത്തിന് വൃത്തിയില്ലെന്ന കിച്ചണ്‍ ടീമിൻ്റെ ആരോപണത്തില്‍ നിന്നാണ് ഷാനവാസും നെവിനും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇതിനിടെ നെവിൻ പാല്‍ പാക്കറ്റ് ഷാനവാസിൻ്റെ നെഞ്ചിലേക്കെറിഞ്ഞു. ഇതോടെ ഷാനവാസ് നിലത്തേക്ക് വീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
 
