ബിഗ് ബോസ് മലയാളം സീസണ്‍ 7 തുടങ്ങി കഴിഞ്ഞു. 19 മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്.പരിചിതമായ നിരവധി മുഖങ്ങള്‍ ഈ സീസണിലുണ്ട്. സിനിമ സീരിയല്‍ താരങ്ങള്‍, ഇൻഫ്ലുവൻസേഴ്സ്, ലെസ്ബിയൻ കപ്പിള്‍സ്, കോമണർ അങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 19 പേരാണ് ഇത്തവണ ബിഗ് ബോസ് വീട്ടില്‍ ഇടം നേടിയിരിക്കുന്നത്. ഓഗസ്റ്റ് 3ന് നടന്ന ഗ്രാൻഡ് ലോഞ്ച് ചടങ്ങില്‍ 19 പേരെയും മോഹൻലാല്‍ സ്വാഗതം ചെയ്തു.ഇനി ആ വീട്ടില്‍ എന്തൊക്കെയാകും സംഭവിക്കുക എന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. എപ്പോഴാണ് അടി തുടങ്ങുക എന്ന് നോക്കിയിരിക്കുകയാണ് ഓരോ പ്രേക്ഷകനും.
എന്നാല്‍ വന്നപ്പോള്‍ തന്നെ പണി കൊടുത്താണ് ബിഗ് ബോസ് മത്സരാർത്ഥികളെ വീട്ടിലേക്ക് കയറ്റിവിട്ടത്. ഒരു ടാസ്ക് നല്‍കി കൊണ്ടായിരുന്നു മത്സരാർത്ഥികളെ ബിഗ് ബോസ് സ്വാഗതം ചെയ്തത്. കണ്ണ് മൂടിക്കെട്ടി ബാഡ്ജ് എടുക്കുന്നതായിരുന്നു ടാസ്ക്.വെറുമൊരു എൻട്രി, ഫണ്‍ ടാസ്ക് ആയിരിക്കും ഇതെന്ന് കരുതിയ പ്രേക്ഷകനും മത്സരാർത്ഥികള്‍ക്കും തെറ്റി. എല്ലാ മത്സരാർത്ഥികളും വീടിനുള്ളില്‍ പ്രവേശിച്ചതോടെ ആ സർപ്രൈസ് ബിഗ് ബോസ് അങ്ങ് പൊട്ടിച്ചു. ഏറ്റവും കുറഞ്ഞ സമയത്തില്‍ ബാഡ്ജ് എടുത്ത് കൈമുദ്ര പതിപ്പിച്ച മൂന്ന് പേരെ ബിഗ് ബോസ് വെളിപ്പെടുത്തി. ആര്യൻ ആണ് ടാസ്കില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 19 സെക്കൻഡ് കൊണ്ടാണ് ആര്യൻ ടാസ്ക് പൂർത്തിയാക്കിയത്. തൊട്ടുപിന്നാലെ ഷാനവാസും ബിന്നിയും വന്നു. ഇവർ മൂന്ന് പേരുമായിരുന്നു ടാസ്കിലെ വിജയികള്‍. ഇവർക്ക് ഒരു സ്റ്റാറും നല്‍കിയിരുന്നു.
വിജയികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആ ട്വിസ്റ്റ് വന്നത്. എല്ലാവരുടെയും ലഗേജ് കളക്‌ട് ചെയ്യാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. എന്നാല്‍ ടാസ്കില്‍ വിജയിച്ചവരുടെ മാത്രമാണ് മുഴുവൻ ലഗേജും വന്നത്. ബാക്കിയുള്ളവരുടെ ഒരു പെട്ടി മാത്രമാണ് ലഭിച്ചത്. ആദ്യം ഇത് എന്താണെന്ന് മത്സരാർത്ഥികള്‍ക്ക് മനസിലായില്ല. പിന്നീട് അതിന് പിന്നിലെ ട്വിസ്റ്റ് ബിഗ് ബോസ് വെളിപ്പെടുത്തുകയായിരുന്നു. ടാസ്കിലെ വിജയികള്‍ക്ക് മാത്രമാണ് അവരുടെ മുഴുവൻ സാധനങ്ങളും ലഭിച്ചത്.മറ്റുള്ളവരുടെ സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ വിജയികളുടെ കയ്യിലെ സ്റ്റാർ എടുക്കണമെന്നാണ് ബിഗ് ബോസ് അറിയിച്ചത്.
ആരുടെ കയ്യിലാണോ സ്റ്റാർ ഉള്ളത് അവരുടെ ലഗേജുകള്‍ നല്‍കുമെന്നും സ്റ്റാർ നഷ്ടപ്പെട്ട ആളുടെ ലഗേജ് തിരിച്ചെടുക്കുമെന്നും ബിഗ് ബോസ് അറിയിച്ചതോടെ ആദ്യ പണിക്ക് തുടക്കമിട്ടുകഴിഞ്ഞു.പുതിയ പ്രോമോയില്‍ സ്റ്റാറിന് വേണ്ടിയുള്ള അടിപിടിയാണ് കാണാൻ സാധിക്കുന്നത്. ഷാനവാസ് ബാഡ്ജ് ഊരി ഒനീലിന് നല്‍കുന്നതും പ്രോമോയിലുണ്ട്. ഇത് കണ്ട് കോമണറായ അനീഷ് എന്ത് ചീപ്പ് കളിയാണെന്ന് പറയുന്നു. പെണ്ണുങ്ങളും ഒട്ടും മോശമല്ലാത്ത മത്സരം നടത്തുന്നുണ്ട്. സ്റ്റാർ ആര് നേടുമെന്ന് കാത്തിരുന്നു കാണാം. എന്തായാലും അടിക്ക് തിരികൊളുത്തി കഴിഞ്ഞു ബിഗ് ബോസ്