ബിഗ് ബോസ് മലയാളം സീസണ് ആറു തുടങ്ങി മൂന്നാം നാള് മുതല്‍ വീടിനകത്ത് ശ്രദ്ധ നേടിയ കോമ്ബോയാണ് ജാസ്മിൻ- ഗബ്രി സൗഹൃദം. പുറത്തു നിന്നു തന്നെ പ്ലാൻ ചെയ്ത് വന്ന്, വീടിനകത്ത് ലവ് ട്രാക്ക് കളിക്കുകയാണോ എന്നു സംശയമുണ്ടാക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. അതിനാല്‍ തന്നെ സഹമത്സരാർത്ഥികളും പ്രേക്ഷകരുമെല്ലാം സംശയദൃഷ്ടിയോടെയാണ് ജാസ്മിൻ- ഗബ്രി റിലേഷനെ നോക്കി കണ്ടത്. പ്രേക്ഷകർക്കിടയിലും വലിയ വിമർശനങ്ങള്‍ക്ക് ഇടവച്ച കോമ്ബോകളില് ഒന്നാണിത്.
വീക്കന്റ് എപ്പിസോഡിന്റെ പ്രൊമോ പുറത്തുവന്നപ്പോള്‍ ഇവരില്‍ നിന്നൊരാള്‍ ബിഗ് ബോസ് വീട് വിട്ടിറങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഗബ്രിയാണ് ഇന്ന് ഷോ വിട്ടിറങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ജാസ്മിന് – ഗബ്രി കോംമ്ബോ നിരന്തരം വിമർശനങ്ങള്‍ വിധേയമായെങ്കിലും വീടിന് അകത്തും പുറത്തും ചർച്ചാ വിഷയമായി നില്ക്കാന് ഇരുവർക്കും സാധിച്ചു. ഇപ്പോഴിതാ ഗബ്രി ഷോയില്‍ നിന്നും പുറത്തേക്ക് പോയിരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകർന്നുകൊണ്ട് പുതിയ പ്രമോയും ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്.
ജാസ്മിന് ഗബ്രി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ പുറത്തേക്ക് എന്ന തരത്തിലാണ് ഏഷ്യാനെറ്റിന്റെ പ്രമോയുള്ളത്. ജാസ്മിന് ഏറെ വൈകാരികമായി പെരുമാറുന്നതും പ്രമോഷനില്‍ കാണാം. അതേസമയം തന്നെ പ്രമോ കണ്ട് ഒന്നും ഉറപ്പിക്കാനാവില്ലെന്ന തരത്തിലുള്ള പ്രതികരണവും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.
ഗബ്രിയെ പിന്തുണച്ചുകൊണ്ടും ചിലർ മുന്നോട്ട് വന്നിട്ടുണ്ട്. ‘സീസണ് 6 ലെ ഏറ്റവും കൂടുതല്‍ ടാസ്ക് വിന്നർ ആയ മത്സരാർത്ഥി ഗബ്രി ആയിരിക്കും. അതും പോരാതെ സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറില്‍ ഒരാള്‍. ഇന്നത്തെ 4 പേരെ വച്ചുള്ള ജയില്‍ ടാസ്കില് ജിന്റോയെ പോലത്തെ ഒരു ടീം മേറ്റിനെ എല്ലാവരും കൂടി തലയില്‍ വച്ചു കൊടുത്തിട്ടും സിജോയെയും അഭിഷേകിനെയും ടാസ്ക്കില് തൂക്കിയിട്ടുണ്ട്. ലൈവ് കണ്ടവർക്ക് അറിയാം ഇന്ന് ഗബ്രിക്ക് പകരം വേറെ ആരേലും ആണ് ജിന്റോടെ ടീംമേറ്റ് ആയിരുന്നെങ്കില്‍ ജിന്റോ ഇന്ന് ജയിലില്‍ കിടന്നേനെ. എണ്ണിയാല്‍ ഒടുങ്ങാത്ത വാഴകള്‍ ഇപ്പോഴും അകത്തു ഉള്ളപ്പോള്‍ ഇവൻ എവിക്ട് ആയി പോയാല്‍ ബിഗ്ബോസ് കണ്ട ഏറ്റവും വലിയ അണ്‍ഫെയർ എവിക്ഷന് ആയിരിക്കും അത്’ ഒരു പ്രേക്ഷകന് കുറിക്കുന്നു.
