Home Featured ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവയ്‍ക്കുന്നു???ആശയവിനിമയവും ഉണ്ടായിരിക്കുന്നതല്ല,വീഡിയോയ്‍ക്ക് പിന്നിലെന്ത്?

ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവയ്‍ക്കുന്നു???ആശയവിനിമയവും ഉണ്ടായിരിക്കുന്നതല്ല,വീഡിയോയ്‍ക്ക് പിന്നിലെന്ത്?

by admin

ആരാധകർ വളരെ ആകാംഷയോടെ കാത്തിരുന്ന ഒന്നാണ് ബിഗ്‌ബോസ് സീസണ്‍ 7. ആരൊക്കെയാകും ബിഗ്‌ബോസ് വീട് ഭരിക്കാൻ പോകുന്നതെന്നും എന്തൊക്കെ പ്രത്യേകതകളാണ് ഈ സീസണില്‍ ഉള്ളതെന്നും അറിയാൻ ഓരോ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു.കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഈ ഷോ അത്യന്തം ആവേശത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന ബിഗ് ബോസിന്റെ ആദ്യ എവിക്ഷനില്‍ മുൻഷി രഞ്‍ജിത്താണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തു പോയത്.എന്നാല്‍ ഇന്നലെ പുറത്തുവന്ന ബിഗ്‌ബോസിന്റെ ഒരു പ്രൊമൊ പ്രേക്ഷകരെ ശരിക്കും കണ്‍ഫ്യുഷനിലാക്കിയിരിക്കുകയാണ്.

ഇതൊരു പ്രധാന അറിയിപ്പാണ് എന്നാണ് ബിഗ് ബോസ് പ്രൊമൊയില്‍ പറയുന്നത്. നിങ്ങളില്‍ നിന്ന് ഒരു കണ്ടന്റും ഇനി പ്രതീക്ഷിക്കുന്നില്ല. ഒരു രീതിയിലുള്ള ആശയ വിനിമയവും ഇനി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. സീസണ്‍ സെവൻ ഇവിടെവെച്ച്‌ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നും ബിഗ് ബോസ് അറിയിക്കുന്നു. മത്സരാര്‍ഥികളെല്ലാം ലിവിംഗ് ഏരിയയില്‍ ഇരിക്കുന്നതാണ് കാണുന്നത്. എന്താണ് ബിഗ് ബോസ് എന്ന് ചിലര്‍ ചോദിക്കുന്നതും കേള്‍ക്കാം.എന്തായാലും ഇതും ഒരു ഏഴിന്റെ പണിയായിരിക്കുമെന്നും, ഷോ അങ്ങനെ നിർത്തില്ല എന്നും നമുക്ക് പ്രതീക്ഷിക്കാം. സംഭവത്തിന്റെ നിജസ്ഥിതികള്‍ അറിയാൻ ഇന്നത്തെ എപ്പിസോഡ് വരെ കാത്തിരിക്കുകയല്ലാതെ വേറെ മാർഗമില്ല

പുറത്തായ മുൻഷി രഞ്‍ജിത്തിന്റെ പ്രതികരണം : അവിടെ നല്ല അനുഭവം ആയിരുന്നു എന്നാണ് രഞ്‍ജിത് പറഞ്ഞത്. നെഞ്ചു വിരിച്ചാണ് ഞാൻ നില്‍ക്കുന്നത്. പരാജിതനാണ് എന്ന് ഞാൻ കരുതുന്നില്ല. ഒരു നല്ല കളിക്കാരന് എപ്പോഴും പന്ത് കിട്ടും എന്നാണ് ഞാൻ പറഞ്ഞത്. എന്നാല്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ തന്നെ പുറത്തായി. ഒരു പ്ലാനിംഗും എനിക്ക് ഉണ്ടായിരുന്നില്ല. ഏത് സമയത്തും എവിടെ നിന്നും ഒരു അമ്ബ് വരുമെന്ന് പ്രതീക്ഷിക്കണം. എവിടേയ്‍ക്ക് അമ്ബ് കൊടുക്കണം എന്നും കൂര്‍മ ബുദ്ധിയില്‍ പ്രതീക്ഷിക്കണം. പിന്നെ കിച്ചണ്‍ ടീമിലായതിനാല്‍ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കേണ്ടതിനാല്‍ അവിടെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നതിനാല്‍ ചില കാര്യങ്ങളില്‍ മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നും രഞ്‍ജിത് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group