ആറാം തവണയും ബിഗ് ബോസ് മലയാളത്തില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ശക്തരായ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. എന്തായാലും ഫൈനല്‍ ഫൈവ് ലിസ്റ്റിലേക്ക് ഉണ്ടാവുന്ന കാര്യം ഉറപ്പാണ്. നിലവില്‍ പ്രകടനം കൊണ്ടും മത്സരബുദ്ധിയിലും ഒന്നാമത് നില്‍ക്കുന്നത് ജാസ്മിനാണ്.
എന്നാല്‍ ജാസിം ഷോയില്‍ നിന്ന് സ്വയം പുറത്തേക്ക് പോയി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജാസ്മിന്റെ പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഫോണ്‍ വന്നിരുന്നു. എന്നാല്‍ അതിനൊപ്പം ജാസ്മിന്റെ ബിഗ് ബോസിലെ പ്രകടനത്തെ പറ്റിയുള്ള കാര്യങ്ങളും വീട്ടുകാരില്‍ നിന്നും താരം അറിഞ്ഞിരിക്കുകയാണ്. മത്സരത്തിലേക്ക് തിരിച്ച് വന്നതിന് ശേഷം ജാസ്മിന്‍ നടത്തിയ പ്രവൃത്തിയിലൂടെയാണ് ഇതൊക്കെ വ്യക്തമായിരിക്കുന്നത്.
ജാസ്മിന്റെ വാപ്പ ആശുപത്രിയില്‍ ആണെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്. വാപ്പ സംസാരിച്ചതില്‍ ഓപ്പറേഷന്‍ വേണമെന്നടക്കം പറഞ്ഞിരുന്നു. എന്നാല്‍ കണ്‍ഫെഷന്‍ റൂമില്‍ നിന്നും തിരികെ എത്തിയ ജാസ്മിന്‍ വളരെ സൈലന്റായിട്ടാണ് കാണപ്പെട്ടത്. സഹമത്സരാര്‍ഥികളുടെ മുഖത്ത് നോക്കാനോ അവരോട് സംസാരിക്കാനോ താരം ശ്രമിക്കാതെ ഗബ്രിയോട് മാത്രമാണ് സംസാരിച്ചത്.
‘വാപ്പച്ചിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തേക്കുവാണ്. വെള്ളിയാഴ്ച ഒപ്പറേഷനാണ്. ബ്ലോക്കിന്റെ പ്രശ്‌നം ഉണ്ടെന്ന് മാത്രമാണ് ജാസ്മിന്‍ പൊതുവായി സംസാരിച്ചത്’. എന്നാല്‍ മറ്റുള്ളവര്‍ പോയതിന് ശേഷം ഗബ്രിയോട് ഇരിക്കാന്‍ പറയുകയാണ് ജാസ്മിന്‍. എന്തുപറ്റിയെന്ന് ഗബ്രി ചോദിക്കുന്നുണ്ടെങ്കിലും ജാസ്മിന്‍ ഒന്നും മിണ്ടിയില്ല.
‘ഗബ്രി, അത്തയ്ക്ക് ഇപ്പോള്‍ ഒരു ഒപ്പറേഷന്‍ എന്ന് പറയുമ്ബോള്‍ പെട്ടെന്ന് എന്തോ പറ്റിയിട്ടാണ്. എനിക്ക് അറിയാന്‍ പാടില്ല. ഇതിനകത്ത് നടന്ന കാര്യങ്ങള്‍ കണ്ടിട്ടാണോ അങ്ങനെ വന്നതെന്ന് എനിക്ക് തോന്നുന്നു’ എന്നാണ് ജാസ്മിന്‍ പയുന്നത്. ശേഷം അടുത്തിരുന്ന് ആശ്വസിപ്പിക്കാന്‍ ഗബ്രി വന്നതോടെ ശരീരത്ത് തൊടാന്‍ സമ്മതിക്കാതെ വേഗം ഒഴിഞ്ഞ് മാറുകയാണ്. ഗബ്രിയെ വേഗം അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതിനൊപ്പം താരം പൊട്ടി കരയുകയും ചെയ്തിരുന്നു.
എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഇവിടെ നിന്ന് പോകണമെന്നുമാണ് ജാസ്മിന്‍ പറയുന്നത്. ഞാനൊരു തെറ്റും ചെയ്തില്ലെന്നാണ് മൈന്റില്‍. എനിക്ക് ഇമോഷണല്‍ സപ്പോര്‍ട്ട് നീയാണ്. അത് പുറത്ത് പോയത് തെറ്റായിട്ടാകും. ഒരു പക്ഷേ എന്റെ ഓവര്‍ ചിന്ത ആകാം. നമുക്കിത് കുറയ്ക്കാം. ഞാന്‍ ക്വിറ്റ് ചെയ്യട്ടെ. എനിക്ക് ഇനി ഇവിടെ പറ്റുമെന്ന് തോന്നുന്നില്ലെന്നും ജാസ്മിന്‍ പറഞ്ഞു.
ഇതിന് പിന്നാലെ തനിക്ക് സൈക്കോളജിസ്റ്റിന്റെ സപ്പോര്‍ട്ട് വേണമെന്നാണ് ജാസ്മിന്‍ ബിഗ് ബോസിനോട് പറഞ്ഞത്. ‘എന്റെ സങ്കടം ആരോട് പറയണമെന്ന് അറിയില്ല. ഞാന്‍ ഒന്നും ചെയ്തില്ലെടാ. അത്തയ്ക്ക് ഞാന്‍ വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. എനിക്കിവിടെ പറ്റുന്നില്ല. കോണ്‍ഫിഡന്‍സ് മൊത്തം പോകുന്നു. ഞാന്‍ ജീവിക്കുന്നത് എന്റെ വീട്ടുകാര്‍ക്ക് വേണ്ടിയാണ്. അത് പോയാല്‍ പിന്നെ ഞാന്‍ ഇല്ല.
എന്റെ കൈയ്യീന്ന് പോയിരിക്കുകയാണ്. എത്രയും പെട്ടെന്ന് വീട്ടില്‍ പോയാല്‍ മതി. ഇനി എനിക്ക് കളിക്കാന്‍ പറ്റില്ല. എന്റെ എല്ലാം പോയി. വിശ്വാസം, കോണ്‍ഫിഡന്‍സ്, ധൈര്യം എല്ലാം പോയെന്നും ജാസ്മിന്‍ ഗബ്രിയോട് പറയുന്നുണ്ട്.
ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. നമ്മള്‍ തെറ്റായിട്ട് എന്തേലും ചെയ്‌തോ. അതോ ഇവിടെയുള്ളവര്‍ എന്തെങ്കിലും പറഞ്ഞോ എന്നൊക്കെ ജാസ്മിന്‍ ചോദിക്കുമ്ബോള്‍, ‘നമ്മള്‍ കെട്ടിപിടിച്ച് ഇരിക്കുന്നതും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും തെറ്റാണെങ്കില്‍ നമ്മള്‍ ചെയ്തതും തെറ്റാണെന്നാണ്’ ഗബ്രി പറയുന്നത്. അങ്ങനെ തോന്നുന്നവര്‍ക്ക് മാത്രം. എനിക്കത് തെറ്റായി തോന്നുന്നില്ലെന്നും ഗബ്രി പറയുന്നു.
കൺഫെഷൻ റൂമിൽ നിന്നും തിരച്ചു വന്ന ജാസ്മിൻ ആരോടും മിണ്ടാൻ കൂട്ടാക്കിയിരുന്നില്ല. ഇതിനിടയിൽ ആണ് ബിഗ് ബോസ് ഒരു ടാസ്ക് കൊടുത്തത്. ആക്ടീവ് അല്ലാത്ത പവർ ടീമിനെ ട്രോളാനുള്ളതായിരുന്നു ടാസ്ക്. ഇതിൽ സിജോയും ടീമും വിജയിക്കുകയും ചെയ്തു. ടാസ്ക് കഴിഞ്ഞതും പൊട്ടിക്കരഞ്ഞ ജാസ്മിനെയാണ് എപ്പിസോഡിൽ കാണാൻ സാധിച്ചത്.
ഉച്ചത്തിൽ നിലവിളിച്ചായിരുന്നു ജാസ്മിൻ കരഞ്ഞത്. പിന്നാലെ എല്ലാവരും എത്തി ഇവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ‘എന്നെ ഇനി വീണ്ടും വീണ്ടും പറയരുത്. ഞാൻ കാലുപിടിക്കാം. വേണമെങ്കിൽ ഞാൻ ഓരോരുത്തരുടെയും കാല് പിടിക്കാം. നിങ്ങളെല്ലാം ചെയ്ത് ഇത്രയും ആക്കി. ഞാൻ കമ്മിറ്റഡ് ആണ് ഗയ്സ്. ഞാനത് ഗബ്രിയോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയില്ലായിരിക്കും. ഞാൻ ആരടുത്തും ഒന്നിനും വരില്ല’, എന്നാണ് കരഞ്ഞുകൊണ്ട് ജാസ്മിൻ പറയുന്നത്.
ഇതെല്ലാം കണ്ടും കേട്ടും എന്ത് പറയണമെന്ന് അറിയാതെ സൈലന്റ് ആയിട്ടിരിക്കുക ആയിരുന്നു ഗബ്രി. ഇന്ന് ഉച്ച കഴിഞ്ഞാണ് വാപ്പയുടെ കാര്യം പറയാന്‍ ജാസ്മിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. തിരിച്ച് വന്ന ശേഷം താന്‍ വീണു പോയെന്നും ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യുന്നുവെന്നുമെല്ലാം ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു.