ബിഗ് ബോസ് മലയാളം സീസണ് ആറില്‍ നിന്നും ഒരാള്‍ കൂടി പുറത്തായിരിക്കുകയാണ്. പ്രേക്ഷക പിന്തുണ കുറവായതിന്റെ പേരില്‍ ഭ്രമരത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടൻ സുരേഷ് മേനോനാണ് ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത്.
സുരേഷ് രണ്ടാഴ്ച ഹൗസില്‍ നിന്നുവെങ്കിലും ഗെയിംസിലൊന്നും കാര്യമായ പ്രകടനം കാഴ്ചവെച്ചില്ല. പലപ്പോഴും സുരേഷ് ആ വീട്ടിലുണ്ടെന്ന കാര്യം പോലും പ്രേക്ഷകരും വീട്ടുകാരും മറന്ന് പോകുന്ന സാഹചര്യം ഉണ്ടായിരുന്നു.
ഒരിക്കല്‍ മാത്രമാണ് സുരേഷിന്റെ ശബ്ദം ബിഗ് ബോസ് ഹൗസില്‍ ഉയർന്ന് കേട്ടത്. അത് ഈ സീസണില്‍ ആദ്യം ഹൗസില്‍ നിന്നും പുറത്തായ രതീഷുമായി നടന്ന തർക്കത്തിന്റെ പേരിലാണ്. അന്ന് ഇരുവരും തമ്മില്‍ വലിയ രീതിയിലുള്ള വഴക്ക് നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ രതീഷ് പുറത്തായതോടെ സുരേഷിന്റെ ശബ്ദം കേള്‍ക്കാതെയായി.
സുരേഷ് സേഫ് ഗെയിം കളിക്കുകയാണെന്നും പലപ്പോഴും ഹൗസിലെ മറ്റ് മത്സരാർത്ഥികള്‍ തന്നെ സുരേഷിന് സേഫായി നില്‍ക്കാനുള്ള അവസരം ഒരുക്കികൊടുത്തുവെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ടായിരുന്നു. നോമിനേഷനില്‍ സുരേഷിന്റെ പേര് ഉള്‍പ്പെട്ടപ്പോള്‍ തന്നെ താരമായിരിക്കും ഇത്തവണ പുറത്താകാൻ പോകുന്നതെന്ന ധാരണ പ്രേക്ഷകർക്കുണ്ടായിരുന്നു. ഒരു ചെറിയ ടാസ്ക്ക് മത്സരാർത്ഥികള്‍ നല്കിയ ശേഷമാണ് അവതാരകൻ മോഹൻലാല്‍ സുരേഷിന്റെ എവിക്ഷൻ പ്രഖ്യാപിച്ചത്.
നോമിനേഷൻ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് ആരാണ് ഇന്ന് പുറത്താകുകയെന്നുള്ളതില് മറ്റുള്ളവരോട് സ്വന്തം അഭിപ്രായം വ്യക്തമാക്കാൻ മോഹൻലാല്‍ ആവശ്യപ്പെട്ടിരുന്നു. ഈ വീട്ടില്‍ നില്‍ക്കണമെന്ന് നിങ്ങള്‍ ആഗ്രഹമുള്ളവര്‍ക്ക് പച്ച കൊടിയും പുറത്തുപോകണമെന്ന് വിചാരിക്കുന്നവര്‍ക്ക് ചുവന്ന കൊടിയും കൊടുക്കാൻ മോഹൻലാല്‍ പറഞ്ഞു.
അൻസിബ റിഷിക്ക് പച്ചക്കൊടി നല്കിയപ്പോള് ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ശ്രീതു കൃഷ്ണ റെസ്മിനും പച്ചക്കൊടി കൊടുത്തപ്പോള്‍ ശരണ്യ ആനന്ദ് സിജോയ്ക്കും നല്കി. ഒടുവില്‍ ടാസ്ക്ക് തീർന്നപ്പോള്‍ കൂടുതല്‍ ചുവപ്പ് കൊടി കിട്ടിയത് സുരേഷ് മേനോനാണ്. കഴിഞ്ഞ കുറച്ച് ദിവങ്ങളായി സുരേഷ് ശാരീരിക അസ്വസ്ഥതകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നതായി പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങള്‍ പുറത്തുപോകുന്നവരുടെ പേരില്‍ സുരേഷിന്റെ പേര് പറയുന്നതെന്നുമാണ് മറ്റ് മത്സരാർത്ഥികള്‍ പറഞ്ഞത്.
ശേഷം പ്രേക്ഷക വിധി മോഹൻലാലും പ്രഖ്യാപിച്ചു. സുരേഷ് മേനോൻ തന്നെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകണമെന്നായിരുന്നു പ്രേക്ഷക വിധിയും. ഉറക്കം ശരിയാകുന്നില്ല… വീട്ടില്‍ പോകാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സുരേഷും പറയുന്നുണ്ട്.
താരം ഹൗസില്‍ നിന്നും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ അൻസിബയും നൂറയും കരഞ്ഞു. എല്ലാവരെയും പുറത്തുവെച്ച് കാണാമെന്ന് പറഞ്ഞാണ് സുരേഷ് ഹൗസില്‍ നിന്നും ഇറങ്ങിയത്. ആരൊക്കെ ഫൈനല്‍ ഫൈവില്‍ എത്തുമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിനുള്ള തന്റെ ഉത്തരവും സുരേഷ് വെളിപ്പെടുത്തി.
റോക്കി, സിജോ, അപ്സര, ജാന്മോണി, അര്ജുന് എന്നിവരുടെ പേരുകളാണ് സുരേഷ് പറഞ്ഞത്. തനിക്ക് ഹൗസില്‍ ഏറ്റവും പ്രിയപ്പെട്ട ആള് ജാന്മോണി ദാസാണെന്നും സുരേഷ് പറയുന്നുണ്ട്. ഹിന്ദിയിലാണ് സുരേഷ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചു.