ബിഗ് ബോസ് മലയാളത്തിന്റെ ഓരോ എപ്പിസോഡുകളും സൂപ്പര്‍ ഹിറ്റായി മാറുന്നതാണ് കണ്ട് വരുന്നത്. ഒരാഴ്ച പിന്നിടുമ്പോള്‍ ആദ്യ എലിമിനേഷനും നടന്നു. ജാനകി സുധീര്‍ വീട്ടില്‍ നിന്നും പോയതോടെ ബാക്കിയുള്ളവര്‍ക്കും സമ്മര്‍ദ്ധം വന്ന് തുടങ്ങി. എന്നാല്‍ ഞാന്‍ ഗെയിം കളിക്കും എന്ന് പറഞ്ഞ് ഓരോ സ്ട്രാറ്റര്‍ജി ഇറക്കുന്ന ഡോ റോബിനും അതെല്ലാം കൈയ്യോടെ പൊളിച്ച് കൊടുക്കാന്‍ ജാസ്മിനും ഉള്ളതാണ് ഇപ്പോഴത്തെ ബിഗ് ബോസിലെ അവസ്ഥ.
എട്ട് മാസത്തോളം ബിഗ് ബോസ് കണ്ട്, അതിനെ കുറിച്ച് പഠിച്ചിട്ടാണ് ഡോക്ടര്‍ വന്നത്. എന്നാല്‍ അദ്ദേഹം പ്രവര്‍ത്തിക്കാന്‍ പോവുന്നതിന് മുന്‍പ് ഗെയിം മനസിലാക്കി ജാസ്മിന് അത് പൊളിക്കും. റോബിന്റെ ലവ് സ്ട്രാറ്റര്‍ജി തകര്‍ത്തതാണ് അതിലേറ്റവും ഒടുവില്‍ ഉള്ളത്. എന്തായാലും ഗ്രാന്‍ഡ് ഫിനാലെ വരെ എത്താന്‍ സാധ്യതയുള്ള മത്സരാര്ഥികളില് ഒരാളായി ജാസ്മിന് മാറിയിട്ടുണ്ടെന്ന് തന്നെയാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വരുന്ന എഴുത്തുകളില്‍ പറയുന്നത്.
ജാസ്മിന് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന കാര്യത്തില്‍ ആള് വേറെ ലെവലാണ്. ജനുവിന് ആയിട്ട് തന്നെയാണ് ജാസ്മിന് ഇതുവരെ നിന്നിട്ടുള്ളത്. കള്ളം പറഞ്ഞ് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ശീലം ഇതുവരെ കണ്ടില്ല. സംസാരശൈലി ഒഴിച്ച് നിര്‍ത്തിയാല്‍ പക്കാ ജനുവിന് ഗെയിമറാണ്. പിന്നെ പുച്ഛ മനോഭാവമുണ്ട്. അത് അവരുടെ ശൈലിയില്‍ പെട്ടതാണ്. ഫൈനല്‍ ഫൈവ് വരെ പോകാന്‍ നല്ല കെല്പുള്ളയാള്. എങ്ങാനും ഫിനാലെ വരെ എത്തിയാല്‍ നിങ്ങള്‍ ഇതുവരെ കണ്ട സീസണുകള്‍ പോരാതെ വരും സീസണ് 4 ന് മുന്നില്‍. ബിഗ് ബോസ് ഹൗസില്‍ തീ പടര്‍ത്താന്‍ പോന്ന മുതല്‍ ജാസ്മിന്’ ആണെന്നാണ് ഒരു ആരാധകന് എഴുതിയ കുറിപ്പില്‍ പറയുന്നത്.
ഇതിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. ‘ഭാഷ ഒന്ന് ശ്രദ്ധിച്ചാല്‍ കയറി കൊളുത്തും. പ്രേക്ഷക സപ്പോര്‍ട്ട് ഉണ്ടന്ന് അറിഞ്ഞാല്‍ മുന്നോട്ട് വേറെ ലെവല്‍ ആകാന്‍ സാധ്യത ഉണ്ട്. എന്നാല്‍ സ്വന്തം നാക്ക് ശത്രു ആയി മാറാന്‍ സാധ്യത ഉള്ള ഒരാളാണ് ജാസ്മിന്. മിക്കവാറും ഏതെങ്കിലും പ്രകോപനത്തില്‍ കേറി കൊത്തി ബിഗ് ബോസ് റൂള്‍ ബ്രേക്ക് ചെയതുള്ള സംസാരം അല്ലെങ്കില്‍ പ്രവൃത്തി കൊണ്ട് പണി മേടിക്കാന്‍ നല്ല സാധ്യത ഉണ്ടെന്നും’ ചിലര്‍ ചൂണ്ടി കാണിക്കുന്നു