ബെംഗളൂരു : ബീദറിലെ പ്രശസ്തമായ സിഖ് ആരാധനാകേന്ദ്രമായ ഗുരുദ്വാരയ്ക്ക് ബോംബുഭീഷണി സന്ദേശം. സന്ദേശം വ്യാജമാണെന്ന് പോലീസ്‌പരിശോധനയിൽ വ്യക്തമായി. ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.ഗുരുദ്വാര മാനേജ്മെൻ്റിൻ്റെ ഇ-മെയിലിലേക്ക് വ്യാഴാഴ്ച രാത്രിയാണ് ഭീഷണിസന്ദേശമെത്തിയത്. വെള്ളിയാഴ്ച ഗുരുദ്വാരയിലും പരിസരത്തും സ്ഫോടനപരമ്പര ഉണ്ടാകുമെന്നായിരുന്നു സന്ദേശം.ഇതിനായി ഐഇഡികൾ ഗുരുദ്വാരയ്ക്ക് അകത്തും പുറത്തും സ്ഥാപിച്ചതായും പറഞ്ഞിരുന്നു. പരിഭ്രാന്തിയിലായ മാനേജ്മെന്റ് പ്രതിനിധികൾ വിവരം പോലീസിനെ അറിയിച്ചു.
50 പേരടങ്ങുന്ന പോലീസ് സംഘം ഉടൻ ഗുരുദ്വാരയിലെത്തി പരിശോധന തുടങ്ങി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെടെ പരിശോധനയിൽ പങ്കെടുത്തു.സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഗുരുദ്വാരയ്ക്ക് പോലീസ് സുരക്ഷ വർധിപ്പിച്ചു.വെള്ളിയാഴ്‌ച ബെംഗളൂരുവിലെ 50 സ്‌കൂളുകളിൽ വ്യാജ ബോംബുഭീഷണിസന്ദേശമെത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു. കുട്ടികളെയും അധ്യാപകരെയും ജീവനക്കാരെയും സ്കൂളുകളിൽനിന്ന് മാറ്റിയശേഷം പോലീസ് പരിശോധന നടത്തിയിരുന്നു.
കൂട്ടുകാരിക്കൊപ്പം താമസിക്കാൻ മകള്‍ വീട് വിട്ടു; ആഞ്ജലീന ജോളി അസ്വസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍
ഹോളിവുഡ് താരം ആഞ്ജലീന ജോളി മകള്‍ ഷിലോഹ് ജോളിയുടെ തിരഞ്ഞെടുപ്പില്‍ അസ്വസ്ഥയാണെന്ന് റിപ്പോർട്ടുകള്‍. കാമുകിയും നർത്തകിയുമായ കിയോണി റോസിനൊപ്പം താമസിക്കാനായി ഷിലോഹ് വീട് വിട്ടുപോയതാണ് ആഞ്ജലീനയെ മാനസിക സംഘർഷത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.മകളുടെ തീരുമാനം അംഗീകരിക്കാൻ ആഞ്ജലീന ജോളിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഷിലോഹ് താത്ക്കാലികമായി കിയോണിക്കൊപ്പം താമസം മാറിയെന്നും അമേരിക്കൻ മാധ്യമമായ റഡാർ ഓണ്‍ലൈന്റെ റിപ്പോർട്ടില്‍ പറയുന്നു.
ഏതാനും ആഴ്ച്ചകളായി ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.’ഈ വിഷയത്തില്‍ ആഞ്ജലീന ജോളിയുടെ സമാധാനം നഷ്ടപ്പെട്ടു. മക്കളെല്ലാവരും ഒരു വീട്ടില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ.’ നടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മക്കള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകടമ്ബടിയുള്ളതാണ് ആശ്വാസം നല്‍കുന്ന കാര്യമെന്നും റിപ്പോർട്ടില്‍ പറയുന്നു. ഈ വിഷയത്തില്‍ ബ്രാഡ് പിറ്റും ആശങ്കാകുലനാണെന്ന് റിപ്പോർട്ടുകളുണ്ട്. ഷിലോഹിന്റെ പുതിയ ജീവിതത്തിന് ആഞ്ജലീനയും ഉത്തരവാദിയാണെന്ന് ബ്രാഡ് പിറ്റ് കരുതുന്നതായും റിപ്പോർട്ടില്‍ പറയുന്നു.
ഷിലോഹും കിയോണിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ നവംബറിലാണ്. അടുത്തിടെ ലോസ് ഏയ്ഞ്ചല്‍സിലെ ഒരു അപാർട്മെന്റിന് പുറത്ത് ഇരുവരും ആലിംഗനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ തന്റെ പേരില്‍ നിന്ന് ‘പിറ്റ്’ ഔദ്യോഗികമായി ഷിലോഹ് നീക്കം ചെയ്തിരുന്നു. ഷിലോഹ് ജോളി പിറ്റ് എന്ന പേര് ഷിലോഹ് ജോളി എന്നാക്കി മാറ്റിയിരുന്നു.2003-ലാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ബ്രാഞ്ജലീന എന്ന പേരില്‍ ആരാധകർ ഇത് ആഘോഷമാക്കുകയും ചെയ്തു. പത്ത് വർഷം ഒരുമിച്ച് ജീവിച്ചശേഷം 2014-ല്‍ ഔദ്യോഗികമായി വിവാഹിതരായി. അന്ന് മൂന്ന് കുട്ടികളുടെ മാതാപിതാക്കളായിരുന്നു. പിന്നീട് മൂന്ന് കുട്ടികളെ കൂടി ഇരുവരും ദത്തെടുത്തിരുന്നു. എന്നാല്‍ ഈ സന്തോഷകരമായ കുടുംബജീവിതം 2016-ല്‍ അവസാനിച്ചു. ഇരുവരും വേർപിരിയുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചു.