ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്രംകുറിച്ച് വെങ്കല മെഡല്‍ നേടിയെടുത്ത ഇന്ത്യന്‍ ഹോക്കി ടീമിന് വിവിധ സംസ്ഥാനങ്ങളില്‍ വന്‍ പ്രഖ്യാപനങ്ങള്‍. തങ്ങളുടെ സംസ്ഥാനങ്ങളിലെ താരങ്ങള്‍ക്ക് വന്‍ തുക സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബും ഹരിയാനയും മധ്യപ്രദേശും.
പഞ്ചാബില്‍ നിന്നാണ് ടീമില്‍ ഏറ്റവും കൂടുതല്‍ കളിക്കാരുള്ളത്. 10 പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന കായികമന്ത്രി റാണ ഗുര്‍മീത് സിങ് സോധി.
ഹരിയാനയിലെ ഹോക്കി ടീം അംഗങ്ങളായ രണ്ടുപേര്‍ക്ക് 2.5 കോടി രൂപ വീതവും സര്‍ക്കാരില്‍ കായിക വകുപ്പില്‍ ജോലിയും സ്ഥലവും നല്‍കും. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.