Home Featured കല്യാണം മുടക്കാൻ പലരും ശ്രമിക്കുന്നുവെന്ന് റോബിൻ

കല്യാണം മുടക്കാൻ പലരും ശ്രമിക്കുന്നുവെന്ന് റോബിൻ

by admin

ബിഗ് ബോസ് നാലാം സീസണിലൂടെ ഏറ്റവും കൂടുതല്‍ പ്രശസ്തി നേടിയ മത്സരാര്‍ത്ഥിയാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിനെ ആഘോഷിക്കപ്പെട്ട ഒരു താരം ഇതുവരെ ബിഗ് ബോസ്‍ ഷോയില്‍ വന്നിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും റോബിനുണ്ട്. അടുത്തിടെയാണ് റോബിനെതിരെയുള്ള ഡീഗ്രേഡിംഗ് വര്‍ധിച്ചത്. കനത്ത ആരോപണങ്ങളാണ് റോബിനെതിരെ വന്നത്.

ഇതിനിടെ ആരതി പൊടിയുമായുള്ള എന്‍ഗേജ്മെന്റും കഴിഞ്ഞു. ആഘോഷ പൂര്‍വം നടന്ന എന്‍ഗേജ്മെന്റിന്റെ ദൃശ്യങ്ങളും വൈറലായി. എന്‍ഗേജ്മെന്റ് ചടങ്ങിനിടെ റോബിന്‍ അലറിയത് വ്യാപക ട്രോളായിരുന്നു. ഇപ്പോഴിതാ തന്റെ കല്യാണം മുടക്കാന്‍ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച്‌ സംസാരിച്ചിരിക്കുകയാണ് റോബിന്‍. കൗമുദി മൂവീസിനോടാണ് പ്രതികരണം.

‘എന്‍ഗേജ്മെന്റെ ഒരു ലോങ് പ്രോസസ് ആയിരുന്നു. ഞങ്ങള്‍ കണ്ടുമുട്ടിയത് തൊട്ട് എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അറിയാം. എന്‍ഗേജ്മെന്റില്‍ വരെ എത്തുകയെന്നത് വലിയാെരു മിഷനായിരുന്നു. എല്ലാ ദിവസവും ഇത് നടക്കാതിരിക്കാന്‍ വേണ്ടി ഒരുപാട് രീതിയിലുള്ള മെന്‍ഷനുകളും കമന്റ്സും മെസേജുകളും വരുന്നുണ്ടായിരുന്നു. പുറമെയുള്ള ആള്‍ക്കാര്‍ക്ക് അതറിയില്ല. നമ്മളാണ് ഫേസ് ചെയ്യുന്നത്’

‘പക്ഷെ എല്ലാവരും അങ്ങനെ ആവണമെന്നില്ല. പുള്ളിക്കാരി ഞാന്‍ വിചാരിച്ചതിലും ഭയങ്കര സ്ട്രോങ് ആണ്. എടീ നീ എന്നെ ആക്സപറ്റ് ചെയ്തത് കൊണ്ടല്ലേ ഇങ്ങനെ അനുഭവിക്കുന്നതെന്ന്. അതൊന്നുമില്ല. ചേട്ടനെ എനിക്കിഷ്ടപ്പെട്ടതാണ്, അത് കൊണ്ട് എന്തും ഫേസ് ചെയ്യാനും എന്ത് വന്നാലും കൂടെ ഉണ്ടാവുമെന്ന വാക്ക് എനിക്ക് തന്നിരുന്നു’