കള്‍ ഏതെടുത്താലും ഗബ്രി തൻ്റെ 100 ല്‍ 101% കൊടുക്കുന്ന വ്യക്തിയാണെന്നാണ് മറ്റൊരാളുടെ അഭിപ്രായം.അംഗീകരിക്കേണ്ട കാര്യങ്ങള്‍ ചിലരെ ഇഷ്ടമല്ലെങ്കില്‍ കൂടി നാം അംഗീകരിക്കണം എന്നേ പറയാനുള്ളൂ. ജാസ്മിനെ പോലെ ടാസ്കുകളില് ഇന്നേ വരെ ഗബ്രി ആരോടും പക്ഷപാതം കാണിച്ചതായി നോക്കിയാല്‍ കാണാൻ കഴിയില്ല. വാക് വാദങ്ങളിലായാല് പോലും ഹൗസ്മേറ്റസ് ചുറ്റിനും നിന്നാല്‍ കൂടിയും അവരോട് ഒറ്റക്ക് ഫൈറ്റ് ചെയ്ത് തൻ്റെ സ്റ്റാൻ്റില്‍ തന്നെ ഉറച്ച് നില്ക്കുന്ന ഗബ്രിയെ നമ്മള് പലപ്പോഴും കണ്ടിട്ടുള്ളതുമാണ്. ചില വാഴകളെ അകത്ത് നിർത്തിയിട്ട് ഇദ്ധേഹം പുറത്താവുകയാണെങ്കില്‍ പ്രേക്ഷകർക്ക് വലിയ നഷ്ടം തന്നെ ആയിരിക്കും എന്ന് ഓർമപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, പ്രേക്ഷകാരുമായി ഒട്ടും കണക്ട് ആവാത്ത മത്സരാർഥി ആണ് ഗബ്രിയെന്നാണ് മറ്റൊരു പ്രേക്ഷകന് അഭിപ്രായപ്പെടുന്നത്. ഗബ്രി ഒരു പെർഫെക്ട് ബിഗ് ബോസ് മെറ്റീരിയല്‍ ആണ്. ഗെയിം പ്ലാനിങ്, ടാസ്ക്, ചൊറിയല്‍ ഒക്കെ ഒന്നാന്തരമായി ചെയ്യുന്നു. ഒരു ഇമേജ്നേയും ഭയക്കാതെ ഇറങ്ങി കളിക്കുന്നു. ഹൌസ്, ലാലേട്ടൻ ഒക്കെ എതിരെ നിന്നാലും ഒരു കുലുക്കവുമില്ലാതെ മുന്നോട്ടു പോകുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഷോ തുടങ്ങി ഉടനെ തന്നെ തുടങ്ങിയ ജാസ്മിനും ആയുള്ള സിറ്റുവേഷൻ ഷിപ്(?), പവർ ടീമില്‍ കയറിയുള്ള രാജാവ് കളി എല്ലാം വൻ നെഗറ്റീവ് ആയി. ജാസ്മിനും ആയുള്ള റിലേഷനില്‍ പോകെ പോകെ ഗബ്രി ടോക്സിക് ഫീല്‍ ആണ് തന്നത്. ജാസ്മിനെ അപേക്ഷിച്ചു പൊറത്തെ കാര്യങ്ങളെ പറ്റി ഗബ്രി ലീസ്റ്റ് കണ്സേണ്ഡാണ്. ഒരു പക്ഷേ വൈല്‍ഡ് കാർഡ് ആയാണ് ഈ സീസണില്‍ കേറിയതെങ്കില്‍ ബിഗ് ബോസ്സ് കണ്ട മികച്ച മത്സരാർഥി ആയേനെ ഗബ്രി. മറ്റൊരു തരത്തില്‍ ഗെയിം തിരിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.