Home Featured ബെംഗളൂരു : കൊടുവാളുമായി റീൽസ് ചിത്രീകരണം; കന്നഡ ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്

ബെംഗളൂരു : കൊടുവാളുമായി റീൽസ് ചിത്രീകരണം; കന്നഡ ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്

by admin

ബെംഗളൂരു : കൊടുവാളുമായി റീൽ ചിത്രീകരിച്ചകന്നഡ ബിഗ്ബോസ് മത്സരാർഥികളുടെ പേരിൽ പോലീസ് കേസെടുത്തു. ബിഗ് ബോസ് 11-ാം സീസൺ മത്സരാർഥി വിനയ് ഗൗഡ, പത്താംസീസൺ മത്സരാർഥി രജത് കിഷൻ എന്നിവരുടെ പേരിലാണ് ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.പോലീസിന്റെ സാമൂഹിക മാധ്യമ നിരീക്ഷണ വിഭാഗത്തിന്റെ ചുമതലയുള്ള എസ്ഐ ഭാനു പ്രകാശ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ബസവേശ്വരനഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്ത‌ത്.

ഇരുവരും വലിയ കൊടുവാൾ വീശി നടക്കുന്നതും പരസ്പരം കൊടുവാൾ കൈമാറുന്നതുമായ രീതിയിലാണ് റീൽ ചിത്രീകരിച്ചത്. റീൽ ചിത്രീകരണം പ്രദേശവാസികളിൽ ഭീതി പരത്തുന്നതാണെന്നും മാരകായുധങ്ങളുമായി പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് നിയമ ലംഘനമാണെന്നും പോലീസ് വ്യക്തമാക്കി.

ഓഡിഷന്റെ പേരില്‍ കെണി; സീരിയല്‍ നടിയുടെ നഗ്ന വീഡിയോ ലീക്കായി

വ്യാജ ഓഡിഷന്റെ കെണിയില്‍പെട്ട് തമിഴ് സീരിയല്‍ താരം. ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന സമീപിച്ച തട്ടിപ്പുസംഘം ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു.നഗ്നയായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും അതിനായി ചില സീനുകള്‍ ക്യാമറയ്ക്ക് മുൻപില്‍ അഭിനയിച്ച്‌ കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു.

അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില വെബ്സെെറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരില്‍ നടന്നത് വൻ തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇൻഡസ്ട്രിയില്‍ അനുഭവപരിചയമുള്ളവരെ പോലും കുടുക്കുന്ന ഇത്തരം സംഘങ്ങള്‍ ഇപ്പോള്‍ സജീവമാണ്. അടുത്തിടെ ‘ജയിലർ 2’ സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ പണം തട്ടാൻ ശ്രമിച്ച സംഘത്തെക്കുറിച്ച്‌ മലയാളി നടി വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group