‘കേരളത്തില്‍ ഒരു കല്യാണം മുടക്കാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പാര്‍ട്ടിസിപേറ്റ് ചെയ്തത് ചിലപ്പോള്‍ നമ്മുടെ കല്യാണത്തിനാവും. ഇപ്പോഴും കുറെ മെന്‍ഷനുകള്‍ വരുന്നുണ്ട്. നിങ്ങളുടെ എന്‍ഗേജ്മെന്റ് അല്ലേ കഴിഞ്ഞുള്ളൂ കല്യാണം കഴിഞ്ഞില്ലല്ലോയെന്ന്. ഒരു മാസമായിട്ട് നെഗറ്റീവ് പിആര്‍ പെയ്ഡ് ആയി ചെയ്യുന്നു. അക്കൗണ്ടുകള്‍ ശ്രദ്ധിച്ചാലറിയാം. ഊരും പേരുമില്ല. കാശ് കൊടുത്ത് ചെയ്യിക്കുന്നതാണ്. വിമര്‍ശനമാവാം. ഹെല്‍ത്തിയായ വിമര്‍ശനം സ്വീകരിക്കുന്ന ആളാണ് ഞാന്‍’

‘എന്‍ഗേജ്മെന്റിന് ഭയങ്കര ഹാപ്പിയായിരുന്നു, കുടുംബവും സുഹൃത്തുക്കളുമെല്ലാം. ഞാന്‍ 32 വയസ് വരെ കാത്തിരുന്നിരുന്നു, എന്തിനാണ് ഞാന്‍ മാത്രം കാത്തിരിക്കുന്നതെന്ന് ആലോചിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് മനസ്സിലായി കാത്തിരിക്കുന്നതിന് ഒരു അര്‍ത്ഥമുണ്ടായെന്ന്’

‘പത്തിരുപത് വര്‍ഷത്തിന് ശേഷം എന്‍ഗേജ് മെന്റ് ദൃശ്യം കാണുമ്ബോള്‍ ഒരു സന്തോഷം എനിക്കുണ്ടാവും. കാരണം എല്ലാവരും ഹാപ്പിയായി അടിച്ച്‌ പൊളിച്ച്‌ കല്യാണം പോലെ ആയിരുന്നു. പത്തഞ്ഞൂറ് പേരെ വിളിച്ച്‌ താലിയും കൂടി കെട്ടിയാല്‍ കല്യാണമായേനെ. ഇത്രയും ഗ്രാന്റ് ആവുമെന്ന് പ്രതീക്ഷിച്ചില്ല,’ റോബിന്‍ പറഞ്ഞു.

ബിഗ് ബോസ് നാലാം സീസണ്‍ കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും റോബിന്‍ ഇന്നും ലൈം ലൈറ്റില്‍ അതേ താരത്തിളക്കത്തോടെ തുടരുന്നു. ബിഗ് ബോസിന്റെ അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച്‌ 26 നാണ് ബിഗ് ബോസിന്റെ അഞ്ചാം സീസണ്‍ പുറത്ത് വരാന്‍ പോവുന്നത്. അഞ്ചാം സീസണോടെ റോബിന്‍ ലൈം ലൈറ്റില്‍ തുടരാന്‍ സാധ്യതയുണ്ടോ എന്ന് ചോദിക്കുന്നവരുമുണ്ട്.

എന്നാല്‍ റോബിനോടുള്ള സ്നേഹം അതേപോലെ നിലനില്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസ് താരം എന്ന ടാഗില്‍ നിന്നും മാറി തന്റേതായ ഒരു പേര് കണ്ടെത്താനുള്ള ശ്രമവും റോബിന്‍ നടത്തുന്നുണ്ട്. അടുത്തിടെയാണ് റോബിന്റെ പുതിയ സിനിമ പ്രഖ്യാപിക്കപ്പെട്ടത്. സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ബ്രഹ്മപുരത്തെ സംഭവങ്ങള്‍ സിനിമയാക്കുന്നു : കലാഭവന്‍ ഷാജോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ബ്രഹ്മപുരത്തെ സംഭവങ്ങള്‍ സിനിമയാക്കുന്നു. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്ലാന്റിന് ചുറ്റുമുള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ടൈറ്റസ് പീറ്ററാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group