മുന്‍ സീസണുകളില്‍ പല തരത്തില്‍ കണ്ടന്റ് സൃഷ്ടിച്ച മത്സരാര്‍ഥികള്‍ ജനപ്രീതിയുടെ ഉയരങ്ങളില്‍ എത്തിയിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങള്‍ ഉറക്കെ പറഞ്ഞിരുന്ന രജിത്ത് കുമാറും അഖില്‍ മാരാരും സാബുമോനും ബ്ലെസ്ലിയും റിനോഷുമെല്ലാം സാവധാനം വന്ന് പ്രേക്ഷകരുടെ മനസ് കീഴടക്കിയവരാണ്. ഇതില്‍ ഏത് മുന്‍മാതൃക സ്വീകരിച്ചും കാമറ സ്പേസ് തുടക്കം മുതലേ കൈക്കലാക്കണമെന്ന ആഗ്രഹം സീസണ്‍ 6 ലെ മത്സരാര്‍ഥികളില്‍ ആദ്യദിനം തന്നെ പ്രകടമാണ്.
കാമറാ സ്പേസ് ബിഗ് ബോസില്‍ എല്ലാവരും ആഗ്രഹിക്കുന്നതാണെങ്കിലും സീസണ്‍ ആറില്‍ ആദ്യദിനം തന്നെ വന്‍ ചലനം സൃഷ്ടിച്ചത് രതീഷ് കുമാര്‍ എന്ന ടെലിവിഷന്‍ അവതാരകനാണ്. ലോഞ്ചിങ് എപ്പിസോഡ് മുതല്‍ ഇതുവരെയും ഹൗസില്‍ ഏറ്റവും കൂടുതല്‍ ഉയർന്ന് കേട്ടിട്ടുള്ളത് രതീഷിന്റെ ശബ്ദമാണ്.
പക്ഷെ അപ്പോഴും ഒരു കുഴപ്പമുണ്ട്… ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരെ സംസാരിക്കാൻ പോലും അനുവദിക്കാതെ എഴുന്നേല്‍ക്കുമ്ബോള്‍ മുതല്‍ ഉറങ്ങുന്നത് വരെ രതീഷ് സംസാരിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ സംഭാഷണങ്ങളും അഭിപ്രായ പ്രകടനങ്ങളും കേള്‍ക്കാൻ സാധിക്കാറില്ലെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. ഇപ്പോഴിതാ രതീഷ് അസലായി ചമ്മിയതിന്റെ ഒരു വീഡിയോയാണ് വൈറലാകുന്നത്.
ഇതുവരെ രതീഷ് ഹൗസിനുള്ളില്‍ കാണിച്ച് കൂട്ടിയതിനെല്ലാം ഇന്ന് സുരേഷ് മേനോന്റെ കയ്യില്‍ നിന്നും ഒരു തിരിച്ചടി കിട്ടി. ജാൻമണി കെട്ടിപിടിച്ചതിന്റെ പേരില്‍ ഹൗസില്‍ പൊട്ടിത്തെറിഞ്ഞ് കരഞ്ഞ് നിലവിളച്ച വ്യക്തിയാണ് രതീഷ്. അവസാനം മനസുകൊണ്ട് ചിന്തിക്കാത്ത പ്രശ്നത്തിന്റെ പേരില്‍ ജാൻമണി രതീഷിനോട് മാപ്പ് പറയുകയും ചെയ്തു.
ഇപ്പോഴിതാ കർമ തിരിച്ചടിച്ചുവെന്നപോലെ അതേ നാണയത്തില്‍ സുരേഷിന്റെ ഭാഗത്ത് നിന്നും വലിയൊരു അടി രതീഷിന് കിട്ടിയിരിക്കുകയാണ്. രതീഷ് തന്നെ ഉമ്മ വെച്ചെന്നും അത് ബാഡ് ടച്ചാണെന്നും പറഞ്ഞ് സുരേഷ് ബഹളം വെച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. താൻ രതീഷിനെതിരെ പരാതിപ്പെടുമെന്നും സുരേഷ് പറഞ്ഞു.
തന്നെ കെട്ടിപിടിക്കുകയും ഉമ്മവെയ്ക്കുകയും ചെയ്യരുതെന്ന് രാവിലെ മുതല്‍ സുരേഷ് രതീഷിനോട് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും രതീഷ് അതിനൊന്നും അവസരം കൊടുക്കാതിരുന്നത് കൊണ്ടാണ് മീറ്റിങില്‍ പരസ്യമായി ഇക്കാര്യം സുരേഷ് പറഞ്ഞത്. ഇതോടെ റോക്കി രംഗത്തെത്തി രതീഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. അതോടെ തകർന്നുപോയ രതീഷ് പെട്ടികളെല്ലാം പാക്ക് ചെയ്ത് ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
പക്ഷെ സഹമത്സരാർത്ഥികളൊന്നും അത് കേട്ട് കുലുങ്ങിയില്ലെന്ന് മാത്രമല്ല ആരും രതീഷിനോട് പോകരുതെന്ന് പോലും പറഞ്ഞതുമില്ല. അവസാനം പെട്ടികള്‍ പാക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങിയ രതീഷ് ഏറെനേരം ഗാർഡണ്‍ ഏരിയയില്‍ പെട്ടികളുമായി ബിഗ് ബോസിന്റെ പ്രതികരണത്തിനായി കാത്തുനിന്നെങ്കിലും ഒരു മറുപടിയും വന്നില്ല. അതോടെ രതീഷ് വീണ്ടും പെട്ടികളുമായി തിരികെ വീട്ടിലേക്ക് കയറി.
തിരികെ വന്നപ്പോഴും രതീഷിനെ മറ്റ് മത്സരാർത്ഥികള്‍ ആരും തന്നെ മൈന്റ് ചെയ്യുന്നുണ്ടായിരുന്നില്ല. ബിഗ് ബോസിലെ അവതരണ ഗാനം തന്നെ രതീഷ് കുമാര്‍ മറ്റൊരു ഈണത്തില്‍ പാടി അവതാരകൻ മോഹൻലാലിനെയടക്കം എൻട്രിയില്‍ അമ്ബരപ്പിച്ചാണ് ഹൗസിലേക്കുള്ള വരവ് തുടങ്ങിയത്. തനത് ശൈലിയിലായിരുന്നു ആ ഗാനം വേദിയില്‍ രതീഷ് കുമാര്‍ മനോഹരമായി അവതരിപ്പിച്ചത് എന്നതിനാലും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു.
ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോള്‍ തന്നെ മറ്റൊരു രസകരമായ പാട്ടുമായി മത്സരാര്‍ഥികളെയും കയ്യിലെടുക്കാൻ രതീഷ് കുമാറിന് സാധിച്ചു. ആദ്യത്തെ നോമിനേഷൻ പട്ടികയിലും രതീഷുണ്ട്. ശരണ്യ ആനന്ദ്, നോറ, സിജോ, അന്‍സിബ ഹസന്‍, ജിന്‍റോ, സുരേഷ് മേനോന്‍ എന്നിവരാണ് വോട്ടിംഗിലൂടെ ഈ സീസണിലെ ആദ്യ നോമിനേഷനിലേക്ക് രതീഷിനൊപ്പം എത്തിയ മറ്റുള്ളവർ.